മോട്ടോറോള എഡ്‌ജ് (2021) സ്മാർട്ട്‌ഫോൺ ആഗോളതലത്തിൽ പുറത്തിറക്കി: വിലയും, സവിശേഷതകളും

|

മോട്ടറോള അടുത്തിടെ മോട്ടോറോള എഡ്‌ജ് 20, എഡ്‌ജ് 20 ഫ്യൂഷൻ എന്നീ രണ്ട് പുതിയ സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ പുറത്തിറക്കി. സ്മാർട്ട്‌ഫോൺ നിർമ്മാതാവ് ഇപ്പോൾ മോട്ടറോള എഡ്‌ജ് 2021 എഡിഷൻ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. യുഎസ്എ) യിൽ മാത്രമാണ് ഈ സ്മാർട്ട്ഫോൺ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ, ഈ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ എത്തുമോ അതോ വരും ദിവസങ്ങളിൽ മറ്റെന്തെങ്കിലും വ്യത്യസം ഈ പറയുന്നതിൽ ഉണ്ടാകുമോ എന്നതിനെക്കുറിച്ച് ഇതുവരെ റിപ്പോർട്ടുകളൊന്നുമില്ല. പുതുതായി അവതരിപ്പിച്ച മോട്ടോറോള എഡ്‌ജ് (2021) കഴിഞ്ഞ വർഷത്തെ മോട്ടോറോള എഡ്‌ജിൻറെ പിൻഗാമിയാണ്. ഇത് പിൻഗാമിയാണെങ്കിലും ഈ സ്മാർട്ട്ഫോൺ നിർമ്മാതാവ് അതിനെ അതേ പേരിൽ തന്നെയാണ് വിളിക്കുന്നത്.

മോട്ടറോള എഡ്‌ജ് (2021) സ്മാർട്ഫോണിൻറെ വില

മോട്ടറോള എഡ്‌ജ് (2021) സ്മാർട്ഫോണിൻറെ വില

മോട്ടറോള എഡ്‌ജ് (2021) സ്മാർട്ഫോണിൻറെ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് വില 699 ഡോളർ (ഏകദേശം 52,000 രൂപ) വില വരുന്നു. ഒരൊറ്റ നെബുല ബ്ലൂ നിറത്തിൽ വരുന്ന ഇത് ആഗസ്റ്റ് 23 മുതൽ യുഎസിൽ പ്രീ-ഓർഡറിനായി ലഭ്യമാകും. സെപ്റ്റംബർ 2 മുതൽ ബെസ്റ്റ് ബൈ, ബി & എച്ച് ഫോട്ടോ, ആമസോൺ.കോം, മോട്ടറോള.കോം തുടങ്ങിയ ഓൺലൈൻ വിപണികൾ വഴി വിൽപ്പന ആരംഭിക്കും. പരിമിതകാലത്തേക്ക് 499 ഡോളർ (ഏകദേശം 37,200 രൂപ) കിഴിവുള്ള വിലയിൽ എഡ്‌ജ് സ്മാർട്ട്‌ഫോൺ മോട്ടറോള ലഭ്യമാക്കും. വരും മാസങ്ങളിൽ കാനഡയിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും, നിലവിൽ ഇന്ത്യൻ വിപണിയിൽ ഈ ഹാൻഡ്‌സെറ്റ് എപ്പോൾ ലഭിക്കുമെന്നതിനെ കുറിച്ച് ഒരു വിവരവുമില്ല.

മോട്ടറോള എഡ്‌ജ് (2021) സ്മാർട്ഫോണിൻറെ സവിശേഷതകൾ
 

മോട്ടറോള എഡ്‌ജ് (2021) സ്മാർട്ഫോണിൻറെ സവിശേഷതകൾ

മോട്ടറോള എഡ്‌ജ് (2021) സ്മാർട്ഫോൺ ആൻഡ്രോയിഡ് 11 ചേർന്ന മൈ യുഎക്‌സ് ഓൺ ടോപ്പ് ഒഎസിലാണ് പ്രവർത്തിക്കുന്നത്. 6.8 ഇഞ്ച് ഫുൾ-എച്ച്ഡി+ (1,080x2,460 പിക്സൽസ്) എൽസിഡി ഡിസ്പ്ലേ, 144Hz റിഫ്രഷ് റേറ്റ്, 576Hz ടച്ച് ലേറ്റൻസി, 20.5: 9 ആസ്പെക്റ്റ് റേഷിയോ, 90.6 ശതമാനം സ്ക്രീൻ-ടു-ബോഡി റേഷിയോ, എച്ച്ഡിആർ സപ്പോർട്ട് എന്നിവയാണ് ഇതിൻറെ സവിശേഷതകൾ. അഡ്രിനോ 642 എൽ ജിപിയുമായി ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778 ജി SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. 8 ജിബി റാമും 256 ജിബി സ്റ്റോറേജും ഇതിലുണ്ട്.

മോട്ടറോള എഡ്‌ജ് (2021) സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ

മോട്ടറോള എഡ്‌ജ് (2021) സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ

മോട്ടോറോള എഡ്‌ജ് (2021) സ്മാർട്ഫോണിൽ ഒരു ട്രിപ്പിൾ ക്യാമറ സംവിധാനത്തിൽ 108 മെഗാപിക്സൽ പ്രൈമറി സെൻസറും 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ഉൾപ്പെടുന്നു. മുൻവശത്ത്, സ്മാർട്ട്ഫോണിൽ 32 മെഗാപിക്സൽ ഇമേജ് സെൻസർ ഉൾപ്പെടുന്ന ഒരു കേന്ദ്രീകൃത പഞ്ച്-ഹോളുമുണ്ട്.

മോട്ടോറോള എഡ്‌ജ് (2021) സ്മാർട്ഫോണുകൾ ആഗോളതലത്തിൽ പുറത്തിറക്കി: വിലയും, സവിശേഷതകളും

5 ജി, വൈ-ഫൈ 6ഇ, ബ്ലൂടൂത്ത് v5.2, ജിപിഎസ്, എൻഎഫ്‍സി, ഒരു യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ബോർഡിലെ സെൻസറുകളിൽ പ്രോക്സിമിറ്റി സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ, ആക്സിലറോമീറ്റർ, ഗൈറോസ്കോപ്പ്, മാഗ്നെറ്റോമീറ്റർ (കോമ്പസ്), ബാരോമീറ്റർ എന്നിവ ഉൾപ്പെടുന്നു. മോട്ടോറോള എഡ്ജിൽ (2021) സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറും ഫെയ്സ് അൺലോക്കും ഉണ്ട്. 30W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ട് ദിവസത്തെ ബാറ്ററി ലൈഫ് നൽകുമെന്ന് മോട്ടോറോള പറയുന്നു. ഈ സ്മാർട്ട്ഫോണിന് അളവ് 169x75.6x8.99 മില്ലിമീറ്റർ ആണ്, ഭാരം 200 ഗ്രാം ഭാരവുമുണ്ട്. ഇത് ഐപി 52 വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസ് ഉള്ളതാണ്.

Best Mobiles in India

English summary
Motorola Edge (2021) was released in the United States as an improved version of last year's Motorola Edge. This time, the Lenovo-owned company has ditched the curved screen design in favor of a flat screen with thin bezels on the sides but a wider chin.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X