മോട്ടറോള എഡ്‌ജ്‌ 20 പ്രോ, എഡ്‌ജ്‌ 20, എഡ്‌ജ്‌ 20 ലൈറ്റ് സ്മാർട്ഫോണുകൾ അവതരിപ്പിച്ചു

|

ഏറെ നാളായുള്ള കാത്തിരിപ്പിന് ശേഷം മോട്ടോറോള പുതിയ മോട്ടറോള എഡ്‌ജ്‌ 20 സീരീസ് അവതരിപ്പിച്ചു. മോട്ടറോള എഡ്‌ജ്‌ 20 പ്രോ, എഡ്‌ജ്‌ 20, എഡ്‌ജ്‌ 20 ലൈറ്റ് എന്നിവയാണ് കമ്പനി ഈ സീരിസിൽ പുറത്തിറക്കിയിരിക്കുന്നത്. ഈ മൂന്ന് സ്മാർട്ഫോണുകളും 108 മെഗാപിക്സൽ പ്രൈമറി സെൻസറുകളുമായാണ് വരുന്നത്. പെരിസ്‌കോപ്പ് രൂപകൽപ്പനയിൽ വരുന്ന ടെലിഫോട്ടോ ലെൻസ് ഫീമേച്ചർ ചെയ്യുന്ന മോട്ടറോളയുടെ ആദ്യത്തെ സ്മാർട്ട്‌ഫോണാണ് മോട്ടോ എഡ്‌ജ്‌ 20 പ്രോ എന്ന പ്രത്യകതയുമുണ്ട്. ഇതുവരെ വിപണിയിൽ അവതരിപ്പിച്ചിട്ടുള്ള ഏറ്റവും കനം കുറഞ്ഞ 5 ജി സ്മാർട്ട്ഫോണാണ് മോട്ടോ എഡ്‌ജ്‌ 20 എന്നാണ് കമ്പനിയിൽ നിന്നുള്ള റിപ്പോർട്ടുകൾ.

മോട്ടറോള എഡ്‌ജ്‌ 20 പ്രോ, എഡ്‌ജ്‌ 20, എഡ്‌ജ്‌ 20 ലൈറ്റ് സ്മാർട്ഫോണുകളുടെ വിലയും, ലഭ്യതയും

മോട്ടറോള എഡ്‌ജ്‌ 20 പ്രോ, എഡ്‌ജ്‌ 20, എഡ്‌ജ്‌ 20 ലൈറ്റ് സ്മാർട്ഫോണുകളുടെ വിലയും, ലഭ്യതയും

ഇപ്പോൾ മോട്ടറോള എഡ്‌ജ്‌ 20 പ്രോ, എഡ്‌ജ്‌ 20, എഡ്‌ജ്‌ 20 ലൈറ്റ് അവതരിപ്പിച്ചെങ്കിലും വിപണിയിൽ നിന്നും ഈ സ്മാർട്ട്ഫോണുകൾ വാങ്ങാൻ ഇതുവരെ ലഭ്യമാക്കിയിട്ടില്ല. ഓഗസ്റ്റിൽ ആയിരിക്കും ഈ സ്മാർട്ട്‌ഫോണുകൾ വിൽപ്പനയ്‌ക്കെത്തന്നത് എന്നാണ് കിട്ടിയ വിവരം. മോട്ടറോള എഡ്‌ജ്‌ 20 ലൈറ്റ് സ്മാർട്ഫോണിന് 349.99 (ഏകദേശം 30, 895 രൂപ), മോട്ടോ എഡ്‌ജ്‌ 20 499.99, എഡ്‌ജ്‌ 20 പ്രോ 699.99 എന്നിങ്ങനെ യഥാക്രമം വില വരുന്നു. യൂറോപ്പ്, ലാറ്റിൻ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിൽ തിരഞ്ഞെടുത്ത വിപണികളിൽ മാത്രമായി ഈ സ്മാർട്ട്‌ഫോണുകൾ ലഭ്യമാകും.

നേട്ടം കൊയ്ത് ആപ്പിൾ, കഴിഞ്ഞ പാദത്തിൽ ഉണ്ടാക്കിയത് ചരിത്രത്തിലെ ഏറ്റവും വലിയ ലാഭംനേട്ടം കൊയ്ത് ആപ്പിൾ, കഴിഞ്ഞ പാദത്തിൽ ഉണ്ടാക്കിയത് ചരിത്രത്തിലെ ഏറ്റവും വലിയ ലാഭം

മോട്ടറോള എഡ്‌ജ്‌ 20 പ്രോ, എഡ്‌ജ്‌ 20, എഡ്‌ജ്‌ 20 ലൈറ്റ് സ്മാർട്ഫോണുകളുടെ സവിശേഷതകൾ

മോട്ടറോള എഡ്‌ജ്‌ 20 പ്രോ, എഡ്‌ജ്‌ 20, എഡ്‌ജ്‌ 20 ലൈറ്റ് സ്മാർട്ഫോണുകളുടെ സവിശേഷതകൾ

ഏറ്റവും മികച്ച വിശ്വാൽ ഡിസ്‌പ്ലേയ്ക്കായി ഒ‌എൽ‌ഇഡി സാങ്കേതികവിദ്യയുള്ള 6.7 ഇഞ്ച് മാക്‌സ് വിഷൻ ഡിസ്‌പ്ലേയാണ് മോട്ടോ എഡ്‌ജ്‌ 20 പ്രോയിൽ നൽകിയിട്ടുള്ളത്. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമായി ജോടിയാക്കിയ സ്നാപ്ഡ്രാഗൺ 870 5 ജി പ്രോസസറാണ് ഈ സ്മാർട്ട്‌ഫോണിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. എഡ്ജ് 20 പ്രോയും മോട്ടറോളയുടെ ആദ്യത്തെ പെരിസ്‌കോപ്പ് രൂപകൽപ്പനയിൽ വരുന്ന ടെലിഫോട്ടോ ലെൻസ് ഉപയോഗപ്പെടുത്തുന്നു. മാക്രോയും അൾട്രാ വൈഡ് ലെൻസുമുള്ള 108 മെഗാപിക്സൽ പ്രധാന ക്യാമറയുമായാണ് ഇത് വരുന്നത്. ഒരു തവണ ചാർജ് ചെയ്യുമ്പോൾ 5 ജിയിൽ 30 മണിക്കൂർ വരെ പ്രവർത്തിക്കുവാൻ ഈ ഹാൻഡ്‌സെറ്റിന് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.

മോട്ടറോള എഡ്‌ജ്‌ 20 പ്രോ, എഡ്‌ജ്‌ 20, എഡ്‌ജ്‌ 20 ലൈറ്റ് സ്മാർട്ഫോണുകൾ അവതരിപ്പിച്ചു

6.7 ഇഞ്ച് മാക്‌സ് വിഷൻ ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ 778 5 ജി പ്രോസസർ, 8 ജിബി റാം 256 ജിബി ബിൽറ്റ്-ഇൻ സ്റ്റോറേജ് എന്നിവയാണ് മോട്ടോ എഡ്‌ജ്‌ 20യിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഫാസ്റ്റ് ചാർജിംഗ് ടെക്നോളജി സപ്പോർട്ടുള്ള 4000 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ട്‌ഫോണിൽ ഉള്ളത്. എഡ്‌ജ്‌ 20 യിൽ 108 മെഗാപിക്സൽ പ്രൈമറി ക്യാമറയും ഉണ്ട്. 6.7 ഇഞ്ച് മാക്‌സ് വിഷൻ ഡിസ്‌പ്ലേയാണ് മോട്ടോ എഡ്‌ജ്‌ 20 ലൈറ്റിൽ വരുന്നത്. 8 ജിബി റാമുമായി ജോടിയാക്കിയ മീഡിയാടെക് ചിപ്‌സെറ്റാണ് ഈ സ്മാർട്ഫോണിൽ പ്രവർത്തിക്കുന്നത്. 5000 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ വരുന്നത്.

ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്‌സിന്റെ ജോലിക്കായുള്ള അപേക്ഷ ലേലം ചെയ്തത് 2.5 കോടി രൂപയ്ക്ക്ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്‌സിന്റെ ജോലിക്കായുള്ള അപേക്ഷ ലേലം ചെയ്തത് 2.5 കോടി രൂപയ്ക്ക്

Best Mobiles in India

English summary
The Motorola Edge 20 Pro, Edge 20, and Edge 20 Lite have all been revealed by the business. The Moto Edge 20 Pro is the company's first smartphone to incorporate a periscope-style telephoto lens, according to Motorola. All three devices have 108-megapixel main sensors.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X