Home
Mobile

മൂന്നാം ഓണത്തിന് ഇങ്ങത്തെും! സന്തോഷത്തിന് വകയുമായി മോട്ടറോള എഡ്ജ് 50 നിയോ 5G

മോട്ടറോളയുടെ എഡ്ജ് 50 സീരീസിലെ അ‌ഞ്ചാമത്തെ സ്മാർട്ട്ഫോണായ മോട്ടറോള എഡ്ജ് 50 നിയോ (Motorola Edge 50 Neo) മൂന്നാം ഓണത്തിന് ഇന്ത്യയിലെത്തും. കഴിഞ്ഞ മാസം യു.കെയിൽ ആണ് ഈ സ്മാർട്ട്ഫോൺ ആദ്യം പുറത്തിറക്കിയത്. അ‌തിന് പിന്നാലെ ഇത് ഇന്ത്യയിലും അ‌വതരിപ്പിക്കപ്പെടുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോൾ മോട്ടറോള ഔദ്യോഗികമായി മോട്ടോ എഡ്ജ് 50 നിയോയുടെ ഇന്ത്യയിലെ ലോഞ്ച് തിയതി പ്രഖ്യാപിക്കുകയും കളർ ഓപ്ഷനുകളും ചില ഫീച്ചറുകളും വെളിപ്പെടുത്തുകയും ചെയ്തിരിക്കുന്നു. മോട്ടറോള എഡ്ജ് 50 നിയോ ഇന്ത്യൻ ലോഞ്ച് സെപ്റ്റംബർ 16ന് ഉച്ചയ്ക്ക് 12ന് ഫ്ലിപ്പ്കാർട്ട് വഴി നടക്കും എന്നാണ് കമ്പനി അ‌റിയിച്ചിരിക്കുന്നത്.

ഇതിനകം യുകെയിൽ ലോഞ്ച് ചെയ്ത മോഡൽ ആയതിനാൽ തന്നെ മോ​ട്ടറോള എഡ്ജ് 50 നിയോയുടെ ഫീച്ചറുകൾ എന്തൊക്കെയാണ് എന്ന് വ്യക്തമാണ്. അ‌തിനാൽ എന്ത് വിലയിൽ ഈ ഫോണുകൾ ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെടും എന്നാണ് ഇനി അ‌റിയാനുള്ളത്. മോട്ടറോളയുടെ എഡജ് 50 സീരീസിൽ ഇതിനകം നാല് ഫോണുകൾ ലോഞ്ച് ചെയ്തിട്ടുണ്ട്.

മൂന്നാം ഓണത്തിന് ഇങ്ങത്തെും! സന്തോഷത്തിന് വകയുമായി മോട്ടറോള

മോട്ടറോള എഡ്ജ് 50 അൾട്ര, മോട്ടറോള എഡ്ജ് 50 പ്രോ, മോട്ടറോള എഡ്ജ് 50, മോട്ടറോള എഡ്ജ് 50 ഫ്യൂഷൻ എന്നീ മോഡലുകൾക്ക് പിന്നാലെ എഡ്ജ് 50 സീരീസിലെ അ‌ഞ്ചാമനായിട്ടാണ് മോട്ടറോള എഡ്ജ് 50 നിയോ കഴിഞ്ഞ മാസം അ‌വതരിപ്പിക്കപ്പെട്ടത്. ഈ സീരീസിലെ ഏറ്റവും വില കുറഞ്ഞ മോഡൽ എന്ന നിലയിലായിരിക്കും ഈ ഫോൺ ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെടുക എന്ന് റിപ്പോർട്ടുണ്ട്.

ഇന്ത്യയിൽ നാല് കളർ ഓപ്ഷനുകളിൽ മോട്ടറോള എഡ്ജ് 50 നിയോ ലഭ്യമാകുമെന്ന് ഫ്ലിപ്പ്കാർട്ടിലൂടെ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. പാൻ്റോൺ-സർട്ടിഫൈഡ് നോട്ടിക്കൽ ബ്ലൂ, ലാറ്റെ, ഗ്രിസൈൽ, പോയിൻസിയാന എന്നിവയാണ് ആ നാല് കളർ ഓപ്ഷനുകൾ. ഈ നാല് ഫോണുകളും വീഗൻ ലെതർ ഡിസൈനിലാണ് എത്തുന്നത്.

മൂന്നാം ഓണത്തിന് ഇങ്ങത്തെും! സന്തോഷത്തിന് വകയുമായി മോട്ടറോള

മോട്ടറോള എഡ്ജ് 50 നിയോ MIL-STD 810H സർട്ടിഫൈഡ് സ്മാർട്ട്ഫോൺ ആണ്, അ‌തിനാൽത്തന്നെ വീഴ്ചകളിൽ നിന്നുള്ള പരുക്കുകളെയും താപത്തെയും പ്രതിരോധിക്കാനുള്ള ശേഷിയും മികച്ച ഈടും ഈ ഫോൺ വാഗ്ദാനം ചെയ്യും. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയാണ് ഈ ഫോണിന്റെ പ്രവർത്തനം. അ‌ഞ്ച് വർഷത്തെ OS അപ്‌ഗ്രേഡുകളും അഞ്ച് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കുമെന്നത് എടുത്തുപറയേണ്ടതുണ്ട്.

പുതിയ സ്മാർട്ട്ഫോണുകളിലെല്ലാമുള്ളതുപോലെ ഒട്ടനവധി എഐ ഫീച്ചറുകൾ ഈ മോട്ടറോള സ്മാർട്ട്ഫോണും വാഗ്ദാനം ചെയ്യുന്നുണ്ട്. മോട്ടറോള എഡ്ജ് 50 നിയോയുടെ പ്രധാന ഫീച്ചറുകൾ: മീഡിയടെക് ഡൈമൻസിറ്റി 7300 ചിപ്‌സെറ്റ് ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. 12ജിബി എൽപിഡിഡിആർ4എക്സ് റാമും 512ജിബി യുഎഫ്എസ് 3.1 സ്റ്റോറേജും ഉള്ള ഒറ്റ കോൺഫിഗറേഷനിലാണ് ഇത് യുകെയിൽ ലോഞ്ച് ചെയ്തത്, ഇവിടെയും അ‌ങ്ങനെയാകും.

6.4 ഇഞ്ച് 1.5K (2670 x 1220 പിക്സലുകൾ) പോൾഇഡ് ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 3,000 നിറ്റ്സ് പീക്ക് ​ബ്രൈറ്റ്നസ്, ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. 68W വയർഡ് ഫാസ്റ്റ് ചാർജിങ്, 15W വയർലെസ് ചാർജിങ് പിന്തുണകളോടെ 4,310mAh ബാറ്ററിയാണ് എഡ്ജ് 50 നിയോയിൽ നൽകിയിരിക്കുന്നത്.

മൂന്നാം ഓണത്തിന് ഇങ്ങത്തെും! സന്തോഷത്തിന് വകയുമായി മോട്ടറോള

ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള 50MP പ്രൈമറി ക്യാമറ, 13MP അൾട്രാ വൈഡ്/മാക്രോ ക്യാമറ, 3x ഒപ്റ്റിക്കൽ സൂം ഉള്ള 10MP ടെലിഫോട്ടോ ലെൻസ് എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് മോട്ടറോള എഡ്ജ് 50 നിയോയിൽ ഒരുക്കിയിരിക്കുന്നത്. സെൽഫിക്കും വീഡിയോകോളുകൾക്കുമായി 32MP ഫ്രണ്ട് ക്യാമറയും ഉണ്ട്.

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഡോൾബി അറ്റ്‌മോസ്, എൻഎഫ്‌സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് ഉള്ള ഡ്യുവൽ സ്പീക്കറുകൾ, ഡ്യുവൽ സിം (നാനോ സിം + eSIM), Wi-Fi 6E, ബ്ലൂടൂത്ത് 5.3, NFC, യുഎസ്ബി ​ടൈപ്പ്-സി, IP68 റേറ്റിംഗ്, MIL-STD 810H സർട്ടിഫിക്കേഷൻ എന്നിവയൊക്കെയാണ് മോട്ടറോള എഡ്ജ് 50 നിയോയുടെ മറ്റ് പ്രധാന ഫീച്ചറുകൾ.

Best Mobiles in India

English summary
It has been officially confirmed that the India launch of the Motorola Edge 50 Neo smartphone will take place on September 16 at 12 noon via Flipkart. The phone will be available in India in Pantone-certified Nautical Blue, Latte, Grisile and Poinciana color options. The phone has a vegan leather design. It is a MIL-STD 810H certified smartphone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X