Home
Mobile

Motorola Edge 40 : മിഡ് റേഞ്ചിൽ ഇപ്പോൾ വാങ്ങാവുന്ന ഏറ്റവും മികച്ച ഫോണിന്റെ വിൽപ്പനയാരംഭിച്ചു

മോട്ടറോള എഡ്ജ് 40 സ്മാർട്ട്ഫോണിന്റെ വിൽപ്പന ഇന്ത്യയിൽ ആരംഭിച്ചിരിക്കുകയാണ് (Motorola Edge 40). മോട്ടോയുടെ പുത്തൻ മിഡ് റേഞ്ചർ വാങ്ങാൻ ആഗ്രഹമുള്ളവർക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്നും ഡിവൈസ് സ്വന്തമാക്കാവുന്നതാണ്. ഇന്ത്യൻ വിപണിയിൽ ലഭ്യമായ മികച്ച 5ജി ഫോണുകളിൽ ഒന്ന് കൂടിയാണിത് (30,000 രൂപയിൽ താഴെ വില വരുന്ന സെഗ്മെന്റ്).

ഒരു മിഡ് റേഞ്ചറിൽ ആവശ്യമുള്ള മിക്കവാറും ഫീച്ചറുകളും മോട്ടറോള എഡ്ജ് 40 ഫീച്ചർ ചെയ്യുന്നുണ്ട്. 144 ഹെർട്സ് ഡിസ്‌പ്ലെ, 68W ഫാസ്റ്റ് ചാർജിങ്, ഐപി68 റേറ്റിങ്, വയർലെസ് ചാർജിങ്, മീഡിയടെക് ഡൈമൻസിറ്റി 8020 ചിപ്പ്സെറ്റ് എന്നിവയും മോട്ടറോള എഡ്ജ് 40 ഫീച്ചർ ചെയ്യുന്നുണ്ട്. മോട്ടറോള എഡ്ജ് 40 സ്മാ‍ർട്ട്ഫോണിന് 29,999 രൂപയുടെ ഇൻട്രോഡക്റ്ററി പ്രൈസ് ടാ​ഗാണ് കമ്പനി നൽകിയിരുന്നത്. ബാങ്ക് ഓഫറുകൾ പരി​ഗണിക്കുമ്പോൾ ഡിവൈസ് 27,999 രൂപയ്ക്ക് സ്വന്തമാക്കാനും സാധിക്കും.

മിഡ് റേഞ്ചിൽ ഇപ്പോൾ വാങ്ങാവുന്ന ഏറ്റവും മികച്ച ഫോൺ

മോട്ടറോള എഡ്ജ് 40 സ്മാ‍ർട്ട്ഫോണിനെ ഒരു മികച്ച മിഡ് റേഞ്ചറാക്കുന്ന ഘടകങ്ങൾ : മോട്ടറോള എഡ്ജ് 40 സ്മാർട്ട്ഫോൺ മിഡ് റേഞ്ച് സെഗ്‌മെന്റിൽ തന്നെ ലഭ്യമായ നല്ലൊരു 6.55 ഇഞ്ച് ഡിസ്‌പ്ലെയാണ് ഫീച്ചർ ചെയ്യുന്നത്. വളരെ വൈബ്രന്റായ കളറുകളും ഈ കർവ്ഡ് സ്ക്രീനിൽ ലഭിക്കുന്നുണ്ട്. ഈ പിഒഎൽഇഡി ഡിസ്പ്ലെ 144 ഹെർട്സ് റിഫ്രഷ് റേറ്റും പായ്ക്ക് ചെയ്യുന്നു. എച്ച്ഡിആർ 10 പ്ലസ് സപ്പോർട്ട് ഒടിടി സ്ട്രീമിങ് എക്സ്പീരിയൻസ് കൂടുതൽ മെച്ചപ്പെടുത്തുന്നുണ്ട്.

1,200 നിറ്റ്സ് ബ്രൈറ്റ്നസുള്ള സ്ക്രീൻ ശക്തമായ പകൽ വെളിച്ചത്തിൽ ഏറെക്കുറെ ദൃശ്യമാണെന്നതും ശ്രദ്ധേയമാണ്. ഇൻ ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഡോൾബി അറ്റ്‌മോസ് സപ്പോർട്ട് ഉള്ള സ്റ്റീരിയോ സ്പീക്കറുകളും മോട്ടറോള എഡ്ജ് 40 സ്മാ‍ർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു. റിയർ പാനലിലെ പ്രീമിയം വീഗൻ ലെതർ ഫിനിഷ് ആവശ്യത്തിന് ഗ്രിപ്പും ഡിവൈസിന് നൽകുന്നുണ്ട്. സ്മാർട്ട്ഫോണിന്റെ സ്ലിം പ്രൊഫൈലും ഹാൻഡിൽ ചെയ്യുന്നത് എളുപ്പമാക്കുന്നു.

സെഗ്മെന്റിലെ അധികം സ്മാർട്ട്ഫോണുകളിൽ ലഭ്യമല്ലാത്ത ഐപി68 റേറ്റിങ് സപ്പോർട്ടും മോട്ടറോള എഡ്ജ് 40 സ്മാ‍ർട്ട്ഫോണിലുണ്ട്. 29,999 രൂപ പ്രൈസ് ടാഗിൽ 256 ജിബി സ്റ്റോറേജ് മോഡലും യൂസേഴ്സിന് ലഭിക്കുന്നു. മറ്റ് ബ്രാൻഡുകൾ ഈ റേഞ്ചിൽ ഈ കോൺഫിഗറേഷനിൽ അധികം ഡിവൈസുകൾ നൽകുന്നില്ലെന്ന് ഓർക്കണം. മീഡിയടെക് ഡൈമൻസിറ്റി 8020 ചിപ്പ്സെറ്റ്, 144 ഹെർട്സ് റിഫ്രഷ് റേറ്റ് എന്നിവയെല്ലാം ഡേ റ്റു ഡേ ആക്റ്റിവിറ്റികൾ കൂടുതൽ എളുപ്പമാക്കുന്നുണ്ട്.

ശേഷി കൂടിയ ഗെയിമിങിലും ഡിവൈസ് സ്മൂത്തായ എക്സ്പീരിയൻസ് നൽകുന്നുണ്ട്. ഗ്രാഫിക്സ് സെറ്റിങ്സ് കുറച്ച് താഴ്ന്ന ലെവലിൽ സെറ്റ് ചെയ്യണമെന്ന് മാത്രം. യൂസർ ഇന്റർഫേസും അത്യവശ്യം സ്മൂത്തായ എക്സ്പീരിയൻസ് നൽകുന്നുണ്ട്. ഒരു തരത്തിൽ പറഞ്ഞാൽ ഒരു സ്റ്റോക്ക് ആൻഡ്രോയിഡ് എക്സ്പീരിയൻസും മോട്ടറോള എഡ്ജ് 40 ഓഫർ ചെയ്യുന്നു. പല കമ്പനികളും ഡിവൈസുകൾക്ക് ഒപ്പം ചാർജറുകൾ നൽകുന്നില്ലെന്ന് അറിയാമല്ലോ. എന്നാൽ മോട്ടറോള എഡ്ജ് 40 സ്മാർട്ട്ഫോണിനൊപ്പം 68W ഫാസ്റ്റ് ചാർജറും കമ്പനി നൽകുന്നുണ്ട്.

ബാറ്ററി കപ്പാസിറ്റി കുറവാണെന്നൊരു പോരായ്മയും മോട്ടറോള എഡ്ജ് 40 സ്മാർട്ട്ഫോണിനെക്കുറിച്ച് പറയാം. 4400 mAh ബാറ്ററിയാണ് ഡിവൈസിലുള്ളത്. ശേഷിയേറിയ ചിപ്പ്സെറ്റ്, ഉയർന്ന റിഫ്രഷ് റേറ്റുള്ള ബ്രൈറ്റായ ഡിസ്പ്ലെ എന്നിവയെല്ലാം ബാറ്ററി ഉപയോഗം കൂട്ടുന്ന ഘടകമാണ്. അതിനാൽ തന്നെ 4400 mAh മാത്രമുള്ള ബാറ്ററി അത്ര മതിയായ ഫീച്ചറല്ല. എന്നാൽ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഈ പോരായ്മ ഒരു പരിധി വരെ പരിഹരിക്കുന്നുമുണ്ട്.

More from GizBot

Best Mobiles in India

English summary
The sale of the Motorola Edge 40 smartphone has started in India. It is also one of the best 5G phones available in the Indian market (under Rs 30,000).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X