'അത്' വാങ്ങുന്നില്ലെങ്കിൽ 'ഇത്' വാങ്ങാം! പുതിയ മോഡൽ വന്നപ്പോൾ ഡിസ്കൗണ്ട് ലഭിച്ച മോട്ടറോള ഫോൺ
സ്മാർട്ട്ഫോൺ ആരാധർക്ക് ആവേശം പകർന്ന് മോട്ടറോള തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായി മോട്ടറോള എഡ്ജ് 50 പ്രോ കഴിഞ്ഞ ദിവസം ഇന്ത്യയിൽ അവതരിപ്പിക്കുകയുണ്ടായി. സെഗ്മെന്റിലെ മറ്റ് സ്മാർട്ട്ഫോണുകളിൽ ഇതുവരെ ലഭ്യമായിട്ടില്ലാത്ത പല ഫീച്ചറുകളും അവതരിപ്പിച്ചുകൊണ്ടാണ് മോട്ടറോള എഡ്ജ് 50 പ്രോ എത്തിയത്.
8ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള മോട്ടറോള എഡ്ജ് 50 പ്രോയുടെ അടിസ്ഥാന മോഡലിന് 31,999 രൂപയാണ് വില. 12ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള രണ്ടാമത്തെ വേരിയന്റിന്റെ വില 35,999 രൂപയും. എന്നാൽ ഈ പുതിയ മോഡൽ സ്വന്തമാക്കാനുള്ള തുക കൈയിലില്ലാത്ത സ്മാർട്ട്ഫോൺ ആരാധകർ നിരാശരാകേണ്ടതില്ല.

കാരണം, മോട്ടറോളയുടെ കിടിലൻ സ്മാർട്ട്ഫോണുകളിലൊന്നായ മോട്ടറോള എഡ്ജ് 40 നിയോ (Motorola Edge 40 Neo) ഇപ്പോൾ വൻ ഡിസ്കൗണ്ടിൽ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാകും. മോട്ടറോള എഡ്ജ് 50 പ്രോ വാങ്ങാൻ കഴിയാത്ത മോട്ടറോള ആരാധകർക്ക് തീർച്ചയായും പരിഗണിക്കാവുന്ന മികച്ച സ്മാർട്ട്ഫോൺ ആണ് ഇത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് മോട്ടറോള എഡ്ജ് 40 നിയോ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. മോട്ടോ എഡ്ജ് 40 നിയോ 5ജിയുടെ പ്രധാന ഫീച്ചറുകൾ: 144Hz വരെ റിഫ്രഷ് റേറ്റും 10-ബിറ്റ് ബില്യൺ കളർ പിന്തുണയും ഉള്ള 6.55 ഇഞ്ച് pOLED കർവ്ഡ് ഡിസ്പ്ലേയാണ് ഇതിലുള്ളത്. 1,300 നിറ്റ് വരെ പീറ്റ് ബ്രൈറ്റ്നസും ഉണ്ട്.

മീഡിയടെക് ഡൈമെൻസിറ്റി 7030 പ്രൊസസറാണ് മോട്ടറോള എഡ്ജ് 40 നിയോയുടെ കരുത്ത്. 8ജിബി റാം + 128ജിബി സ്റ്റോറേജ്, 12ജിബി റാം + 256ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ മോട്ടോ എഡ്ജ് 40 നിയോ എത്തുന്നു. ആൻഡ്രോയിഡ് 13ൽ ആണ് ലോഞ്ച് ചെയ്തത് എങ്കിലും ആൻഡ്രോയിഡ് 15 വരെയുള്ള അപ്ഡേറ്റുകൾ ലഭിക്കും.
ക്യാമറയുടെ കാര്യമെടുത്താൽ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണ് ഈ മോട്ടറോള 5ജി ഫോണിലുള്ളത്. ഒഐഎസ് പിന്തുണയുള്ള 50 എംപി അൾട്രാ പിക്സൽ നൈറ്റ് വിഷൻ പ്രൈമറി ക്യാമറയും അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 13 മെഗാപിക്സൽ സെക്കൻഡറി ക്യാമറയും ഇതിൽ അടങ്ങുന്നു. സെൽഫിക്കായി ക്വാഡ് പിക്സൽ സാങ്കേതികവിദ്യയുള്ള 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയാണുള്ളത്.
IP68 പ്രൊട്ടക്ഷൻ റേറ്റിംഗുള്ള ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ 5G ഫോണാണിതെന്നാണ് ലോഞ്ച് സമയത്ത് മോട്ടറോള പറഞ്ഞത്. 14 5G ബാൻഡുകളെ ഈ ഫോൺ പിന്തുണയ്ക്കുന്നു എന്നതാണ് മറ്റൊരു സവിശേഷത. 68W ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെ 5,000mAh ബാറ്ററിയും ഫോൺ പായ്ക്ക് ചെയ്യുന്നു. 15 മിനിറ്റിനുള്ളിൽ 50 ശതമാനം ചാർജിൽ എത്തും.

USB ടൈപ്പ്-സി പോർട്ട്, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, NFC, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, Wi-Fi 6E തുടങ്ങിയ ഫീച്ചറുകളും മോട്ടോ എഡ്ജ് 40 നിയോയിലുണ്ട്. 172 ഗ്രാം ഭാരവും 7.79 എംഎം കനവുമാണ് ഫോണിനുള്ളത്. കനീൽ ബേ, സോത്തിംഗ് സീ, ബ്ലാക്ക് ബ്യൂട്ടി എന്നീ കളർ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാകും.
ലോഞ്ച് ചെയ്യുന്ന സമയത്ത് മോട്ടോ എഡ്ജ് 40 നിയോയുടെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന വേരിയന്റിന് 23,999 രൂപയായിരുന്നു വില. അതേപോലെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഉയർന്ന വേരിയന്റിന് 25,999 രൂപ നൽകണമായിരുന്നു.
എന്നാലിപ്പോൾ ഫ്ലിപ്പ്കാർട്ടിൽ മോട്ടറോള എഡ്ജ് 40 നിയോയുടെ പ്രാരംഭ വേരിയന്റ് 22,999 രൂപയ്ക്കും ഉയർന്ന വേരിയന്റ് 24,999 രൂപയ്ക്കും ലിസ്റ്റ് ചെയ്തിരിക്കുന്നു. ലാഭം യഥാർഥത്തിൽ ലഭിക്കുക ബാങ്ക് ഓഫറുകൾ വഴിയാണ്. എസ്ബിഐ, ആക്സിസ് ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഈ ഫോൺ വാങ്ങുമ്പോൾ 2000 രൂപയുടെ ഡിസ്കൗണ്ട് ലഭ്യമാകും. ക്യാഷ്ബാക്ക് ഓഫറുകൾ വേറെയുമുണ്ട്.


Click it and Unblock the Notifications