അഞ്ചാമനെ കളത്തിൽ ഇറക്കി! മോട്ടറോള എഡ്ജ് 50 നിയോ ഇന്ത്യയിൽ ലോഞ്ച് ചെയ്തു
ബ്രാൻഡിൻ്റെ ഏറ്റവും പുതിയ താങ്ങാനാവുന്ന മിഡ് റേഞ്ച് ഫോൺ ആയ മോട്ടറോള എഡ്ജ് 50 നിയോ ഔദ്യോഗികമായി ലോഞ്ച് ചെയ്തു. മോട്ടറോള എഡ്ജ് 50 നിയോയുടെ ഇന്ത്യയിലെ വില, റിലീസ് തീയതി, പൂർണ്ണ സവിശേഷതകൾ എന്നിവ ഇന്ന് (സെപ്റ്റംബർ 16, തിങ്കളാഴ്ച) ഇന്ത്യയിൽ വെളിപ്പെടുത്തി. മോട്ടറോള എഡ്ജ് 50, എഡ്ജ് 50 Pro , എഡ്ജ് 50 അൾട്രാ, എഡ്ജ് 50 ഫ്യൂഷൻ എന്നിവയ്ക്ക് ശേഷം ഇന്ത്യയിൽ അവതരിപ്പിക്കുന്ന എഡ്ജ് 50 സീരീസിലെ അഞ്ചാമത്തെ ഫോണാണ് മോട്ടറോള എഡ്ജ് 50 നിയോ.
മോട്ടറോള എഡ്ജ് 50 നിയോയ്ക്ക് അഞ്ച് വർഷത്തെ പ്രധാന Android OS അപ്‌ഗ്രേഡുകൾ ലഭിക്കും. ഈ വില വിഭാഗത്തിലെ ഏറ്റവും ദൈർഘ്യമേറിയ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ആണ് ഈ ഫോണിന് ഉള്ളത്. 6.4 ഇഞ്ച് 1.5K പോൾഇഡ് ഡിസ്‌പ്ലേ മുതൽ 3X ഒപ്റ്റിക്കൽ സൂം ഉള്ള ടെലിഫോട്ടോ സെൻസർ വരെ ഉള്ള ഒരു കൂട്ടം ഫീച്ചറുകൾ ആണ് ഈ ഫോണിൽ മോട്ടോറോള കൊണ്ടുവന്നിട്ടുള്ളത്. ഇതിനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഇതാ...

ആദ്യം മോട്ടറോള എഡ്ജ് 50 നിയോയുടെ വിലയും ലഭ്യതയും നോക്കാം. 8 ജിബി റാമും 256 ജിബി ഇൻ്റേണൽ സ്റ്റോറേജുമുള്ള മോട്ടറോള എഡ്ജ് 50 നിയോയുടെ വില 23,999 രൂപയാണ്. എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്ക് 1000 രൂപ വരെ, അതായത് 10 ശതമാനം കിഴിവ് ലഭ്യമാകും.
പാൻ്റോൺ-സർട്ടിഫൈഡ് ഉള്ള നാല് നിറങ്ങളിലാണ് ഈ സ്മാർട്ട്‌ഫോൺ വരുന്നത്. നോട്ടിക്കൽ ബ്ലൂ, ലാറ്റെ, ഗ്രിസൈൽ, പൊയിൻസിയാന എന്നീ കളർ ഓപ്‌ഷൻ വെഗൻ ലെതർ ഫിനിഷോട് കൂടി ആണ് ഇറക്കിയിരിക്കുന്നത്. മോട്ടറോള എഡ്ജ് 50 നിയോയുടെ സ്‌പെഷ്യൽ സെയിൽ സെപ്റ്റംബർ 16 തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് ഫ്ലിപ്പ്കാർട്ട് വഴി ആരംഭിക്കും.
ഇനി മോട്ടറോള എഡ്ജ് 50 നിയോ സ്പെസിഫിക്കേഷനുകൾ എന്തൊക്കെ എന്ന് നോക്കാം. നേരത്തെ പറഞ്ഞത് പോലെ, മോട്ടറോള എഡ്ജ് 50 നിയോ 6.4-ഇഞ്ച് 1.5K (2670 x 1220 പിക്സലുകൾ) ഡിസ്പ്ലേ ആണ് അവതരിപ്പിക്കുന്നത്. ഇത് LTPO ടെക്നൊളജിയുടെ പിന്തുണയും നൽകുന്നു . 120Hz വേഗത്തിലുള്ള റിഫ്രഷ് റേറ്റുള്ള ഒരു പോൾഇഡ് പാനലാണ് ഇതിന് ഉള്ളത് 3000 നിറ്റ് ആണ് ഇതിന്റെ പീക്ക് ബ്രൈറ്റ്നസ്.
കൂടാതെ ഫോണിന്റെ സംരക്ഷണത്തിനായി ഗൊറില്ല ഗ്ലാസ് 3യും ഇതിലുണ്ട്. ഫോണിൻ്റെ വലുപ്പത്തെ സംബന്ധിച്ചിടത്തോളം, ഇത് കോംപാക്റ്റ് 154.1 x 71.2 x 8.1mm ഫോം ഫാക്‌ടറാണ്. അതിൻ്റെ ഭാരം 171 ഗ്രാം മാത്രമാണ്. മീഡിയടെക് ഡൈമെൻസിറ്റി 7300 ആണ് ഫോണിന് കരുത്ത് പകരുന്നത്. 8 ജിബി LPDDR4X റാമും 256 ജിബി UFS 2.2 സ്റ്റോറേജുമായാണ് പ്രോസസ്സർ പെയർ ചെയ്തിരിക്കുന്നത്.
ഒപ്‌റ്റിക്‌സിൻ്റെ കാര്യത്തിലേക്ക് വരുമ്പോൾ, 50 എംപി സോണി LYT-700C ഒരു സെക്കണ്ടറി 13 എംപി അൾട്രാ-വൈഡ് സെൻസറോട് കൂടിയതാണ്. മൂന്നാമത്തെ സെൻസർ 10 എംപി ടെലിഫോട്ടോ സെൻസറാണ്. അത് 3X ഒപ്റ്റിക്കൽ സൂം കഴിവുകൾ ഉള്ളത് ആണ്. ഫ്രണ്ടിൽ, 32 എംപി സെൽഫി ഷൂട്ടർ ഉണ്ട്.
വീഡിയോകൾക്ക് ആയി, എഡ്ജ് 50 നിയോയ്ക്ക് 4K 30FPS വരെ ഷൂട്ട് ചെയ്യാൻ കഴിയും. കൂടാതെ ഇത് OIS (ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ) സ്പോർട്സും ചെയ്യുന്നു. കൂടാതെ, ഫോണിന് 4,310mAh ബാറ്ററി മോട്ടറോള നൽകിയിരിക്കുന്നത്. കൂടാതെ 68W ടർബോ ചാർജ് സപ്പോർട്ടും ഉണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളെ കുറിച്ച് പറയുകയാണെങ്കിൽ, 16 5ജി ബാൻഡുകൾ, Wi-Fi 6E, ബ്ലൂടൂത്ത് 5.4, NFC എന്നിവ സപ്പോർട്ട് ചെയ്യും.
സോഫ്റ്റ്‌വെയറിൻ്റെ കാര്യത്തിൽ, മോട്ടറോള എഡ്ജ് 50 നിയോ ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കി ഉള്ള ഹലോ യുഐയിൽ പ്രവർത്തിക്കുന്നു . ഏറ്റവും പ്രധാനമായി, 5 വർഷത്തെ പ്രധാന OS അപ്‌ഡേറ്റുകളും സുരക്ഷാ പാച്ചുകളും ഫോണിനെ പിന്തുണയ്ക്കുന്നു. വെള്ളത്തിൻ്റെയും പൊടിയുടെയും പ്രതിരോധത്തിന് IP68 റേറ്റിംഗും MIL-STD 810H സർട്ടിഫിക്കേഷനും ഉണ്ട്.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications