ഒരു ദുൽഖർ സൽമാൻ ലെവൽ സംഭവം! മോട്ടറോള എഡ്ജ് 50 ഫ്യൂഷൻ എത്തി, ഇനി കൺഫ്യൂഷനേ വേണ്ട...
അഴകും പെർഫോമൻസും ഒന്നിപ്പിച്ചുകൊണ്ട്, ഒരു ദുൽഖർ സൽമാൻ ലെവലിൽ മോട്ടറോള തങ്ങളുടെ എഡ്ജ് 50 ഫ്യൂഷൻ ( motorola edge 50 fusion ) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. കഴിഞ്ഞ മാസം മോട്ടറോള ആഗോളതലത്തിൽ ലോഞ്ച് ചെയ്ത എഡ്ജ് 50 സീരീസിലെ സ്മാർട്ട്ഫോണുകളിൽ ഒന്നാണ് ഇത്.
മൂന്ന് സ്മാർട്ട്ഫോണുകളാണ് മോട്ടറോള എഡ്ജ് 50 സീരീസിൽ അടുത്തിടെ ലോഞ്ച് ചെയ്തത്. എഡ്ജ് 50 പ്രോ, എഡ്ജ് 50 അൾട്ര, എഡ്ജ് 50 ഫ്യൂഷൻ എന്നിവയായിരുന്നു അവ. അതിൽ മോട്ടറോള എഡ്ജ് 50 ഫ്യൂഷൻ ആണ് ഇപ്പോൾ മികച്ച ഫീച്ചറുകളുമായി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്.

സെഗ്മെന്റിലെ ഏറ്റവും മികച്ച ക്യാമറയുടെയും ഏറ്റവും മികച്ച ഡിസൈന്റെയും സംയോജനമാണ് മോട്ടറോള എഡ്ജ് 50 ഫ്യൂഷൻ എന്ന് മോട്ടറോള വ്യക്തമാക്കുന്നു. സ്നാപ്ഡ്രാഗൺ 7s ജെൻ 2 4nm മൊബൈൽ പ്ലാറ്റ്‌ഫോം ആണ് എഡ്ജ് 50 ഫ്യൂഷന്റെ കരുത്ത്. മികച്ച പെർഫോമൻസ് ഈ ചിപ്സെറ്റ് വാഗ്ദാനം ചെയ്യുന്നു.
മോട്ടറോള എഡ്ജ് 50 ഫ്യൂഷന്റെ പ്രധാന ഫീച്ചറുകൾ: 144Hz റിഫ്രഷ് റേറ്റ് ഉള്ള 6.7 ഇഞ്ച് (2400×1080 പിക്‌സൽ) FHD+ 10-ബിറ്റ് OLED എൻഡ്‌ലെസ് എഡ്ജ് ഡിസ്‌പ്ലേ ആണ് ഇതിലുള്ളത്. 360Hz ടച്ച് സാംപ്ലിംഗ് റേറ്റ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷൻ, 1600 വരെ ബ്രൈറ്റ്നസ് എന്നിവയും ഈ ഡിസ്പ്ലേ വാഗ്ദാനം ചെയ്യുന്നു.

അഡ്രിനോ 710 GPU ഉള്ള 2.4GHz ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 7s ജെൻ 2 4nm മൊബൈൽ പ്ലാറ്റ്‌ഫോമിന് ശക്തമായ പിന്തുണ നൽകാനായി, 8GB / 12GB LPDDR4X റാം, 256GB / 512GB (UFS 2.2) സ്റ്റോറേജ് ഓപ്ഷനുകളും മോട്ടറോള നൽകിയിരിക്കുന്നു.
ക്യാമറ വിഭാഗത്തിലേക്ക് വന്നാൽ, ശക്തമായ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്.
f/1.88 അപ്പേർച്ചറും സോണി LYT-700C സെൻസറുമുള്ള 50MP മെയിൻ ക്യാമറ, OIS, മാക്രോ ഓപ്ഷൻ, f/2.2 അപ്പേർച്ചർ എന്നിവയുള്ള 13MP അൾട്രാ-വൈഡ് ക്യാമറ എന്നിവ ഇതിൽ അടങ്ങുന്നു. f/2.45 അപ്പേർച്ചർ ഉള്ള 32MP ഫ്രണ്ട് ക്യാമറയും ഉണ്ട്.
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയാണ് ഈ മോട്ടറോള ഫോണിന്റെ പ്രവർത്തനം. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഡ്യുവൽ സിം, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ് എന്നിവയും IP68 റേറ്റിങ്ങും ഇതിൽ ഉണ്ട്. 68W ടർബോ പവർ ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററിയാണ് മോട്ടറോള എഡ്ജ് 50 ഫ്യൂഷനിലുള്ളത്.

5G SA/NSA, ഡ്യുവൽ 4G VoLTE, വൈഫൈ 6 802.11ax (2.4GHz/5GHz), ബ്ലൂടൂത്ത് 5.2, GPS, യുഎസ്ബി ടൈപ്പ്-C, NFC എന്നിവയൊക്കെയാണ് പ്രധാന കണക്ടിവിറ്റി ഫീച്ചറുകൾ. ഹോട്ട് പിങ്ക്, മാർഷ്മാലോ ബ്ലൂ വെഗൻ ഓപ്ഷനുകളിലും സ്ലീക്ക് ഫോറസ്റ്റ് ബ്ലൂ മെറ്റീരിയലിലുമാണ് എഡ്ജ് 50 ഫ്യൂഷൻ വരുന്നത്.
വിലയും ലഭ്യതയും: മോട്ടോറോള എഡ്ജ് 50 ഫ്യൂഷൻ്റെ 8GB + 128GB അടിസ്ഥാന വേരിയന്റിന് 22,999 രൂപയും 12GB + 256GB വേരിയന്റിന് 24,999 രൂപയും ആണ് വില. ഫ്ലിപ്പ്കാർട്ട്, മോട്ടറോളയുടെ ഔദ്യോഗിക വെബ്സൈറ്റ്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി മെയ് 22 മുതൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും.

ആകർഷകമായ ലോഞ്ച് ഓഫറുകളും എഡ്ജ് 50 ഫ്യൂഷന് ലഭ്യമാക്കിയിട്ടുണ്ട്. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകളും ഇഎംഐയും ഉപയോഗിച്ച് പർച്ചേസ് നടത്തുമ്പോൾ 2000 രൂപ ഡിസ്കൗണ്ട് ലഭിക്കും. ഇതിലൂടെ അടിസ്ഥാന വേരിയന്റിന്റെ വില 20999 രൂപയിലേക്ക് എത്തിക്കാം. ഇത്രയും കാര്യങ്ങൾ വ്യക്തമായ സ്ഥിതിക്ക് ഫോൺ വാങ്ങാൻ പോകുമ്പോൾ ഇനി ഏത് ഫോൺ വാങ്ങണമെന്ന് കൺഫ്യൂഷന്റെ ആവശ്യമേയില്ല!


Click it and Unblock the Notifications








