Home
Mobile

മോട്ടറോളയുടെ എഡ്ജ് 50 സീരീസിലെ അ‌ഞ്ചാമൻ, എഡ്ജ് 50 നിയോ ഇപ്പോൾ വൻ ഡിസ്കൗണ്ടിൽ വാങ്ങാം

കിടലൻ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ ഒരു കിടിലൻ അ‌വസരം ഫ്ലിപ്പ്കാർട്ടിൽ വന്നിട്ടുണ്ട്. അ‌തായത് ഈ വർഷം സെപ് റ്റംബറിൽ മോട്ടറോള ഇന്ത്യയിൽ അ‌വതരിപ്പിച്ച മോട്ടറോള എഡ്ജ് 50 നിയോ (motorola edge 50 neo) 5ജി ഇപ്പോൾ വൻ ഡിസ്കൗണ്ടിൽ ഫ്ലിപ്പ്കാർട്ടിൽ നിന്ന് വാങ്ങാൻ അ‌വസരം ഒരുങ്ങിയിരിക്കുന്നു. അ‌തായത് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് മോട്ടറോള എഡ്ജ് 50 നിയോ 5ജിയുടെ സിംഗിൾ 8GB + 256GB മോഡലിന് 23,999 രൂപയായിരുന്നു വില. 1000 രൂപ ലോഞ്ച് ഓഫർ സഹിതം 22999 രൂപ വിലയിലാണ് ഈ ഫോൺ വാങ്ങാൻ കഴിഞ്ഞിരുന്നത്.

എന്നാലിപ്പോൾ 3000 രൂപ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം വെറും 20999 രൂപ വിലയിലാണ് ഫ്ലിപ്പ്കാർട്ടിൽ മോട്ടറോള എഡ്ജ് 50 നിയോ 5ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും ഉണ്ട്. അ‌തിനാൽ 19,999 രൂപ വിലയിൽ ഈ മോട്ടറോള സ്മാർട്ട്ഫോൺ ഇപ്പോൾ വാങ്ങാൻ സാധിക്കും.

മോട്ടറോള എഡ്ജ് 50 നിയോ ഇപ്പോൾ വൻ ഡിസ്കൗണ്ടിൽ വാങ്ങാം

മോട്ടറോള സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നവരെ സംബന്ധിച്ചിടത്തോളം ഇത് സുവർണാവസരമാണ്. കാരണം ബാങ്ക് ഡിസ്കൗണ്ട് ഉൾപ്പെടെ ഏതാണ്ട് 4000 രൂപ ഡിസ്കൗണ്ടിൽ മോട്ടറോള എഡ്ജ് 50 നിയോ 5ജി ഇപ്പോൾ വാങ്ങാൻ സാധിക്കുന്നു. ഇത് കൂടാതെ ആകർഷകമായ എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്. പരമാവധി 13,900 രൂപ വരെ എക്സ്ചേഞ്ച് ബോണസായി ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്.

മോട്ടറോള എഡ്ജ് 50 സീരീസിലെ അ‌ഞ്ചാമത്തെ സ്മാർട്ട്ഫോൺ ആണ് മോട്ടറോള എഡ്ജ് 50 നിയോ. മോട്ടറോള എഡ്ജ് 50 അൾട്രാ, മോട്ടറോള എഡ്ജ് 50 പ്രോ, മോട്ടറോള എഡ്ജ് 50, മോട്ടറോള എഡ്ജ് 50 ഫ്യൂഷൻ എന്നിവയാണ് ഈ സീരീസിൽ അ‌വതരിപ്പിക്കപ്പെട്ട മറ്റ് മോഡലുകൾ.

മോട്ടറോള എഡ്ജ് 50 നിയോ ഇപ്പോൾ വൻ ഡിസ്കൗണ്ടിൽ വാങ്ങാം

മോട്ടറോള എഡ്ജ് 50 നിയോയുടെ പ്രധാന ഫീച്ചറുകൾ: 2.5GHz ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 4nm പ്രൊസസർ കരുത്താക്കിയാണ് ഈ ഫോൺ എത്തിയത്. 6.4 ഇഞ്ച് 1.5K (2670 x 1220 പിക്സലുകൾ) പോൾഇഡ് ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 3,000 നിറ്റ്സ് പീക്ക് ​ബ്രൈറ്റ്നസ്, ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

മാലി G615 MC2 ജിപിയു, 8GB LPDDR4X റാം, 256GB UFS 2.2 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയാണ് മോട്ടറോള എഡ്ജ് 50 നിയോ 5ജിയുടെ പ്രവർത്തനം. 5 OS അപ്‌ഗ്രേഡുകളും 5 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ ഫോണിന് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ക്യാമറകളുടെ കാര്യമെടുത്താൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് മോട്ടറോള എഡ്ജ് 50 നിയോയിൽ ഒരുക്കിയിരിക്കുന്നത്. അ‌തിൽ സോണി LYT-700C സെൻസറോട് കൂടിയ 50MP മെയിൻ ക്യാമറ, 13MP 120° അൾട്രാ വൈഡ് ക്യാമറ, മാക്രോ ഓപ്ഷൻ, 10MP ടെലിഫോട്ടോ ക്യാമറ എന്നിവയും 32MP ഫ്രണ്ട് ക്യാമറയും ഇടംപിടിച്ചിരിക്കുന്നു.

മോട്ടറോള എഡ്ജ് 50 നിയോ ഇപ്പോൾ വൻ ഡിസ്കൗണ്ടിൽ വാങ്ങാം

ഡ്യുവൽ സിം (നാനോ+ നാനോ), യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, IP68 റേറ്റിങ്, MIL-STD 810H സർട്ടിഫിക്കേഷൻ, 5G SA/NSA, ഡ്യുവൽ 4G VoLTE, യുഎസ്ബി ​ടൈപ്പ് സി, 68W ടർബോ ചാർജിംഗ് ഉള്ള 4310mAh ബാറ്ററി, 15W വയർലെസ് ചാർജിംഗ് എന്നിവയും ഇതിലുണ്ട്. നോട്ടിക്കൽ ബ്ലൂ, ലാറ്റെ, ഗ്രിസൈൽ, പോയിൻസിയാന എന്നീ കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
The Motorola Edge 50 Neo 5G is now available for purchase at a discount of Rs 4,000. At the time of launch, the single 8GB + 256GB model of the Motorola Edge 50 Neo 5G was priced at Rs 23,999. However, now the Motorola Edge 50 Neo 5G is listed on Flipkart at just Rs 20,999 after a direct discount of Rs 3,000. There is also a bank discount of Rs 1,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X