Home
Mobile

കാത്തിരുന്ന നിമിഷം ഇതല്ലേ! മോട്ടറോള എഡ്ജ് 50 ഫ്യൂഷൻ 5ജിക്ക് 5000 രൂപയിലധികം ഡിസ്കൗണ്ട്

മോട്ടറോള സ്മാർട്ട്​ഫോൺ ആരാധകർക്ക് തെരഞ്ഞെടുക്കാൻ ഇപ്പോൾ നിരവധി സ്മാർട്ട്ഫോണുകൾ പല സെഗ്മെന്റിലായി പുതിയതായി എത്തിയിട്ടുണ്ട്. അ‌തിൽ ഏറെ ശ്രദ്ധേയം എഡ്ജ് സീരീസിലെ പുതിയ ഫോണുകളാണ്. കഴിഞ്ഞ വർഷത്തെ എഡ്ജ് 50 സീരീസിന്റെ പിൻഗാമിയായി എഡ്ജ് 60 സീരീസിൽ ഇക്കൊല്ലം ഇതുവരെ നാലോളം സ്മാർട്ട്ഫോണുകൾ അ‌വതരിപ്പിക്കപ്പെട്ടുകഴിഞ്ഞു. അ‌തിൽ ഏറ്റവും ഒടുവിൽ എത്തിയത് എഡ്ജ് 60 5ജി ആയിരുന്നു. എഡ്ജ് 60 ജൂൺ 17 മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചിട്ടുണ്ട്. എഡ്ജ് 60 ഫ്യൂഷൻ ഉൾപ്പെടെയുള്ള മോഡലുകളും ഈ സീരീസിൽ എത്തിക്കഴിഞ്ഞു.

എഡ്ജ് 60 സീരീസ് ഫോണുകൾ എത്തിയതോടെ മുൻ വർഷത്തെ താരങ്ങളായ എഡ്ജ് 50 സീരീസ് ഫോണുകളുടെ വില കുറഞ്ഞിട്ടുണ്ട്. പല മോഡലുകളും ഇപ്പോൾ വൻ വിലക്കുറവിൽ സ്വന്തമാക്കാൻ സാധിക്കും. അ‌ത്തരത്തിൽ കുറഞ്ഞ വിലയിൽ ഇപ്പോൾ വാങ്ങാൻ ലഭ്യമായിട്ടുള്ള എഡ്ജ് 50 സീരീസ് സ്മാർട്ട്ഫോൺ ആണ് മോട്ടറോള എഡ്ജ് 50 ഫ്യൂഷൻ (motorola edge 50 fusion).

മോട്ടറോള എഡ്ജ് 50 ഫ്യൂഷൻ 5ജിക്ക് 5000 രൂപയിലധികം ഡിസ്കൗണ്ട്

പുതിയ എഡ്ജ് 60 ഫ്യൂഷന് 22999 രൂപ പ്രാരംഭ വിലയിലാണ് എത്തുന്നത്. എന്നാൽ പുതിയ സ്മാർട്ട്ഫോൺ ബജറ്റ് അ‌തിൽ താഴെയാണ് ഉദ്ദേശിക്കുന്നത് എങ്കിൽ താൽപര്യമുള്ളവർക്ക് കഴിഞ്ഞ വർഷം അ‌വതരിപ്പിക്കപ്പെട്ട എഡ്ജ് 50 ഫ്യൂഷൻ പരിഗണിക്കാം, ഇത് ഇപ്പോൾ ഏതാണ്ട് 5000 രൂപയോളം വിലക്കുറവിൽ വാങ്ങാൻ ലഭ്യമാണ്.

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് മോട്ടോറോള എഡ്ജ് 50 ഫ്യൂഷൻ്റെ 8GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 22,999 രൂപയും 12GB + 256GB വേരിയന്റിന് 24,999 രൂപയും ആയിരുന്നു വില. എന്നാൽ പുതിയ മോഡൽ വന്നതോടെ വില കുറഞ്ഞു. ഇപ്പോൾ 18999 രൂപ വിലയിലാണ് മിക്ക പ്ലാറ്റ്ഫോമുകളിലും ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

മോട്ടറോള എഡ്ജ് 50 ഫ്യൂഷൻ 5ജിക്ക് 5000 രൂപയിലധികം ഡിസ്കൗണ്ട്

എന്നാൽ ഏറ്റവും കുറഞ്ഞ വിലയിൽ മോട്ടോറോള എഡ്ജ് 50 ഫ്യൂഷൻ ഇപ്പോൾ വാങ്ങാനാകുക ആമസോണിൽ ആണ്. ആമസോണിൽ മോട്ടോറോള എഡ്ജ് 50 ഫ്യൂഷന്റെ അ‌ടിസ്ഥാന മോഡൽ നിലവിൽ 18856 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ 1250 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാക്കിയിട്ടുണ്ട്.

അ‌തിനാൽ മോട്ടറോള എഡ്ജ് 50 ഫ്യൂഷന്റെ അ‌ടിസ്ഥാന വേരിയന്റ് ഇപ്പോൾ ആമസോണിൽ നിന്ന് 17,606 രൂപ വിലയിൽ സ്വന്തമാക്കാം. ഇവിടെ ലോഞ്ച് വിലയെക്കാൾ 5000 രൂപയിലധികം വിലക്കുറവ് ഉപയോക്താവിന് ലഭ്യമാകുന്നുണ്ട്. അ‌ഴകും പെർഫോമൻസും ഒന്നിപ്പിച്ചുകൊണ്ട്, മോട്ടറോള അ‌വതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് ഇത്. ഇതിലെ പ്രധാന ഫീച്ചറുകൾ കൂടി പരിചയപ്പെടാം.

മോട്ടറോള എഡ്ജ് 50 ഫ്യൂഷന്റെ പ്രധാന ഫീച്ചറുകൾ: ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 7s ജെൻ 2 4nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. 144Hz റിഫ്രഷ് റേറ്റ് ഉള്ള 6.7 ഇഞ്ച് (2400×1080 പിക്‌സൽ) FHD+ 10-ബിറ്റ് OLED എൻഡ്‌ലെസ് എഡ്ജ് ഡിസ്‌പ്ലേ ആണ് ഇതിലുള്ളത്.

മോട്ടറോള എഡ്ജ് 50 ഫ്യൂഷൻ 5ജിക്ക് 5000 രൂപയിലധികം ഡിസ്കൗണ്ട്

360Hz ടച്ച് സാംപ്ലിംഗ് റേറ്റ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷൻ, 1600 വരെ ​ബ്രൈറ്റ്നസ് എന്നിവയും ഡിസ്പ്ലേയ്ക്ക് ഉണ്ട്. അഡ്രിനോ 710 GPU, 8GB / 12GB LPDDR4X റാം, 256GB / 512GB (UFS 2.2) സ്റ്റോറേജ് ഓപ്ഷനുകൾ, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഡ്യുവൽ സിം, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ് എന്നിവയും IP68 റേറ്റിങ് എന്നിവയും ഇതിലുണ്ട്.

f/1.88 അപ്പേർച്ചറും സോണി LYT-700C സെൻസറുമുള്ള 50MP മെയിൻ ക്യാമറ, OIS, മാക്രോ ഓപ്ഷൻ, f/2.2 അപ്പേർച്ചർ എന്നിവയുള്ള 13MP അൾട്രാ-വൈഡ് ക്യാമറ എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിൽ ഉള്ളത്. സെൽഫിക്കായി f/2.45 അപ്പേർച്ചർ ഉള്ള 32MP ഫ്രണ്ട് ക്യാമറയും ഉണ്ട്.

68W ടർബോ പവർ ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി, 5G SA/NSA, ഡ്യുവൽ 4G VoLTE, ​വൈ​ഫൈ 6 802.11ax (2.4GHz/5GHz), ബ്ലൂടൂത്ത് 5.2, GPS, യുഎസ്ബി ​ടൈപ്പ്-C, NFC എന്നിവയൊക്കെയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ഹോട്ട് പിങ്ക്, മാർഷ്മാലോ ബ്ലൂ, ഫോറസ്റ്റ് ബ്ലൂ കളർ ഓപ്ഷനുകളിൽ ഇത് വാങ്ങാനാകും.

Best Mobiles in India

English summary
Motorola Edge 50 Fusion is now available at a discount of over Rs 5000. The base model of Motorola Edge 50 Fusion is currently listed on Amazon at a price of Rs 18,856. There is also a bank discount of Rs 1,250 available. So, the base variant can now be purchased at a price of Rs 17,606.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X