ഡിസ്കൗണ്ടിൽ ബഹു കേമൻ! ഒരിക്കൽ കൂടി കരുത്ത് തെളിയിച്ച് മോട്ടറോള എഡ്ജ് 50 നിയോ 5G
വിൽപ്പനയ്ക്ക് എത്തിയത് മുതൽ എപ്പോഴും ഡിസ്കൗണ്ട് സെയിലുകളിലും അല്ലാതെയും പല തവണ കിടിലൻ ഡിസ്കൗണ്ടുകൾ കൊണ്ട് ഞെട്ടിച്ചിട്ടുള്ള ഒരുസ്മാർട്ട്ഫോൺ മോഡലാണ് മോട്ടറോള എഡ്ജ് 50 നിയോ 5ജി (motorola edge 50 neo). ഓരോ തവണയും മുൻപത്തെക്കാൾ വിലക്കുറവിൽ ഇത് വാങ്ങാനാകും. ഇപ്പോൾ ഒരിക്കൽ കൂടി ആ ഡിസ്കൗണ്ട കഴിവ് മോട്ടറോള എഡ്ജ് 50 നിയോ പുറത്തെടുത്തിരിക്കുന്നു. മോട്ടറോള എഡ്ജ് 50 നിയോ 5ജിയുടെ സിംഗിൾ 8GB + 256GB മോഡൽ 23,999 രൂപ വിലയിലാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടത്.
ഇപ്പോൾ ആമസോൺ, മോട്ടറോളയുടെ ഔദ്യോഗിക വെബ്സൈറ്റ്, ഫ്ലിപ്പ്കാർട്ട് എന്നിവിടങ്ങളിൽ ഈ സ്മാർട്ട്ഫോൺ വിലക്കുറവിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഫ്ലിപ്പ്കാർട്ടിൽ ഇത് 19,999 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. മോട്ടറോളയുടെ വെബ്സൈറ്റിൽ 20999 രൂപയാണ് വില. കൂടാതെ 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാൽ 19999 രൂപ വിലയിൽ മോട്ടറോള സൈറ്റിൽ നിന്ന് വാങ്ങാം.

എന്നാലിത് ഏറ്റവും വിലക്കുറവിൽ ലഭ്യമാകുന്നതായി കാണുന്നത് ആമസോണിൽ ആണ്. മോട്ടറോള വെബ്സൈറ്റിൽ കണ്ടതിൽ നിന്ന് വ്യത്യസ്തമായി 20,950 രൂപ വിലയിലാണ് ഇത് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ആമസോൺ ലഭ്യമാക്കിയിരിക്കുന്നു. അതിനാൽ 18999 രൂപ വിലയിൽ സ്വന്തമാക്കാനാകും. ആ നിലയ്ക്ക് നോക്കിയാൽ ഏറ്റവും വിലക്കുറവ് ആമസോണിലാണ് എന്ന് പറയാനാകും.
25000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ മോട്ടറോള അവതരിപ്പിച്ച മോഡലാണ് ഇപ്പോൾ 20000 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ ലഭ്യമായിതിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഈ റേഞ്ചിൽ പുതിയ സ്മാർട്ട്ഫോൺ അന്വേഷിക്കുന്നവർക്ക് ഈ ഡീൽ പരിഗണിക്കാവുന്നതാണ്. നോട്ടിക്കൽ ബ്ലൂ, ലാറ്റെ, ഗ്രിസൈൽ, പോയിൻസിയാന കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്.

മോട്ടറോള എഡ്ജ് 50 നിയോ 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.4 ഇഞ്ച് 1.5K (2670 x 1220 പിക്സൽസ്) പോൾഇഡ് ഡിസ്പ്ലേയുമായാണ് ഈ ഫോൺ എത്തുന്നത്. 120Hz റിഫ്രഷ് റേറ്റുണ്ട്. കൂടാതെ 3,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ എന്നിവയും ഇതിലുണ്ട്.
2.5GHz ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 4nm പ്രൊസസർ ആണ് മോട്ടറോള എഡ്ജ് 50 നിയോ 5ജിയുടെ കരുത്ത്. മാലി G615 MC2 ജിപിയു, 8GB LPDDR4X റാം, 256GB UFS 2.2 സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം എത്തുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയാണ് എത്തുന്നത് എങ്കിലും 5 OS അപ്‌ഗ്രേഡുകളും 5 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ ഫോണിന് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
സോണി LYT-700C സെൻസറോട് കൂടിയ 50MP മെയിൻ ക്യാമറ, 13MP 120° അൾട്രാ വൈഡ് ക്യാമറ, മാക്രോ ഓപ്ഷൻ, 10MP ടെലിഫോട്ടോ ക്യാമറ എന്നിവ അതിൽ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് മോട്ടറോള എഡ്ജ് 50 നിയോയിൽ ഉള്ളത്. ഫ്രണ്ടിൽ 32MP സെൽഫി ക്യാമറയും ഇടംപിടിച്ചിരിക്കുന്നു.

68W ടർബോ ചാർജിംഗ്, 15W വയർലെസ് ചാർജിംഗ് എന്നിവയുടെ പിന്തുണയോടെ 4310mAh ബാറ്ററിയുമായാണ് ഈ ഫോൺ എത്തുന്നത്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, IP68 റേറ്റിങ്, MIL-STD 810H സർട്ടിഫിക്കേഷൻ, ഡ്യുവൽ സിം (നാനോ+ നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, യുഎസ്ബി ടൈപ്പ് സി, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








