മോട്ടറോള എഡ്‌ജ് 20 പ്രീ-ഓർഡറുകൾ നാളെ ആരംഭിക്കും, ഇന്ത്യയിൽ വിൽപ്പന മാറ്റിവച്ചു

|

കഴിഞ്ഞയാഴ്ച്ച മോട്ടോറോള ഇന്ത്യയിൽ പുതിയ മിഡ് റേഞ്ച് സ്മാർട്ട്ഫോണുകളായ എഡ്‌ജ് 20, എഡ്‌ജ് 20 ഫ്യൂഷൻ എന്നിവ പുറത്തിറക്കി. എഡ്‌ജ് 20 വിൽപ്പന ഓഗസ്റ്റ് 24 ന് ആരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഫ്യൂഷൻ വേരിയന്റിൻറെ വിൽപ്പന ഓഗസ്റ്റ് 27 ന് നടത്തുമെന്ന് സ്ഥിതികരിച്ചിരുന്നു. എന്നാൽ, എഡ്‌ജ് 20 വേരിയന്റിൻറെ വിൽപ്പന നടക്കില്ലെന്ന് ഇപ്പോൾ കമ്പനി അറിയിച്ചിരിക്കുകയാണ്. ചില അപ്രതീക്ഷിത സാഹചര്യങ്ങൾ കാരണം നാളെ വാങ്ങാൻ എഡ്‌ജ് 20 സ്മാർട്ഫോൺ വിൽപ്പനയ്ക്കായി ലഭ്യമാകില്ലെന്ന് കമ്പനി വെളിപ്പെടുത്തി. മാത്രവുമല്ല, മറ്റൊരു വിൽപ്പന തീയതി ഇതുവരെ തീരുമാനിച്ചിട്ടുമില്ല.

മോട്ടറോള എഡ്‌ജ് 20 സ്മാർട്ഫോണിൻറെ വിൽപ്പന മാറ്റിവച്ചു

മോട്ടറോള എഡ്‌ജ് 20 സ്മാർട്ഫോണിൻറെ വിൽപ്പന മാറ്റിവച്ചു

വിൽപ്പന തീയതി മാറ്റിവെച്ചിട്ടും മോട്ടറോള എഡ്‌ജ് 20 ഇപ്പോഴും പ്രീ-ഓർഡറിനായി ലഭ്യമാണ്. ഈ ഹാൻഡ്സെറ്റിൻറെ പ്രീ-ഓർഡർ നാളെ ഉച്ചയ്ക്ക് കൃത്യം 12:00 മണിക്ക് ആരംഭിക്കും. നിങ്ങൾക്ക് ഈ സ്മാർട്ഫോൺ മുൻകൂർ ബുക്ക് ചെയ്യുന്നതിനായി ഫ്ലിപ്കാർട്ട് വെബ്സൈറ്റിൽ പോകാവുന്നതാണ്. എഡ്‌ജ് 20 ഫ്യൂഷനെ സംബന്ധിച്ചിടത്തോളം ഓഗസ്റ്റ് 27 ന് ഈ ഹാൻഡ്‌സെറ്റ് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം. ഇത് ഫ്ലിപ്കാർട്ട്, അതുപോലെയുള്ള പ്രധാന ഓഫ്‌ലൈൻ സ്റ്റോറുകൾ വഴി ഉച്ചയ്ക്ക് കൃത്യം 12:00 മണി മുതൽ ലഭ്യമായി തുടങ്ങും.

മോട്ടോ എഡ്‌ജ് 20 സ്മാർട്ട്ഫോണിൻറെ പ്രധാനപ്പെട്ട സവിശേഷതകൾ

മോട്ടോ എഡ്‌ജ് 20 സ്മാർട്ട്ഫോണിൻറെ പ്രധാനപ്പെട്ട സവിശേഷതകൾ

മോട്ടോ എഡ്‌ജ് 20 സ്മാർട്ട്ഫോണിൽ 144Hz റിഫ്രഷ് റേറ്റുള്ള 6.7-ഇഞ്ച് ഫുൾ എച്ച്ഡി+ (1,080x2,400 പിക്സൽസ്) ഒലെഡ് മാക്‌സ് വിഷൻ ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. 576Hz വരെ ടച്ച് ലേറ്റൻസിയും ഈ ഡിസ്പ്ലേയ്ക്ക് ഉണ്ട്. ഇന്ത്യയിലെ ഏറ്റവും കനംകുറഞ്ഞതും ഭാരം കുറഞ്ഞതുമായ 5ജി സ്മാർട്ട്ഫോൺ എന്ന പദവിയുമായാണ് കമ്പനി ഈ സ്മാർട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778 ജി പ്രോസസർ നൽകുന്ന കരുത്തിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണിൽ 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമാണ് വരുന്നത്. സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായി റിയൽമി സി21വൈ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായി റിയൽമി സി21വൈ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

മോട്ടറോള എഡ്‌ജ് 20 പ്രീ-ഓർഡറുകൾ നാളെ ആരംഭിക്കും, ഇന്ത്യയിൽ വിൽപ്പന മാറ്റിവച്ചു

മോട്ടോ എഡ്‌ജ് 20യിൽ മൂന്ന് പിൻക്യാമറകളാണ് വരുന്നത്. എഫ്/ 1.9 ലെൻസുള്ള 108 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ്/ 2.4 ടെലിഫോട്ടോ ലെൻസുള്ള 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, എഫ്/ 2.2 അൾട്രാവൈഡ് ലെൻസുള്ള 16 മെഗാപിക്സൽ സെൻസർ എന്നിവയാണ് ഈ ട്രിപ്പിൾ ക്യാമറ സെറ്റപ്പിലെ സെൻസറുകൾ. സെൽഫികൾ പകർത്തുവാൻ 32 മെഗാപിക്സൽ ക്യാമറയാണ് നൽകിയിട്ടുള്ളത്. 30W ചാർജിങ് സപ്പോർട്ടുള്ള 4000 എംഎഎച്ച് ബാറ്ററിയുമുണ്ട്.

മോട്ടറോള എഡ്‌ജ് 20 പ്രീ-ഓർഡറുകൾ നാളെ ആരംഭിക്കും, ഇന്ത്യയിൽ വിൽപ്പന മാറ്റിവച്ചു

മോട്ടറോള എഡ്‌ജ് 20 യ്ക്ക് 29,999 രൂപയാണ് വില നൽകിയിട്ടുള്ളത്, റിയൽമി ജിടി മാസ്റ്റർ എഡിഷൻ, എംഐ 11 എക്‌സ്, കൂടാതെ മറ്റ് ഫോണുകളുമായും വിപണിയിൽ മത്സരിക്കുന്നു. ഫ്രോസ്റ്റഡ് എമറാൾഡ്, ഫ്രോസ്റ്റഡ് പേൾ കളർ വേരിയന്റുകളിൽ ഇത് ലഭ്യമാകും. മോട്ടോറോള എഡ്‌ജ് 20 ഫ്യൂഷൻറെ വില 21,499 രൂപയും (6 ജിബി/128 ജിബി) 22,999 രൂപയും (8 ജിബി/128 ജിബി), സൈബർ ടീൽ, ഇലക്ട്രിക് ഗ്രാഫൈറ്റ് നിറങ്ങളിൽ ലഭിക്കും.

സാംസങ് ഗാലക്‌സി എം 32 5 ജി സ്മാർട്ഫോൺ ഈ ആഴ്ച്ച ഇന്ത്യയിൽ അവതരിപ്പിക്കുംസാംസങ് ഗാലക്‌സി എം 32 5 ജി സ്മാർട്ഫോൺ ഈ ആഴ്ച്ച ഇന്ത്യയിൽ അവതരിപ്പിക്കും

Best Mobiles in India

English summary
Motorola launched two new mid-range phones in India last week: the Edge 20 and the Edge 20 Fusion. While the Edge 20 was planned to go on sale on August 24, the Fusion model was set to go on sale on August 27.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X