ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്! നിങ്ങളെ സന്തോഷിപ്പിക്കാൻ മോട്ടറോള എഡ്ജ് 50 എത്തിയിട്ടുണ്ട്
മോട്ടറോള എഡ്ജ് 50യുടെ (Motorola Edge 50) ഇന്ത്യയിലെ വിലയും സവിശേഷതകളും ഇന്ന് വെളിപ്പെടുത്തി. എഡ്ജ് 50 പ്രോ, എഡ്ജ് 50 ഫ്യൂഷൻ, എഡ്ജ് 50 അൾട്രാ എന്നിവയ്ക്ക് ശേഷം മോട്ടറോള എഡ്ജ് 50 സീരീസിൽ നിന്ന് പുറത്തിറക്കുന്ന അവസാന ഫോൺ ആണിത്. പുതിയ മോട്ടറോള എഡ്ജ് 50, എഡ്ജ് 50 ഫ്യൂഷന് മുകളിലും എഡ്ജ് 50 പ്രോയ്ക്ക് താഴെയി ആണ് സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്. മിലിട്ടറി ഗ്രേഡ് സർട്ടിഫിക്കേഷൻ 'MIL-STD 810H' ഉള്ള ആദ്യത്തെ എഡ്ജ് സീരീസ് ഫോൺ കൂടി ആണിത്.
മോട്ടറോള എഡ്ജ് 50യുടെ ഇന്ത്യയിലെ വില, വിൽപ്പന എന്നിവയെ കുറിച്ചുള്ള വിശദാംശങ്ങൾ അറിയാം. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയൻ്റിൽ ആണ് മോട്ടറോള എഡ്ജ് 50 വരുന്നത്. അതിൻ്റെ വില 27,999 രൂപയാണ്. ജംഗിൾ ഗ്രീൻ, പാൻ്റോൺ പീച്ച് ഫസ് നിറങ്ങളിൽ വീഗൻ ലെതർ ബാക്കിലും കോല ഗ്രേ നിറത്തിലും വീഗൻ സ്വീഡ് ബാക്കിലും സ്മാർട്ട്‌ഫോൺ ലഭ്യമാണ്.

മോട്ടറോള എഡ്ജ് 50യുടെ ആദ്യ വിൽപ്പന ഓഗസ്റ്റ് 8ന് ഉച്ചയ്ക്ക് 12 മണിക്ക് ഫ്ലിപ്പ്കാർട്ട് വഴി നടക്കും. ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്തുന്ന പണം ഇടപാടുകൾക്ക് മോട്ടറോള 2,000 രൂപ തൽക്ഷണ കിഴിവ് വാഗ്ദാനം ചെയ്യുന്നു എന്നത് ഫോൺ വാങ്ങുവാൻ ആകർഷിക്കുന്ന ഒന്നാണ്.
മോട്ടറോള എഡ്ജ് 50ൽ എന്താണ് പുതിയത്? മോട്ടറോള എഡ്ജ് 50 കഴിഞ്ഞ വർഷത്തെ എഡ്ജ് 40യേക്കാൾ അപ്‌ഗ്രേഡാണ്. റിഫ്രഷ് റേറ്റ് 144Hzൽ നിന്ന് 120Hzലേക്ക് കുറഞ്ഞെങ്കിലും അൽപ്പം വലിയ സ്‌ക്രീനും ഉയർന്ന പീക്ക് ബ്രൈറ്റ്നസ്സും ആയിട്ടാണ് ഇത് വരുന്നത്. മോട്ടറോള 10 എംപി ടെലിഫോട്ടോ ലെൻസ് ഈ ഫോണിൽ ചേർത്തിട്ടുണ്ട്. അത് എഡ്ജ് 40-ൽ ഇല്ലായിരുന്നു. ബാറ്ററിയും 4,400mAhൽ നിന്ന് 5,000mAhലേക്ക് ഉയർന്നു.
മാജിക് ഇറേസർ, ഫോട്ടോ അൺബ്ലർ, മാജിക് എഡിറ്റർ എന്നിവ ഉൾപ്പെടെ ഉള്ള ഗൂഗിൾ എഐ ഫീച്ചറുകളുമായി ആണ് പുതിയ മോട്ടറോള ഫോൺ വരുന്നത്. ഇത് മോട്ടോ എഐയിൽ ലോഡ് ചെയ്തിരിക്കുന്നതിനാൽ മികച്ച ചിത്രങ്ങൾക്കും വീഡിയോകൾക്കുമായി നിങ്ങൾക്ക് അഡാപ്റ്റീവ് സ്റ്റെബിലൈസേഷൻ, സ്മാർ കളർ ഒപ്റ്റിമൈസേഷൻ തുടങ്ങിയ ഫീച്ചറുകൾ ലഭിക്കും.
ഡ്യൂറബിലിറ്റിക്കായി MIL-STD 810H മിലിട്ടറി ഗ്രേഡ് സർട്ടിഫിക്കേഷൻ ഉള്ള ഏറ്റവും മെലിഞ്ഞ ഫോണായി ഇത് അറിയപ്പെടുന്നു. 7.79 എംഎം കനവും 181 ഗ്രാം ഭാരവുമാണ് സ്മാർട്ട്‌ഫോണിന് ഉള്ളത്. ഉണ് മോട്ടറോള എഡ്ജ് 50യുടെ സവിശേഷതകൾ നോക്കാം. മോട്ടറോള എഡ്ജ് 50ൽ 120Hz റിഫ്രഷ് റേറ്റുള്ള 6.67-ഇഞ്ച് പോൾഇഡ് 1.5കെ കർവ്ഡ് ഡിസ്‌പ്ലേ ഉണ്ട്.
ഇതിന് 1,900 നിറ്റ് പീക്ക് ബ്രൈറ്റ്‌നെസും മുകളിൽ ലേയേർഡ് കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണവും ഉണ്ട്. റാം ബൂസ്റ്റും വേപ്പർ ചേമ്പർ കൂളിംഗ് സിസ്റ്റവുമായി ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7 ജെൻ 1 ചിപ്‌സെറ്റ് ഫോണിൻ്റെ ഹുഡിന് കീഴിൽ പ്രവർത്തിക്കുന്നു.
ഫോട്ടോഗ്രാഫി വിഭാഗത്തിൽ, മോട്ടറോള എഡ്ജ് 50ൽ 50 എംപി സോണി-ലിറ്റിയ 700 സി പ്രൈമറി ക്യാമറ, 10 എംപി 3x ടെലിഫോട്ടോ ക്യാമറ, 13 എംപി അൾട്രാ വൈഡ് ക്യാമറ എന്നിവ ഉണ്ട്. സെൽഫികൾക്കായി, മോട്ടറോള എഡ്ജ് 50-ൽ നിങ്ങൾക്ക് 13 എംപി ഫ്രണ്ട് ക്യാമറ ലഭിക്കും. 68W ഫാസ്റ്റ് ചാർജിംഗ്, 15W വയർലെസ്, 5W റിവേഴ്‌സ് വയർലെസ് സപ്പോർട്ട് എന്നിവ ഉള്ള 5,000mAh ബാറ്ററിയും സ്മാർട്ട്‌ഫോണിൽ ഉണ്ട്.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








