"ലോകത്തിലെ ഏറ്റവും സ്ലിം ആയ 5ജി സ്മാർട്ട്ഫോൺ"; മോട്ടറോള എഡ്ജ് 30 ഇന്ത്യയിലെത്തി

|

മോട്ടറോള എഡ്ജ് 30 സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ലോകത്തിലെ ഏറ്റവും സ്ലിം ആയ 5ജി സ്മാർട്ട്ഫോൺ എന്ന ടാഗ്ലൈനുമായാണ് മോട്ടറോള എഡ്ജ് 30 ഇന്ത്യൻ വിപണിയിൽ എത്തുന്നത്. 6.79 എംഎം തിക്ക്നസ് ആണ് ഡിവൈസിന് ഉളളത്. ഇത് നിലവിൽ ഏറ്റവും കനം കുറഞ്ഞ 5ജി സ്മാർട്ട്ഫോൺ ആണെന്നും കമ്പനി അവകാശപ്പെടുന്നു. മോട്ടറോള എഡ്ജ് 30 സീരീസിലെ പ്രോ മോഡൽ ( 49,999 രൂപ പ്രാരംഭ വില ) ഫൈബ്രുവരിയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരുന്നു.

 

മോട്ടറോള

പിന്നാലെയാണ് മോട്ടറോള എഡ്ജ് 30 സ്മാർട്ട്‌ഫോണും രാജ്യത്ത് അവതരിപ്പിക്കപ്പെടുന്നത്. ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 778ജി പ്ലസ് സിസ്റ്റം ഓൺ ചിപ്പ് ആണ് മോട്ടറോള എഡ്ജ് 30യിൽ ഉള്ളത്. ഈ ചിപ്പ്സെറ്റ് ഫീച്ചർ ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട്‌ഫോൺ കൂടിയാണിത്. മോട്ടറോള എഡ്ജ് 30 സ്മാർട്ട്‌ഫോണിന്റെ ഫീച്ചറുകൾ, വില, ഓഫറുകൾ തുടങ്ങിയ വിശദാംശങ്ങൾ അറിയാൻ തുട‍‍ർന്ന് വായിക്കുക.

കിടിലൻ ഫീച്ചറുകളുമായി ഗൂഗിൾ പിക്സൽ 6എ സ്മാർട്ട്ഫോൺ വിപണിയിൽകിടിലൻ ഫീച്ചറുകളുമായി ഗൂഗിൾ പിക്സൽ 6എ സ്മാർട്ട്ഫോൺ വിപണിയിൽ

മോട്ടറോള എഡ്ജ് 30 ഫീച്ചറുകൾ

മോട്ടറോള എഡ്ജ് 30 ഫീച്ചറുകൾ

ഫീച്ചറുകളിലേക്ക് വരുമ്പോൾ, മോട്ടറോള എഡ്ജ് 30 സ്മാർട്ട്ഫോണിന്റെ തിക്ക്നസ് തന്നെയാണ് ആദ്യം പറയേണ്ടത്. 6.79 എംഎം മാത്രമാണ് മോട്ടറോള എഡ്ജ് 30 സ്മാർട്ട്ഫോണിന്റെ കനം. 155 ഗ്രാം മാത്രമാണ് ഈ ഡിവൈസിന് ഭാരം വരുന്നത്. മോട്ടറോള എഡ്ജ് 30 സ്മാർട്ട്ഫോൺ ലോകത്തെ ഏറ്റവും കനം കുറഞ്ഞതും ഇന്ത്യയിലെ ഏറ്റവും ഭാരം കുറഞ്ഞതുമായ 5ജി സ്മാർട്ട്ഫോൺ ആണെന്നാണ് മോട്ടറോള അവകാശപ്പെടുന്നത്.

ഡിസ്പ്ലെ
 

സ്പെസിഫിക്കേഷനുകളിലേക്ക് വരുമ്പോൾ ഉയർന്ന റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെ മറ്റൊരു ഹൈലൈറ്റ് ഫീച്ചർ ആണ്. 6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് പിഒഎൽഇഡി 10 ബിറ്റ് ഡിസ്പ്ലെയാണ് മോട്ടറോള എഡ്ജ് 30 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 144 ഹെർട്സ് വരെയുള്ള ഉയർന്ന റിഫ്രഷ് റേറ്റും ഈ ഡിസ്പ്ലെയിൽ ലഭ്യമാണ്. എച്ച്ഡിആർ 10 പ്ലസ് സാങ്കേതികവിദ്യയ്ക്കുള്ള സപ്പോർട്ടും ഡിവൈസിൽ ലഭ്യമാണ്. 360 ഹെർട്സിന്റെ ടച്ച് സാംപ്ളിങ് റേറ്റും മോട്ടറോള എഡ്ജ് 30 സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയിൽ ഉണ്ട്.

റിയൽമി ജിടി നിയോ 3 റിവ്യൂ: 150W ഫാസ്റ്റ് ചാർജിങും സുഗമമായ പെർഫോമൻസുംറിയൽമി ജിടി നിയോ 3 റിവ്യൂ: 150W ഫാസ്റ്റ് ചാർജിങും സുഗമമായ പെർഫോമൻസും

ഡിവൈസ്

മോട്ടറോള എഡ്ജ് 30 സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത് സ്നാപ്ഡ്രാഗൺ 778ജി പ്ലസ് ചിപ്സെറ്റാണ്. ഇന്ത്യയിൽ ആദ്യമായാണ് ഈ ചിപ്സെറ്റുള്ള ഡിവൈസ് അവതരിപ്പിക്കുന്നത്. 6nm ആർക്കിടെക്ചറിലാണ് ഈ ഡിവൈസ് നിർമിച്ചിരിക്കുന്നത്. 6 ജിബി, 8 ജിബി എൽപിഡഡിആർ5 റാം വേരിയന്റുകളിൽ മോട്ടറോള എഡ്ജ് 30 സ്മാർട്ട്ഫോൺ ലഭ്യമാണ്. 128 ജിബി സ്റ്റോറേജ് സ്പേസും ഡിവൈസിൽ ലഭ്യമാണ്.

മോട്ടോ ഗെയിം ടൈം

മോട്ടോ ഗെയിം ടൈം, ക്വാൽകോം എലൈറ്റ് ഗെയിമിങ്, ക്വാൽകോം ഗെയിം ക്വിക്ക് ടച്ച് എന്നീ ഗെയിമിങ് ഫീച്ചറുകളും മോട്ടറോള എഡ്ജ് 30 സ്മാർട്ട്ഫോണിൽ ഉണ്ട്. ഇത് 20 ശതമാനം വേഗതയേറിയ റെസ്പോൺസ് ടൈം നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മോട്ടറോള എഡ്ജ് 30 സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 12 ഒഎസിലാണ് പ്രവർത്തിക്കുന്നത്. രണ്ട് വർഷത്തെ ഒഎസ് അപ്‌ഡേറ്റുകളും മൂന്ന് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഡിവൈസിനൊപ്പം കമ്പനി ഓഫർ ചെയ്യുന്നു.

മെയ് മാസത്തിൽ വാങ്ങാവുന്ന 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾമെയ് മാസത്തിൽ വാങ്ങാവുന്ന 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

ട്രിപ്പിൾ റിയർ ക്യാമറ

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തോടെയാണ് മോട്ടറോള എഡ്ജ് 30 സ്മാർട്ട്ഫോൺ വിപണിയിലേക്ക് വരുന്നത്. 50 മെഗാ പിക്സൽ പ്രൈമറി സെൻസർ, 50 മെഗാ പിക്സൽ അൾട്രാ വൈഡ് ആംഗിൾ സെൻസർ ( മാക്രോ ഷോട്ട്സ് എടുക്കാനും ശേഷിയുണ്ട് ), ഡെപ്ത് സെൻസർ എന്നിവയാണ് റിയർ ക്യാമറ സെറ്റപ്പിലെ സെൻസറുകൾ. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബലൈസേഷൻ, എച്ച്ഡിആർ 10, 4കെ വീഡിയോ റെക്കോർഡിങ് സപ്പോർട്ടും റിയർ ക്യാമറ സജ്ജീകരണത്തിന്റെ സവിശേഷതയാണ്.

ക്വാഡ് പിക്സൽ

മുൻ വശത്ത്, കമ്പനിയുടെ ക്വാഡ് പിക്സൽ സാങ്കേതികവിദ്യയുള്ള 32 മെഗാ പിക്സൽ ക്യാമറയാണ് മോട്ടറോള എഡ്ജ് 30 സ്മാർട്ട്ഫോണിലുള്ളത്. 4,020 എംഎഎച്ച് ബാറ്ററിയാണ് മോട്ടറോള എഡ്ജ് 30 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 33 വാട്ട് ടർബോ പവർ ചാർജിങ് സാങ്കേതികവിദ്യയും ഈ ഡിവൈസിൽ ലഭ്യമാണ്. ഡോൾബി അറ്റ്‌മോസോട് കൂടിയ സ്റ്റീരിയോ സ്പീക്കറുകൾ, 13 5ജി ബാൻഡുകൾക്കുള്ള സപ്പോർട്ട്, വൈഫൈ 6ഇ എന്നിവയും മോട്ടറോള എഡ്ജ് 30 സ്മാർട്ട്ഫോണിൽ നൽകിയിരിയ്ക്കുന്നു.

ഐഫോൺ 14 മുതൽ സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4 വരെ ഈ വർഷം പുറത്തിറങ്ങുന്ന സ്മാർട്ട്ഫോണുകൾഐഫോൺ 14 മുതൽ സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4 വരെ ഈ വർഷം പുറത്തിറങ്ങുന്ന സ്മാർട്ട്ഫോണുകൾ

മോട്ടറോള എഡ്ജ് 30 വിലയും ലഭ്യതയും

മോട്ടറോള എഡ്ജ് 30 വിലയും ലഭ്യതയും

25,999 രൂപ മുതലാണ് മോട്ടറോള എഡ്ജ് 30 സ്മാർട്ട്ഫോണിന് ഇന്ത്യയിൽ വില വരുന്നത്. മെയ് 19 മുതൽ മോട്ടറോള എഡ്ജ് 30 സ്മാർട്ട്ഫോൺ വിൽപ്പനയ്ക്കെത്തും. ഫ്ലിപ്പ്കാർട്ട്, റിലയൻസ് ഡിജിറ്റൽ, മറ്റ് പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ എന്നിവിടങ്ങളിൽ നിന്നെല്ലാം നിങ്ങൾക്ക് മോട്ടറോള എഡ്ജ് 30 സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ കഴിയും. നിരവധി ലോഞ്ച് ഓഫറുകളും മോട്ടറോള എഡ്ജ് 30 സ്മാർട്ട്ഫോണിനൊപ്പം ലഭ്യമാണ്. ഈ ഓഫറുകളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

ഓഫർ

എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് മോട്ടറോള എഡ്ജ് 30 സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് 2,000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ഫ്ലിപ്പ്കാർട്ട് ഓഫർ ചെയ്യുന്നു. കൂടാതെ, ലോഞ്ച് ഓഫറുകളിൽ 13,600 രൂപയുടെ ജിയോ ആനുകൂല്യങ്ങളും ഉൾപ്പെടുന്നു. ഇത് കൂടാതെ, താത്പര്യമുള്ള യൂസേഴ്സിന് ഈ സ്മാർട്ട്‌ഫോണിനൊപ്പം സെക്കൻഡ് ജെൻ ഗൂഗിൾ നെസ്റ്റ് ഹബ് 4,999 രൂപയ്ക്കും ഗൂഗിൾ നെസ്റ്റ് മിനി 1,499 രൂപയ്ക്കും ഗൂഗിൾ പിക്‌സൽ ബഡ്‌സ് എ സീരീസ് 5,999 രൂപയ്ക്കും സ്വന്തമാക്കാൻ സാധിക്കും.

ഓപ്പോ റെനോ5 പ്രോ 5ജി സ്മാർട്ട്ഫോൺ വൻ വിലക്കുറവിൽ സ്വന്തമാക്കാൻ അവസരംഓപ്പോ റെനോ5 പ്രോ 5ജി സ്മാർട്ട്ഫോൺ വൻ വിലക്കുറവിൽ സ്വന്തമാക്കാൻ അവസരം

Best Mobiles in India

English summary
Motorola has launched the Motorola Edge 30 smartphone in India. Motorola has launched the Edge 30 smartphone in India with the tag line of the world's slimmest 5G smartphone. The device has a thickness of 6.79 mm. The company also claims that it is currently the lightest 5G smartphone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X