ദേ ഇതാണ് തറവാടിത്തം! പ്രമുഖന്മാർ നിറഞ്ഞ എഡ്ജ് 50 സീരീസിലെ മറ്റൊരു 5G ഫോണിനും ഡിസ്കൗണ്ട്
ഒരു സ്മാർട്ട്ഫോൺ സീരീസിൽ പലപ്പോഴും രണ്ടോ മൂന്നോ മികച്ച ഫോണുകൾ ഇറങ്ങുക സാധാരണമാണ്. എന്നാൽ ഒറ്റ സീരീസിൽ 5 ഫോണുകൾ ഇറക്കുക അപൂർവമാണ്. അത്തരമൊരു അപൂർവത ഇത്തവണ അവതരിപ്പിച്ച സ്മാർട്ട്ഫോൺ സീരീസ് ആണ് മോട്ടറോളയുടെ എഡ്ജ് 50 സീരീസ് (Motorola Edge 50 Series). ഈ സീരീസിൽ 5 ഗംഭീര 5ജി ഫോണുകളാണ് കമ്പനി ഈ വർഷം അവതരിപ്പിച്ചത്. അവ ഓരോന്നും വിവിധ പ്രൈസ് സെഗ്മെന്റുകളിൽ മികച്ച ഫീച്ചറുകളുമായി തന്നെയാണ് എത്തിയത്. അതിനാൽ ജനമനസുകളിൽ അതിവേഗം ഇടംപിടിക്കാൻ ബുദ്ധിമുട്ടൊന്നുമുണ്ടായില്ല.
മോട്ടറോള എഡ്ജ് 50, മോട്ടറോള എഡ്ജ് 50 പ്രോ, മോട്ടറോള എഡ്ജ് 50 ഫ്യൂഷൻ, മോട്ടറോള എഡ്ജ് 50 അൾട്ര, മോട്ടറോള എഡ്ജ് 50 നിയോ എന്നിവയാണ് മോട്ടറോള എഡ്ജ് 50 സീരീസിൽ ഈ വർഷം പുറത്തിറങ്ങിയ സ്മാർട്ട്ഫോൺ മോഡലുകൾ. ഇവയിൽ പല മോഡലുകളും ഇപ്പോൾ ലോഞ്ച് വിലയെക്കാൾ വളരെ വിലക്കുറവിൽ വിവിധ പ്ലാറ്റ്ഫോമുകളിൽ വാങ്ങാൻ ലഭ്യമാണ്.

മോട്ടറോള എഡ്ജ് 50 പ്രോ ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ ഏതാണ്ട് 5000 രൂപ ഡിസ്കൗണ്ടിൽ വാങ്ങാൻ സാധിക്കും എന്ന് കഴിഞ്ഞ ദിവസം ഏവരും അറിഞ്ഞിരുന്നു. ഇപ്പോൾ ഇതേ സീരീസിലെ മറ്റൊരു മികച്ച സ്മാർട്ട്ഫോൺ മോഡലായ മോട്ടറോള എഡ്ജ് 50 ഫ്യൂഷനും (Motorola Edge 50 Fusion) ഡിസ്കൗണ്ട് വിലയിൽ വാങ്ങാൻ അവസരം ഒരുങ്ങിയിരിക്കുന്നു.
ഫ്ലിപ്പ്കാർട്ടിൽ മോട്ടറോള എഡ്ജ് 50 ഫ്യൂഷന് ഡിസ്കൗണ്ട് ലഭ്യമാണെങ്കിലും അതിനെക്കാൾ മികച്ച ഡിസ്കൗണ്ട് മോട്ടറോളയുടെ ഔദ്യോഗിക വെബ്സൈറ്റിൽ കാണാൻ കഴിയുന്നുണ്ട്. രണ്ടിടത്തും യഥാർഥ വിലയിൽ തന്നെയാണ് ഈ മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ബാങ്ക് ഡിസ്കൗണ്ടുകൾ പ്രയോജനപ്പെടുത്തിയാൽ 2500 രൂപ വരെ ഡിസ്കൗണ്ട് നേടാനാകും.

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് മോട്ടോറോള എഡ്ജ് 50 ഫ്യൂഷൻ്റെ 8GB + 128GB അടിസ്ഥാന വേരിയന്റിന് 22,999 രൂപയും 12GB + 256GB വേരിയന്റിന് 24,999 രൂപയും ആയിരുന്നു വില. ഫ്ലിപ്പ്കാർട്ടിലും മോട്ടറോളയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഇതേ വിലയിൽ തന്നെയാണ് ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ഫ്ലിപ്പ്കാർട്ടിൽ എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഇഎംഐ ട്രാൻസാക്ഷൻ ഉപയോഗിച്ച് പർച്ചേസ് നടത്തുന്നവർക്ക് 1200- 1500 രൂപ വരെ ഡിസ്കൗണ്ട് കിട്ടും. അതേസമയം മോട്ടറോളയുടെ വെബ്സൈറ്റിൽ ആക്സിസ് ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ക്രെഡിറ്റ് കാർഡ് ട്രാൻസാക്ഷനുകൾക്ക് 2000 രൂപയും ഇവയുടെ ക്രെഡിറ്റ് കാർഡ് ഇഎംഐ ട്രാൻസാക്ഷനുകൾക്ക് 2500 രൂപയും ഡിസ്കൗണ്ട് ലഭിക്കും.
അതിനാൽ കുറഞ്ഞത് 20499 രൂപ വിലയിൽ ഈ കിടിലൻ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ വെബ്സൈറ്റിനെ ആശ്രയിക്കുന്നതാണ് കൂടുതൽ മികച്ച ഓപ്ഷൻ. ഹോട്ട് പിങ്ക്, മാർഷ്മാലോ ബ്ലൂ, ഫോറസ്റ്റ് ഗ്രീൻ, ഫോറസ്റ്റ് ബ്ലൂ എന്നീ കളർ ഓപ്ഷനുകളിലാണ് എഡ്ജ് 50 ഫ്യൂഷൻ വിപണിയിൽ എത്തിയത്.

മോട്ടറോള എഡ്ജ് 50 ഫ്യൂഷന്റെ പ്രധാന ഫീച്ചറുകൾ: ഏറ്റവും മികച്ച ഡിസൈന്റെയും സംയോജനമാണ് മോട്ടറോള എഡ്ജ് 50 ഫ്യൂഷൻ. സ്നാപ്ഡ്രാഗൺ 7s ജെൻ 2 4nm മൊബൈൽ പ്ലാറ്റ്‌ഫോം ആണ് ഈ ഫോണിന്റെ കരുത്ത്. 144Hz റിഫ്രഷ് റേറ്റ് ഉള്ള 6.7 ഇഞ്ച് (2400×1080 പിക്‌സൽ) FHD+ 10-ബിറ്റ് OLED എൻഡ്‌ലെസ് എഡ്ജ് ഡിസ്‌പ്ലേ ആണ് ഇതിലുള്ളത്.
360Hz ടച്ച് സാംപ്ലിംഗ് റേറ്റ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷൻ, 1600 വരെ ബ്രൈറ്റ്നസ് എന്നിവ എഡ്ജ് 50 ഫ്യൂഷനിലെ ഡിസ്പ്ലേ വാഗ്ദാനം ചെയ്യുന്നുണ്ട്. അഡ്രിനോ 710 GPU, 8GB / 12GB LPDDR4X റാം, 256GB / 512GB (UFS 2.2) സ്റ്റോറേജ് ഓപ്ഷനുകളും മോട്ടറോള ഇതിൽ നൽകിയിരിക്കുന്നു.
ശക്തമായ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് എഡ്ജ് 50 ഫ്യൂഷന്റെ മറ്റൊരു നേട്ടം. f/1.88 അപ്പേർച്ചറും സോണി LYT-700C സെൻസറുമുള്ള 50MP മെയിൻ ക്യാമറ, OIS, മാക്രോ ഓപ്ഷൻ, f/2.2 അപ്പേർച്ചർ എന്നിവയുള്ള 13MP അൾട്രാ-വൈഡ് ക്യാമറ എന്നിവ ഇതിൽ അടങ്ങുന്നു. 32MP ഫ്രണ്ട് ക്യാമറയും ( f/2.45 അപ്പേർച്ചർ) ഇതിൽ ഉണ്ട്.
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയാണ് ഈ ഫോണിന്റെ പ്രവർത്തനം. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഡ്യുവൽ സിം, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, IP68 റേറ്റിങ്, 68W ടർബോ പവർ ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി, 5G SA/NSA, ഡ്യുവൽ 4G VoLTE, വൈഫൈ 6 802.11ax (2.4GHz/5GHz), ബ്ലൂടൂത്ത് 5.2, GPS, യുഎസ്ബി ടൈപ്പ്-C, NFC എന്നിവയൊക്കെയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications