മിഡ്റേഞ്ച് വിപണി പിടിക്കാൻ മോട്ടറോള എഡ്ജ് 30 സ്മാർട്ട്ഫോൺ ഇന്ത്യയിലേക്ക്

|

മോട്ടറോള എഡ്ജ് 30 സ്മാർട്ട്ഫോൺ വൈകാതെ ഇന്ത്യയിലെത്തും. ലോഞ്ച് തിയ്യതി കമ്പനി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും റിപ്പോർട്ടുകൾ അനുസരിച്ച് ഇത് മെയ് 12ന് ആയിരിക്കും. മോട്ടറോള എഡ്ജ് സീരീസിലെ ഈ ഡിവൈസ് അടുത്തിടെ ആഗോള വിപണിയിൽ ലോഞ്ച് ചെയ്തിരുന്നു. സ്‌നാപ്ഡ്രാഗൺ 778G+ ചിപ്‌സെറ്റിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 144Hz റിഫ്രഷ് റേറ്റ് ഉള്ള 6.5 ഇഞ്ച് ഒലെഡ് ഡിസ്‌പ്ലേ, 33W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 4,020mAh ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ ഉണ്ടായിരുന്നു. ഇതേ ഫീച്ചറുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന മോഡലിലും ഉണ്ടായിരിക്കും.

മോട്ടറോള എഡ്ജ് 30

പ്രശസ്ത ടിപ്‌സ്റ്റർ മുകുൾ ശർമ്മയാണ് ട്വിറ്ററിലൂടെ മോട്ടറോള എഡ്ജ് 30 സ്മാർട്ട്ഫോണിന്റെ ലോഞ്ച് വിവരങ്ങൾ പുറത്ത് വിട്ടത്. ലീക്ക് റിപ്പോർട്ട് അനുസരിച്ച് ഈ സ്‌മാർട്ട്‌ഫോൺ മെയ് 12ന് ഇന്ത്യയിൽ അവതരിപ്പിക്കും. മോട്ടറോള എഡ്ജ് 30 സ്‌നാപ്ഡ്രാഗൺ 778G+ എസ്ഒസിയിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട്ഫോൺ ആയിരിക്കും. സ്മാർട്ട്‌ഫോണിന്റെ ലോഞ്ച് തീയതി സംബന്ധിച്ച് മോട്ടറോള ഇതുവരെ ഒരു വിവരവും ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

ഇന്ത്യൻ സ്മാർട്ട് വാച്ച് വിപണിയിൽ 173 ശതമാനം വളർച്ച; ഇവയാണ് പത്ത് മികച്ച ബ്രാന്റുകൾഇന്ത്യൻ സ്മാർട്ട് വാച്ച് വിപണിയിൽ 173 ശതമാനം വളർച്ച; ഇവയാണ് പത്ത് മികച്ച ബ്രാന്റുകൾ

വില

കഴിഞ്ഞ ആഴ്ച തിരഞ്ഞെടുത്ത ആഗോള വിപണികളിൽ മോട്ടറോള എഡ്ജ് 30 സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 449.99 യൂറോ (ഏകദേശം 36,300 രൂപ) എന്ന വിലയുമായിട്ടാണ് ഡിവൈസ് അവതരിപ്പിച്ചത്. അറോറ ഗ്രീൻ, മെറ്റിയോർ ഗ്രേ, സൂപ്പർമൂൺ സിൽവർ കളർ ഓപ്ഷനുകളിലാണ് ഈ ഡിവൈസ് ലഭ്യമാകുന്നത്. ഇന്ത്യൻ വേരിയന്റിനും സമാനമായ വിലയുണ്ടാകാനാണ് സാധ്യത. 35000 രൂപ വില വിഭാഗത്തിൽ മികച്ച ഫീച്ചറുകൾ നൽകുന്ന ഡിവൈസ് തന്നെയായിരിക്കും മോട്ടറോള എഡ്ജ് 30.

മോട്ടറോള എഡ്ജ് 30: സവിശേഷതകൾ

മോട്ടറോള എഡ്ജ് 30: സവിശേഷതകൾ

മോട്ടറോള എഡ്ജ് 30 സ്മാർട്ട്ഫോണിന്റെ ഇന്ത്യൻ വേരിയന്റിന്റെ സവിശേഷതകൾ ആഗോള വേരിയന്റിന് സമാനമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോളതലത്തിൽ പുറത്തിറക്കിയ ഡിവൈസിൽ 144Hz റിഫ്രഷ് റേറ്റുള്ള 6.7-ഇഞ്ച് ഫുൾ എച്ച്ഡി+ (1,080x2,400 പിക്സൽ) ഒലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. 8 ജിബി റാമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 778G+ പ്രോസസറാണ്. ആൻഡ്രോയിഡ് 12 ബേസ്ജ് മൈ യുഎക്സിൽ ആയിരി്ക്കും ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.

വൺപ്ലസ് 9 പ്രോ സ്മാർട്ട്ഫോൺ ഇപ്പോൾ 17000 രൂപ ഡിസ്കൌണ്ടിൽ വാങ്ങാംവൺപ്ലസ് 9 പ്രോ സ്മാർട്ട്ഫോൺ ഇപ്പോൾ 17000 രൂപ ഡിസ്കൌണ്ടിൽ വാങ്ങാം

പിൻ ക്യാമറകൾ

മൂന്ന് പിൻ ക്യാമറകൾ ആയിരിക്കും മോട്ടറോള എഡ്ജ് 30 സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കുക. രണ്ട് 50 മെഗാപിക്സൽ സെൻസറുകളും 2 മെഗാപിക്സൽ ഡെപ്ത് ക്യാമറയും അടങ്ങുന്നതായിരിക്കും ഈ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഈ ഡിവൈസിൽ 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഉണ്ടായിരിക്കും. 256 ജിബി വരെ ഇൻബിൽറ്റ് സ്റ്റോറേജുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. ഡ്യൂവൽ സിം കാർഡ് സപ്പോർട്ടും ഫോണിലുണ്ട്. 33W ടർബോപവർ ചാർജിങ് സപ്പോർട്ടുള്ള 4,020mAh ബാറ്ററിയാണ് മോട്ടറോള എഡ്ജ് 30 പായ്ക്ക് ചെയ്യുന്നത്.

കണക്റ്റിവിറ്റി

മോട്ടറോള എഡ്ജ് 30 സ്മാർട്ട്ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5ജി, 4ജി എൽടിഇ, വൈഫൈ, 6ഇ, ബ്ലൂട്ടൂത്ത് 5.2, ജിപിഎസ്, എൻഎഫ്സി, യുഎസ്ബി ടൈപ്പ് സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. പ്രോക്‌സിമിറ്റി സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ, ആക്‌സിലറോമീറ്റർ, ഗൈറോസ്‌കോപ്പ്, കോമ്പസ്, ബയോമെട്രിക് ഓതന്റിക്കേഷനുള്ള ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ എന്നിവയാണ് ഓൺബോഡ് സെൻസറുകൾ. ഈ ഫീച്ചറുകൾ ഇന്ത്യയിൽ എത്തുമ്പോൾ ഇതുപോലെ തന്നെ ഉണ്ടായിരിക്കുമെന്നാണ് സൂചനകൾ. വലിയ മാറ്റങ്ങളൊന്നും ഉണ്ടായില്ലെങ്കിൽ മിഡ് റേഞ്ച് ഫ്ലാഗ്ഷിപ്പ് വിപണിയിൽ വലിയ നേട്ടം ഉണ്ടാക്കാൻ ഈ ഡിവൈസിന് സാധിക്കും. ഫീച്ചറുകളെല്ലാം മറ്റ് ബ്രാന്റുകളുടെ ഡിവൈസുകളെ വെല്ലുവിളിക്കാൻ പോന്നതാണ്.

റിയൽമി ജിടി 2 5ജി റിവ്യൂ: പുത്തൻ ഫ്ലാഗ്ഷിപ്പുകളെ നേരിടാൻ ഈ ഫോണിനാകുമോ?റിയൽമി ജിടി 2 5ജി റിവ്യൂ: പുത്തൻ ഫ്ലാഗ്ഷിപ്പുകളെ നേരിടാൻ ഈ ഫോണിനാകുമോ?

Best Mobiles in India

English summary
Motorola Edge 30 smartphone to arrive in India soon. The launch date has not yet been officially confirmed by the company but according to reports it will be on May 12th.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X