കർവ്ഡ് ഡിസ്പ്ലെയും കരുത്തുറ്റ പ്രോസസറുമായി മോട്ടറോള എഡ്ജ് 40 5ജി ഫോൺ ഇന്ത്യയിലെത്തി | Motorola Edge 40
മോട്ടറോള എഡ്ജ് 40 സ്മാർട്ട്ഫോൺ (Motorola Edge 40) ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുകയാണ്. ടീസറുകളിലും ലീക്കുകളിലുമൊക്കെ പറഞ്ഞിരുന്നത് പോലെ എണ്ണം പറഞ്ഞ ഫീച്ചറുകളുമായാണ് മോട്ടറോള എഡ്ജ് 40 ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. 6.55 ഇഞ്ച് ഡിസ്പ്ലെ, മീഡിയടെക് 8020 പ്രോസസർ എന്നിങ്ങനെയുള്ള ഫീച്ചറുകളും ഈ മിഡ്റേഞ്ച് സ്മാർട്ട്ഫോണിന്റെ സവിശേഷതയാണ്.
മോട്ടറോള എഡ്ജ് 40 5ജി ഫീച്ചറുകൾ : 6.55 ഇഞ്ച് വരുന്ന വലിയ പിഒൽഇഡി 3ഡി കർവ്ഡ് ഡിസ്‌പ്ലെയാണ് ഡിവൈസിലുള്ളത്. 144 Hz റിഫ്രഷ് റേറ്റും 1200 നിറ്റ്‌സിന്റെ പീക്ക് ബ്രൈറ്റ്നസും ഈ ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലെയിലുണ്ട്. എച്ച്ഡിആർ10 പ്ലസ് സപ്പോർട്ടും 100% ഡിസിഐ- പി3 വൈബ്രന്റ് കളേഴ്സും മോട്ടറോള എഡ്ജ് 40 ഫോണിന്റെ ഡിസ്പ്ലെയുടെ ഫീച്ചറുകളാണ്. കോൺഫിഗറേഷനിലെത്തുന്ന സെഗ്മെന്റിലെ ആദ്യ ഡിസ്പ്ലെയെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

മീഡിയടെക് 8020 5ജി പ്രോസസർ ഫീച്ചർ ചെയ്യുന്ന ലോകത്തിലെ ആദ്യ സ്മാർട്ട്ഫോണെന്ന സവിശേഷതയും മോട്ടറോള എഡ്ജ് 40 5ജി സ്മാർട്ട്ഫോണിൽ സ്ഥാപനം അവകാശപ്പെടുന്നു. 8 ജിബി റാമും 256 ജിബി സ്റ്റോറേജ് കപ്പാസിറ്റിയും ഡിവൈസിലുണ്ട്. ആൻഡ്രോയിഡ് 13 എഐസിലാണ് മോട്ടറോള എഡ്ജ് 40 ഫോൺ പ്രവർത്തിക്കുന്നത്. സ്മാർട്ട്ഫോണിന്റെ ക്യാമറ, ബാറ്ററി തുടങ്ങിയ ഫീച്ചറുകളെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.
ക്യാമറ ഫീച്ചറുകളിലും മോട്ടോയുടെ പുതിയ മിഡ്റേഞ്ചർ മികവ് പുലർത്തുന്നുണ്ടെന്ന് പറയാം. ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് ഫോൺ ഫീച്ചർ ചെയ്യുന്നത്. ഒഐഎസ് സപ്പോർട്ടുള്ള 50 എംപി വൈഡ് അപ്പേർച്ചർ പ്രൈമറി ക്യാമറയാണ് സെൻസറുകളിൽ ഒന്ന്. 13 എംപി അൾട്ര വൈഡ് ആംഗിൾ സെൻസറാണ് രണ്ടാമത്തേത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 എംപി ഫ്രണ്ട് ഫേസിങ് സെൻസറും ഫോണിലുണ്ട്.
4400 mAh ബാറ്ററിയാണ് മോട്ടറോള എഡ്ജ് 40 സ്മാർട്ട്ഫോണിന് പവർ നൽകുന്നത്. 68W ഫാസ്റ്റ് ചാർജങ് സപ്പോർട്ടും ഡിവൈസിലുണ്ട്. 10 മിനിറ്റിനുള്ളിൽ ഫോൺ ഫുൾ ചാർജ് ആകുമെന്നും 30 മണിക്കൂറിൽ കൂടുതൽ തുടർച്ചയായി ഉപയോഗിക്കാമന്നും കമ്പനി അവകാശപ്പെടുന്നു. 15W വയർലെസ് ചാർജിങ് സപ്പോർട്ടും മോട്ടറോള എഡ്ജ് 40 സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നു.
സാൻഡ്ബ്ലാസ്റ്റഡ് അലൂമിനിയം ഫ്രെയിമിൽ പ്രീമിയം വീഗൻ ലെതർ ഫിനിഷിലാണ് മോട്ടറോള എഡ്ജ് 40 സ്മാർട്ട്ഫോൺ വരുന്നത്. സെഗ്മെന്റിലെ ഏറ്റവും സ്ലിം ആയിട്ടുള്ള ഡിവൈസുകളിൽ ഒന്ന് കൂടിയാണ് എഡ്ജ് 40. പിഎംഎംഎ ആക്രിലിക് ഗ്ലാസ് വേരിയന്റിലും ഡിവൈസ് ലഭ്യമാകും. എക്ലിപ്സ് ബ്ലാക്ക്, നെബുല ഗ്രീൻ, ലൂണാർ ബ്ലൂ വിവ മജന്ത എന്നിവയാണ് കളർ ഓപ്ഷനുകൾ.
ഇൻ ഡിസ്‌പ്ലെ ഫിംഗർപ്രിന്റ് സെൻസർ, 3 മൈക്രോഫോണുകൾ, 5ജി സപ്പോർട്ട്, വോയ്സ് കൺട്രോൾ, ബ്ലൂടൂത്ത് 5.2, എൻഎഫ്സി സപ്പോർട്ട്, വൈഫൈ, ജിപിഎസ്, ഡ്യുവൽ സിം സപ്പോർട്ട്, ഡോൾബി അറ്റ്‌മോസ് സപ്പോർട്ടുള്ള ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, എഫ്എം റേഡിയോ ഐപി68 റേറ്റിങ് എന്നിവയെല്ലാം ഡിവൈസിന്റെ പ്രത്യേകതയാണ്. ഹെഡ്ഫോൺ ജാക്ക് നൽകിയിട്ടുമില്ല. 5ജി ബീസ്റ്റ് എന്ന് വിളിക്കാവുന്ന ഫോണിൽ 14 5ജി ബാൻഡുകളാണ് നൽകിയിരിക്കുന്നത്.
വിലയും പ്രീ ഓർഡറും : 29,999 രൂപ പ്രൈസ് ടാഗിലാണ് കമ്പനി മോട്ടറോള എഡ്ജ് 40 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. ഡിവൈസ് പ്രീ ഓർഡറിനും ലഭ്യമാക്കിയിട്ടുണ്ട്. മെയ് 30 മുതൽ ഫ്ലിപ്പ്കാർട്ടിൽ ഔദ്യോഗിക സെയിലും ആരംഭിക്കും. കമ്പനി വെബ്സൈറ്റിലും റീട്ടെയിൽ സ്റ്റോറുകളിലും മോട്ടറോള എഡ്ജ് 40 5ജി സ്മാർട്ട്ഫോൺ ലഭ്യമാകും.


Click it and Unblock the Notifications








