മോട്ടറോള എഡ്‌ജ് 20 ഫ്യൂഷൻ സ്മാർട്ഫോണിൻറെ ആദ്യത്തെ വിൽപ്പന ഇന്ന് ഫ്ലിപ്കാർട്ടിൽ നടക്കും

|

മോട്ടോറോളയുടെ പുതിയതായി പുറത്തിറക്കിയ മോട്ടോ എഡ്‌ജ് 20 ഫ്യൂഷൻ ഇന്ന് ആദ്യമായി വിൽപ്പനയ്‌ക്ക് ഒരുങ്ങുന്നു. ലെനോവോയുടെ ഉടമസ്ഥതയിലുള്ള ഈ കമ്പനി രണ്ടാഴ്ച മുമ്പ് എഡ്‌ജ് 20 സീരീസ് സ്മാർട്ഫോൺ ഔദ്യോഗികമായി അവതരിപ്പിച്ചിരുന്നു. മോട്ടോറോള യൂറോപ്യൻ വിപണികളിൽ അവതരിപ്പിച്ച മോട്ടോ എഡ്‌ജ് 20 ലൈറ്റിൻറെ റീബ്രാൻഡ് എഡിഷനായ എഡ്‌ജ് 20, എഡ്‌ജ് 20 ഫ്യൂഷൻ എന്നിവ പുറത്തിറക്കിയിരുന്നു. രസകരമായ നിരവധി സവിശേഷതകളുമായി വരുന്ന മോട്ടോ എഡ്‌ജ് 20 ഫ്യൂഷൻ ഒരു മിഡ്റേഞ്ച് സ്മാർട്ഫോണാണ്. ഇന്ത്യയിൽ ലഭ്യമായിട്ടുള്ള ഏറ്റവും കനം കുറഞ്ഞ സ്മാർട്ട്ഫോണുകളിൽ ഒന്നാണ് മോട്ടോ എഡ്‌ജ് 20 ഫ്യൂഷൻ.

മോട്ടറോള എഡ്‌ജ് 20 ഫ്യൂഷൻ സ്മാർട്ഫോണിൻറെ ഓഫറുകൾ

മോട്ടറോള എഡ്‌ജ് 20 ഫ്യൂഷൻ സ്മാർട്ഫോണിൻറെ ഓഫറുകൾ

മോട്ടറോള എഡ്‌ജ് 20 ഫ്യൂഷൻ ഇന്ന് ഉച്ചയ്ക്ക് കൃത്യം 12:00 മണിക്ക് ഫ്ലിപ്കാർട്ടിൽ വിൽപ്പനയ്‌ക്കെത്തും. ഇതിൻറെ 6 ജിബി +128 ജിബി വേരിയന്റിന് 21,499 രൂപയും 8 ജിബി +128 ജിബി വേരിയന്റിന് 22,999 രൂപയുമാണ് വില വരുന്നത്. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചും ക്രെഡിറ്റ് ഇഎംഐ ഇടപാടുകൾ ഉപയോഗിച്ച് വാങ്ങുന്നവർക്ക് 5,000 രൂപ കിഴിവ് ലഭിക്കും. ഇതിനുപുറമെ, അവരുടെ പഴയ ഫോൺ 10,599 രൂപയ്ക്ക് കൈമാറ്റം ചെയ്യ്ത് മോട്ടറോള എഡ്‌ജ് 20 ഫ്യൂഷൻ സ്വന്തമാക്കാനും കഴിയും. ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യെസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കൾക്കും ഫ്ലിപ്കാർട്ട് ധാരാളം ബാങ്ക് ഓഫറുകൾ നൽകുന്നു. ഈ സ്മാർട്ഫോൺ വാങ്ങുന്നവർക്ക് പ്രതിമാസം 3,584 രൂപയ്ക്ക് നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും പ്രയോജനപ്പെടുത്താവുന്നതാണ്.

ആപ്പിൾ ഐഫോൺ 13 സീരീസ് പ്രീ-ഓർഡറുകൾ സെപ്റ്റംബർ 17 മുതൽ ആരംഭിക്കുംആപ്പിൾ ഐഫോൺ 13 സീരീസ് പ്രീ-ഓർഡറുകൾ സെപ്റ്റംബർ 17 മുതൽ ആരംഭിക്കും

മോട്ടറോള എഡ്‌ജ് 20 ഫ്യൂഷൻ സ്മാർട്ഫോണിൻറെ സവിശേഷതകൾ

മോട്ടറോള എഡ്‌ജ് 20 ഫ്യൂഷൻ സ്മാർട്ഫോണിൻറെ സവിശേഷതകൾ

6.7-ഇഞ്ച് ഫുൾ-എച്ച്ഡി+ (1,080x2,400 പിക്സൽ) ഒലെഡ് മാക്‌സ് വിഷൻ ഡിസ്പ്ലേയാണ് മോട്ടറോള എഡ്‌ജ് 20 ഫ്യൂഷൻ സ്മാർട്ട്ഫോണിലുള്ളത്. 20: 9 ആസ്പെക്റ്റ് റേഷിയോവും 90 ഹെർട്സ് റിഫ്രഷ് റേറ്റുമുള്ള ഡിസ്‌പ്ലേയാണ് ഇതിൽ നൽകിയിട്ടുള്ളത്. 8 ജിബി റാമുള്ള ഈ സ്മാർട്ഫോണിന് കരുത്ത് നൽകുന്നത് ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 800യു 5ജി SoC പ്രോസസറാണ്. 128 ജിബി ഇന്റേണൽ സ്റ്റോറേജും ഈ സ്മാർട്ഫോണിൽ ഉണ്ട്. ടർബോപവർ 30 ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കുറഞ്ഞ വിലയിൽ 5ജി ഫോൺ വാങ്ങുന്നോ? നിങ്ങൾ അറിഞ്ഞിരിക്കേണ്ട സ്മാർട്ട്ഫോണുകൾകുറഞ്ഞ വിലയിൽ 5ജി ഫോൺ വാങ്ങുന്നോ? നിങ്ങൾ അറിഞ്ഞിരിക്കേണ്ട സ്മാർട്ട്ഫോണുകൾ

മോട്ടറോള എഡ്‌ജ് 20 ഫ്യൂഷൻ സ്മാർട്ഫോണിൻറെ ആദ്യത്തെ വിൽപ്പന ഇന്ന് ഫ്ലിപ്കാർട്ടിൽ നടക്കും

എഫ്/1.9 ലെൻസുള്ള 108 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ്/2.2 അൾട്രാ വൈഡ് ലെൻസുള്ള 8 മെഗാപിക്സൽ സെൻസറും 2 മെഗാപിക്സൽ ഡെപ്ത് സെൻസറുമുള്ള ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണ് സ്മാർട്ഫോണിൽ ഉള്ളത്. മുൻവശത്ത് 32 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും ഉണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളായി ഈ സ്മാർട്ഫോണിൽ 5 ജി, 4 ജി എൽടിഇ, വൈ-ഫൈ 802.11ac, ബ്ലൂട്ടൂത്ത് വി5, ജിപിഎസ്/ എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയും ഈ സ്മാർട്ഫോണിൽ നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: ടിഷർട്ടും സ്മാർട്ട് ആയി, 5ജി കണക്ടിവിറ്റിയുള്ള പുതിയ സ്മാർട്ട് ടിഷർട്ടുമായി ഇസെഡ്ടിഇകൂടുതൽ വായിക്കുക: ടിഷർട്ടും സ്മാർട്ട് ആയി, 5ജി കണക്ടിവിറ്റിയുള്ള പുതിയ സ്മാർട്ട് ടിഷർട്ടുമായി ഇസെഡ്ടിഇ

Best Mobiles in India

English summary
Moto Edge 20 Fusion, which was just released, is expected to go on sale for the first time today. The Lenovo-owned company officially announced the Edge 20 series a few weeks ago. The Moto Edge 20 and Edge 20 Fusion, a rebranded version of the Moto Edge 20 Lite, was released in European territories by Motorola.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X