കൺഫ്യൂഷൻ വേണ്ട, ഡിസ്കൗണ്ട് ഉണ്ട്! വൻ വിലക്കുറവിൽ വാങ്ങാൻ ഇതാ ഒരു മോട്ടറോള എഡ്ജ് സീരീസ് 5G ഫോൺ
മികച്ച ഫീച്ചറുകൾക്കൊപ്പം അൽപ്പം സൗന്ദര്യവും സ്മാർട്ട്ഫോണിന് ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്ന ചില ആളുകൾ ഉണ്ട്. അത്തരം ആളുകളെ ലക്ഷ്യമിട്ടുകൂടിയാണ് മോട്ടറോള എഡ്ജ് സീരീസിൽ ഫ്യൂഷൻ മോഡലുകൾ അവതരിപ്പിക്കാറുള്ളത്. മോട്ടറോള എഡ്ജ് 50 ഫ്യൂഷൻ, എഡ്ജ് 60 ഫ്യൂഷൻ എന്നിവ ശക്തമായ ഫീച്ചറുകളും മികച്ച ഡിസൈനും സംയോജിപ്പിച്ചുകൊണ്ട് എത്തിയ മോഡലുകളാണ്. പുതിയ എഡ്ജ് സീരീസിന് തുടക്കമിട്ടുകൊണ്ട് മോട്ടറോള എഡ്ജ് 70 ഈ ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്തുകഴിഞ്ഞു. എഡ്ജ് 70 സീരീസിലേക്ക് പുതിയ മോഡലുകൾ അധികം വൈകാതെ കൂട്ടിച്ചേർക്കപ്പെടും.
അതേസമയം, മികച്ച ഡിസ്കൗണ്ടിൽ ഒരു എഡ്ജ് സീരീസ് ഫോൺ സ്വന്തമാക്കേണ്ടവർക്ക് തെരഞ്ഞെടുക്കാൻ പാകത്തിൽ വിവിധ എഡ്ജ് സീരീസ് ഫോണുകൾ നിലവിലുണ്ട്. അതിൽ മികച്ച ഡിസ്കൗണ്ടുമായി ഇപ്പോഴും വാങ്ങാൻ ലഭ്യമായിട്ടുള്ള ഒരു മോഡൽ ആണ് കഴിഞ്ഞ വർഷം മേയിൽ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ട മോട്ടറോള എഡ്ജ് 50 ഫ്യൂഷൻ (Motorola Edge 50 Fusion 5G).

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് മോട്ടോറോള എഡ്ജ് 50 ഫ്യൂഷൻ്റെ 8GB + 128GB അടിസ്ഥാന വേരിയന്റിന് 22,999 രൂപയും 12GB + 256GB വേരിയന്റിന് 24,999 രൂപയും ആയിരുന്നു വില. എന്നാൽ പിന്നീട് പുതിയ എഡ്ജ് 60 ഫ്യൂഷൻ എത്തിയപ്പോൾ മുൻ മോഡൽ എന്ന നിലയിൽ എഡ്ജ് 50 ഫ്യൂഷന്റെ വില കുറഞ്ഞു.
നിലവിൽ മോട്ടറോളയുടെ ഔദ്യോഗിക വെബ്സൈറ്റിൽ എഡ്ജ് 50 ഫ്യൂഷന് പ്രത്യേക ഡീൽ ലഭ്യമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാന മോഡൽ 17999 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് ലോഞ്ച് വിലയെക്കാൾ ഏകദേശം 5000 രൂപയോളം കുറഞ്ഞ വിലയിൽ ഇപ്പോൾ ഇത് വിൽക്കുന്നു. ഇത് കൂടാതെ 1500 രൂപ വരെ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാക്കിയിട്ടുണ്ട്.

ലഭ്യമായ ബാങ്ക് ഡിസ്കൗണ്ട് കൂടി പ്രയോജനപ്പെടുത്തിയാൽ മോട്ടറോളയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് എഡ്ജ് 50 ഫ്യൂഷൻ 16,499 രൂപ വിലയിൽ സ്വന്തമാക്കാൻ സാധിക്കും. ഫ്ലിപ്പ്കാർട്ടിലും ഈ മോട്ടറോള ഫോൺ 17999 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. തെരഞ്ഞെടുത്ത ബാങ്ക് കാർഡുകളിൽ 5 ശതമാനം ക്യാഷ്ബാക്കും ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. ഉപയോക്താക്കൾക്ക് ഇതിൽ സൗകര്യപ്രദമായ ഡീൽ തെരഞ്ഞെടുക്കാവുന്നതാണ്.
പ്രധാന ഫീച്ചറുകൾ
സ്നാപ്ഡ്രാഗൺ 7s ജെൻ 2 4nm മൊബൈൽ പ്ലാറ്റ്‌ഫോം ആണ് മോട്ടറോള എഡ്ജ് 50 ഫ്യൂഷന്റെ കരുത്ത്. ശക്തമായ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഈ ഫോണിൽ ഒരുക്കിയിരിക്കുന്നത്. അതിൽ സോണി LYT-700C സെൻസറുള്ള 50MP മെയിൻ ക്യാമറ, OIS, 13MP അൾട്രാ-വൈഡ് ക്യാമറ എന്നിവ അടങ്ങുന്നു. സെൽഫിക്കും മറ്റുമായി 32MP ഫ്രണ്ട് ക്യാമറയും ഉണ്ട്.
6.7 ഇഞ്ച് (2400×1080 പിക്‌സൽ) FHD+ 10-ബിറ്റ് OLED എൻഡ്‌ലെസ് എഡ്ജ് സ്ക്രീൻ, 144Hz റിഫ്രഷ് റേറ്റ്, 360Hz ടച്ച് സാംപ്ലിംഗ് റേറ്റ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷൻ, 1600 വരെ ബ്രൈറ്റ്നസ് എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട എഡ്ജ് 50 ഫ്യൂഷനിലെ പ്രധാന ഫീച്ചറുകൾ.

8GB /12GB LPDDR4X റാം, 256GB / 512GB (UFS 2.2) സ്റ്റോറേജ് ഓപ്ഷനുകൾ, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഡ്യുവൽ സിം, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP68 റേറ്റിങ്, 68W ടർബോ പവർ ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി, 5G SA/NSA, ഡ്യുവൽ 4G VoLTE എന്നീ ഫീച്ചറുകളും ഇതിലുണ്ട്. ഹോട്ട് പിങ്ക്, മാർഷ്മാലോ ബ്ലൂ, ഫോറസ്റ്റ് ബ്ലൂ, ഫോറസ്റ്റ് ഗ്രീൻ കളർ ഓപ്ഷനുകളിൽ വാങ്ങാനാകും.


Click it and Unblock the Notifications








