Home
Mobile

അ‌ത്ര പെട്ടെന്ന് ഒന്നും പറ്റില്ല! മിലിട്ടറി ഗ്രേഡ് പ്രൊട്ടക്ഷനുമായി മോട്ടറോള എഡ്ജ് 2025 ലോഞ്ച് ചെയ്തു

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ മോട്ടറോള തങ്ങളുടെ എഡ്ജ് സീരീസിൽ ഒരു പുതിയ ​സ്മാർട്ട്ഫോൺ കൂടി അ‌വതരിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ വർഷത്തെ എഡ്ജ് സ്മാർട്ട്ഫോണിന്റെ പിൻഗാമിയായി മോട്ടറോള എഡ്ജ് 2025 (motorola edge 2025) എന്ന മോഡലാണ് ഇപ്പോൾ യുഎസിൽ അ‌വതരിപ്പിച്ചിരിക്കുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 7400 ചിപ്സെറ്റ് കരുത്തിൽ പ്രവർത്തിക്കുന്ന ആദ്യ സ്മാർട്ട്‌ഫോൺ എന്ന പ്രത്യേകതയുമായാണ് ഈ മോട്ടറോള ഫോൺ എത്തിയിരിക്കുന്നത്. 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് 1.5K കർവ്ഡ് pOLED സ്‌ക്രീൻ അ‌ടക്കമുള്ള ഫീച്ചറുകളും ഇതിൽ ഉണ്ട്.

ചിപ്സെറ്റ് കഴിഞ്ഞാൽ മോട്ടറോള എഡ്ജ് 2025 മോഡലിന്റെ മറ്റൊരു ആകർഷണം ഇതിന്റെ ഈട് ആണ്. ഈടുമായി ബന്ധപ്പെട്ട മിലിട്ടറി ഗ്രേഡ് മാനദണ്ഡങ്ങളെല്ലാം ഈ സ്മാർട്ട്ഫോൺ പാലിക്കുന്നുണ്ട്. MIL-810H മിലിട്ടറി ഗ്രേഡ് സർട്ടിഫിക്കേഷൻ ആണ് ഇതിന് ഉള്ളത്. പൊടി, ജലം എന്നിവയിൽ നിന്നുള്ള ​ സംരക്ഷണത്തിനായി IP68 + IP69 റേറ്റിങ്ങും ഇതിലുണ്ട്. കൂടാതെ ഡിസ്പ്ലേ കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനോടെ എത്തുന്നു.

മിലിട്ടറി ഗ്രേഡ് പ്രൊട്ടക്ഷനുമായി മോട്ടറോള എഡ്ജ് 2025

മോട്ടോറോള എഡ്ജ് 2025 ന്റെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7 ഇഞ്ച് (2712 x 1220 പിക്സലുകൾ) FHD+ 10-ബിറ്റ് OLED എൻഡ്ലെസ് എഡ്ജ് ഡിസ്പ്ലേ ആണ് ഇതിലുള്ളത്. ഡിസ്പ്ലേ സുരക്ഷയ്ക്കായി കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനും ഉണ്ട്.

HDR10+ പിന്തുണ, 300Hz ഗെയിമിംഗ് ടച്ച് സാമ്പിൾ റേറ്റ്, 720Hz PWM ഡിമ്മിംഗ് / DC ഡിമ്മിംഗ്, HBM- ൽ 1400 നിറ്റ്സ്, 4500 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവയും മോട്ടറോള എഡ്ജി 2025ന്റെ ഡിസ്പ്ലേയുടെ ഫീച്ചറുകളുടെ ലിസ്റ്റിൽ ഉൾപ്പെടുന്നു.

മിലിട്ടറി ഗ്രേഡ് പ്രൊട്ടക്ഷനുമായി മോട്ടറോള എഡ്ജ് 2025

2.6GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 4nm പ്രൊസസർ ആണ് മോട്ടറോള എഡ്ജ് 2025 മോഡലിന്റെ കരുത്ത്. ഇത് മാലി-G615 MC2 GPU, 8GB LPDDR4X റാം, 256GB (UFS 2.2) സ്റ്റോറേജ് എന്നിവയുടെ അ‌കമ്പടിയോടുകൂടി എത്തിയിരിക്കുന്നു. കൂടാതെ മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യവും ഉണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം.

മോട്ടറോള എഡ്ജ് 2025ന്റെ റിയർ ക്യാമറ സജ്ജീകരണത്തിൽ OIS, f/1.88 അപ്പേർച്ചർ, സോണി LYT-700C സെൻസർ എന്നിവയുള്ള 50MP മെയിൻ ക്യാമറ, 50MP അൾട്രാ വൈഡ് ക്യാമറ, മാക്രോ ഓപ്ഷൻ, f/2.0 അപ്പേർച്ചർ, 4K 30 fps വീഡിയോ റെക്കോർഡിംഗ് ഫീച്ചറുകൾ അ‌ടങ്ങുന്നു. ഫ്രണ്ടിൽ f/1.9 അപ്പേർച്ചറുള്ള 50MP ക്യാമറ, 4K 30 fps വീഡിയോ റെക്കോർഡിംഗ് സഹിതം ഉണ്ട്.

USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, മിലിട്ടറി ഗ്രേഡ് പ്രൊട്ടക്ഷൻ സർട്ടിഫിക്കേഷൻ (MIL STD-810H), IP68 + IP69 റേറ്റിങ്, 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11ax (2.4GHz/5GHz), ബ്ലൂടൂത്ത് 5.4, GPS, USB ടൈപ്പ്-C, NFC, 68W ഫാസ്റ്റ് ചാർജിംഗ്, 15W വയർലെസ് ചാർജിംഗ് പിന്തുണകളുള്ള 5200mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

മിലിട്ടറി ഗ്രേഡ് പ്രൊട്ടക്ഷനുമായി മോട്ടറോള എഡ്ജ് 2025

മോട്ടോറോള എഡ്ജ് 2025ന്റെ വില 549.99 ഡോളർ (ഏകദേശം 46,995 രൂപ) ആണ്. പാന്റോൺ ഡീപ് ഫോറസ്റ്റ് നിറത്തിൽ ഈ ഫോൺ വാങ്ങാനാകും. ജൂൺ 5 മുതൽ യുഎസിൽ ബെസ്റ്റ് ബൈ, ആമസോൺ, മോട്ടറോളയുടെ ഔദ്യോഗിക വെബ്​സൈറ്റ് എന്നിവ വഴി ഇത് വാങ്ങാനാകും. വരും മാസങ്ങളിൽ ടി-മൊബൈൽ, മെട്രോ ബൈ ടി-മൊബൈൽ, ടോട്ടൽ വയർലെസ്, വിസിബിൾ, സ്പെക്ട്രം, എക്സ്ഫിനിറ്റി മൊബൈൽ എന്നിവയിലും ഇത് ലഭ്യമാകും.

More from GizBot

Best Mobiles in India

English summary
Motorola Edge 2025 launched with Dimensity 7400 chipset. The Motorola Edge 2025 is priced at $549.99 (approximately Rs. 46,995). The phone is available in Pantone Deep Forest color. It features a 6.7-inch 1.5K curved pOLED screen with a 120Hz refresh rate. It also has military grade protection certification (MIL STD-810H) and IP68 + IP69 rating.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X