കൺഫ്യൂഷനേ വേണ്ട, മോട്ടറോള എഡ്ജ് 50 ഫ്യൂഷന്റെ ഈ ഡിസ്കൗണ്ട് അടിപൊളിയാ!
നല്ലൊരു സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നിരവധി ഓപ്ഷനുകൾ ലഭ്യമാണ്. എന്നാൽ എല്ലാ മികച്ച ഓഫറുകളും എല്ലാവരിലേക്കും എത്തുന്നില്ല എന്നുമാത്രം. വിവിധ വിലകളിൽ ലഭ്യമാകുന്ന സ്മാർട്ട്ഫോണുകളുടെ ഡിസ്കൗണ്ട് ഓഫറുകൾ തുടർച്ചയായി നമ്മൾ കാണുന്നുണ്ട്. ഇപ്പോൾ അതിലെ ഏറ്റവും പുതിയ കണ്ണിയായി പരിചയപ്പെടുത്തുന്നത് മോട്ടറോള ഈ വർഷം മേയിൽ ഇന്ത്യയിൽ അവതരിപ്പിച്ച മോട്ടോറോള എഡ്ജ് 50 ഫ്യൂഷന്റെ (motorola edge 50 fusion) ഡിസ്കൗണ്ട് ആണ്. എഡ്ജ് 50 സീരീസിൽ 5 ഗംഭീര 5ജി ഫോണുകളാണ് മോട്ടറോള അവതരിപ്പിച്ചത്. അതിൽ അഴക് കൊണ്ടും പെർഫേമാൻസ് കൊണ്ടും താങ്ങാനാകുന്ന വിലകൊണ്ടും ശ്രദ്ധേയമാണ് ഈ ഫോൺ.
മോട്ടറോള എഡ്ജ് 50, മോട്ടറോള എഡ്ജ് 50 പ്രോ, മോട്ടറോള എഡ്ജ് 50 ഫ്യൂഷൻ, മോട്ടറോള എഡ്ജ് 50 അൾട്ര, മോട്ടറോള എഡ്ജ് 50 നിയോ എന്നിവയാണ് മോട്ടറോള എഡ്ജ് 50 സീരീസിലെ സ്മാർട്ട്ഫോണുകൾ. ഇവയിൽ പലതും ഇപ്പോൾ കുറഞ്ഞ വിലയിൽ വാങ്ങാൻ ലഭ്യമാണ്. അതിൽ ഏതാണ്ട് 20000 ബജറ്റിൽ ഇപ്പോൾ വാങ്ങാനാകുന്ന മോഡലാണ് എഡ്ജ് 50 ഫ്യൂഷൻ.

മോട്ടോറോള എഡ്ജ് 50 ഫ്യൂഷൻ്റെ 8GB + 128GB അടിസ്ഥാന വേരിയന്റിന് 22,999 രൂപയും 12GB + 256GB വേരിയന്റിന് 24,999 രൂപയും ആയിരുന്നു ഇന്ത്യയിലെ ലോഞ്ച് വില. ഇപ്പോഴും ഇതേ വിലയിൽ തന്നെയാണ് ഫ്ലിപ്പ്കാർട്ടിലും മോട്ടറോളയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
എന്നാൽ ബാങ്ക് ഓഫർ എന്ന നിലയിൽ ഫ്ലിപ്പ്കാർട്ടിൽ മോട്ടറോള എഡ്ജ് 50 ഫ്യൂഷന് 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. അതിനാൽ 20999 രൂപ വിലയിൽ ഈ സ്മാർട്ട്ഫോൺ ഇപ്പോൾ ലഭ്യമാണ്. എന്നാൽ ഇതിനെക്കാൾ കുറച്ചുകൂടി വിലക്കുറവിൽ ഈ ഫോൺ മോട്ടറോളയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.

2500 രൂപ ബാങ്ക് ഡിസ്കൗണ്ട് മോട്ടറോള എഡ്ജ് 50 ഫ്യൂഷന് മോട്ടറോളയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. അതിനാൽ 20499 രൂപ വിലയിൽ ഔദ്യോഗിക സൈറ്റിൽ നിന്ന് ഈ ഫോൺ വാങ്ങാനാകുന്നു. ഹോട്ട് പിങ്ക്, മാർഷ്മാലോ ബ്ലൂ, ഫോറസ്റ്റ് ഗ്രീൻ, ഫോറസ്റ്റ് ബ്ലൂ എന്നീ കളർ ഓപ്ഷനുകളിലാണ് എഡ്ജ് 50 ഫ്യൂഷൻ ലഭ്യമാകുക.
മോട്ടറോള എഡ്ജ് 50 ഫ്യൂഷന്റെ പ്രധാന ഫീച്ചറുകൾ: സ്നാപ്ഡ്രാഗൺ 7s ജെൻ 2 4nm ചിപ്സെറ്റ്, 144Hz റിഫ്രഷ് റേറ്റ് ഉള്ള 6.7 ഇഞ്ച് (2400×1080 പിക്‌സൽ) FHD+ 10-ബിറ്റ് OLED എൻഡ്‌ലെസ് എഡ്ജ് ഡിസ്‌പ്ലേ, 360Hz ടച്ച് സാംപ്ലിംഗ് റേറ്റ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷൻ, 1600 വരെ ബ്രൈറ്റ്നസ്.
അഡ്രിനോ 710 GPU, 8GB / 12GB LPDDR4X റാം, 256GB / 512GB (UFS 2.2) സ്റ്റോറേജ്, ഡ്യുവൽ റിയർ ക്യാമറ (സോണി LYT-700C സെൻസറുള്ള 50MP മെയിൻ ക്യാമറ+ 13MP അൾട്രാ-വൈഡ് ക്യാമറ), 32MP ഫ്രണ്ട് ക്യാമറ (f/2.45 അപ്പേർച്ചർ).

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ആൻഡ്രോയിഡ് 14 ഒഎസ്, ഡ്യുവൽ സിം, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, IP68 റേറ്റിങ്, 5G SA/NSA, ഡ്യുവൽ 4G VoLTE, വൈഫൈ 6 802.11ax (2.4GHz/5GHz), ബ്ലൂടൂത്ത് 5.2, GPS, യുഎസ്ബി ടൈപ്പ്-C, NFC, 68W ടർബോ പവർ ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








