തൃശൂർ സുരേഷ് ഗോപി എടുത്തെങ്കിൽ, ഈ മിഡ്-റേഞ്ച് സെഗ്മെന്റ് ഞാൻ അങ്ങ് എടുക്കുവാ എന്ന് മോട്ടറോള
മോട്ടറോള എഡ്ജ് 50 ഫ്യൂഷൻ ഇന്ത്യയിൽ വീണ്ടും വിൽപ്പനയ്‌ക്കെത്തുന്നു. മോട്ടറോള എഡ്ജ് 50 ഫ്യൂഷൻ മെയ് മാസത്തിൽ ആണ് ഇന്ത്യയിൽ ലോഞ്ച് ആയത്. സ്‍മാർട്ട്ഫോൺ ഉപയോക്താക്കളുടെ ഉപകരണത്തോടുള്ള പ്രതികരണം പൊതുവെ പോസിറ്റീവ് ആയിരുന്നു. എഡ്ജ് 50 ഫ്യൂഷനായുള്ള ഒരു ഫ്ലിപ്പ്കാർട്ട് ബാനറിൽ അതിശയകരമായ പ്രതികരണത്തിന് നന്ദി! എന്ന തലക്കെട്ട് ആണ് നൽകിയത്. അത്തരം വലിയ രീതിയിൽ സ്വീകാര്യത നേടിയ ഈ ഡിവൈസ് ഇപ്പോൾ വീണ്ടും സെയിൽ ആരംഭിച്ചിരിക്കുകയാണ്. മോട്ടറോള എഡ്ജ് 50 ഫ്യൂഷൻ ഫോണിന്റെ വില, ലഭ്യത, ഓഫറുകൾ എന്നിവയെ കുറിച്ച് അറിയാൻ ഈ ലേഖനം തുടർന്ന് വായിക്കൂ.
മോട്ടറോള എഡ്ജ് 50 ഫ്യൂഷൻ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യയിൽ വീണ്ടും വിൽപ്പനയ്‌ക്കെത്തും. ഫ്ലിപ്കാർട്ടിലൂടെയും Motorola.in വഴിയും ഹാൻഡ്സെറ്റ് ലഭ്യമാകും.മോട്ടറോള എഡ്ജ് 50 ഫ്യൂഷൻൻ്റെ ഇന്ത്യയിലെ അടിസ്ഥാന 8 ജിബി / 128 ജിബി മോഡലിന് 22,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്.

കൂടാതെ, 12 ജിബി / 256 ജിബി കോൺഫിഗറേഷനിലും ഹാൻഡ്‌സെറ്റ് വിൽപ്പനക്ക് എത്തുന്നുണ്ട്. ഈ മോഡൽ നിങ്ങൾക്ക് 24,999 രൂപക്ക് ലഭ്യമാകും. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എഡ്ജ് 50 ഫ്യൂഷൻ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 2,000 രൂപയുടെ തൽക്ഷണ കിഴിവ് എന്ന ഓഫർ ലഭിക്കും.
മോട്ടറോള എഡ്ജ് 50 ഫ്യൂഷൻ സ്പെസിഫിക്കേഷനുകൾ എന്തൊക്കെ എന്ന് നോക്കാം. 12 ജിബി വരെ LPDDR4X റാമും 256 ജിബി വരെ UFS 2.2 സ്റ്റോറേജും ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 7s Gen 2 SoC ആണ് മോട്ടറോള എഡ്ജ് 50 ഫ്യൂഷൻ നൽകുന്നത്. 68W വയർഡ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ഉള്ള 5,000 mAh ബാറ്ററിയാണ് ഇതിൽ പായ്ക്ക് ചെയ്തിരിക്കുന്നത്.
ഒപ്റ്റിക്‌സിനായി, മോട്ടറോള എഡ്ജ് 50 ഫ്യൂഷന് OIS ഉള്ള 50 എംപി Sony LYTIA-700C പ്രൈമറി സെൻസറും f/1.88 അപ്പർച്ചറും ഒരു മാക്രോ ക്യാമറയായി ഡബിൾ ആകുന്ന 13 എംപി അൾട്രാവൈഡ് ലെൻസും ലഭിക്കുന്നു. മുന്നിൽ, f/2.45 അപ്പേർച്ചറുള്ള 32 എംപി സെൽഫി ക്യാമറയുണ്ട്.
മോട്ടറോള എഡ്ജ് 50 ഫ്യൂഷന് 144Hz റീഫ്രഷ് റേറ്റുള്ള 6.7-ഇഞ്ച് വളഞ്ഞകെർവേഡ് OLED ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്. പാനലിന് 1,600 നിറ്റ്‌സിൻ്റെ ഏറ്റവും ഉയർന്ന തെളിച്ചവും ഗൊറില്ല ഗ്ലാസ് 5 സംരക്ഷണവും ഉണ്ട്. ഡോൾബി അറ്റ്‌മോസ് സപ്പോർട്ട് ഉള്ള സ്റ്റീരിയോ സ്പീക്കറുകളും ഇത് പായ്ക്ക് ചെയ്യുന്നു.
സ്‌ക്രീനിൽ 144Hz റീഫ്രഷ് റേറ്റും HDR10+ പിന്തുണയും ഉണ്ട്. ഈ ഹാൻഡ്‌സെറ്റിൽ ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഹലോ യുഎക്‌സ് പ്രവർത്തിക്കുന്നു. എഡ്ജ് 50 ഫ്യൂഷനോടൊപ്പം മൂന്ന് വർഷത്തെ ആൻഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റുകളും നാല് വർഷത്തെ പതിവ് സുരക്ഷാ പാച്ചുകളും മോട്ടറോള വാഗ്ദാനം ചെയ്യുന്നു.
കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 4 ജി, 5 ജി, വൈഫൈ, ബ്ലൂടൂത്ത് 5.2, ജിപിഎസ്, എൻഎഫ്‍സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയും മറ്റും ഉൾപ്പെടുന്നു. ഫോറസ്റ്റ് ബ്ലൂ (പ്ലാസ്റ്റിക്), മാർഷ്മാലോ ബ്ലൂ (വീഗൻ ലെതർ), ഹോട്ട് പിങ്ക് (വീഗൻ ലെതർ സ്വീഡ്) എന്നീ നിറങ്ങളിൽ എഡ്ജ് 50 ഫ്യൂഷൻ ലഭ്യമാണ്.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ഫോൺ ലോഞ്ചുകൾ എന്നിവ എല്ലാം അറിയാൻ gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications