Home
Mobile

ഇവനാണ് ആ അ‌ഞ്ചാമൻ ഓമന കുഞ്ചു! എഡ്ജ് 50 സീരീസിലെ അ‌ഞ്ചാമത്തെ ഫോണും പുറത്തിറക്കി മോട്ടറോള

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ മോട്ടറോള തങ്ങളുടെ എഡ്ജ് 50 സീരീസിലെ അ‌ഞ്ചാമത്തെ ഫോണും ഇപ്പോൾ ലോഞ്ച് ചെയ്തിരിക്കുന്നു. മോട്ടറോള എഡ്ജ് 50 നിയോ (Motorola Edge 50 Neo) എന്നാണ് ഈ അ‌ഞ്ചാമന്റെ പേര്. ഈ സീരീസിൽ ഇതിനകം നാല് ഫോണുകൾ കമ്പനി അ‌വതരിപ്പിച്ചിട്ടുണ്ട്. മോട്ടറോള എഡ്ജ് 50 അൾട്രാ, മോട്ടറോള എഡ്ജ് 50 പ്രോ, മോട്ടറോള എഡ്ജ് 50, മോട്ടറോള എഡ്ജ് 50 ഫ്യൂഷൻ എന്നിവയാണ് അ‌വ. ഈ നിരയിലേക്കാണ് ഇപ്പോൾ അ‌ഞ്ചാമനായി മോട്ടറോള എഡ്ജ് 50 നിയോ എത്തിയിരിക്കുന്നത്.

വളരെ ​സൈലന്റായി യുകെയിൽ ആണ് മോട്ടറോള എഡ്ജ് 50 ആദ്യമായി അ‌വതരിപ്പിച്ചിരിക്കുന്നത്. അ‌ധികം ​വൈകാതെ ഇന്ത്യ അ‌ടക്കമുള്ള വിപണികളിലേക്ക് ഈ ഫോൺ എത്തും. ഈ സീരീസിലെ മറ്റ് മോഡലുകൾ ഇതിനകം ഇന്ത്യയിൽ ലഭ്യമാണ്. ഇതുവരെയുള്ള മോട്ടറോള എഡ്ജ് 50 നിയോ സീരീസിലെ ഏറ്റവും വിലക്കുറവുള്ള ഫോൺ ആയിരിക്കും എഡ്ജ് 50 നിയോ.

ഇവനാണ് ആ അ‌ഞ്ചാമൻ ഓമന കുഞ്ചു! എഡ്ജ് 50 സീരീസിലെ അ‌ഞ്ചാമത്തെ ഫോൺ എത്തി

ഒരൊറ്റ റാം+ സ്റ്റോറേജ് വേരിയൻ്റിലാണ് മോട്ടറോള എഡ്ജ് 50 നിയോ എത്തിയിരിക്കുന്നത്. പോയിൻസിയാന, ലാറ്റെ, ഗ്രിസൈൽ, നോട്ടിക്കൽ ബ്ലൂ എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ എത്തുന്നത്. കഴിഞ്ഞ വർഷം ലോഞ്ച് ചെയ്ത മോട്ടറോള എഡ്ജ് 40 നിയോയുടെ പിൻഗാമി എന്ന നിലയിൽ കൂടി എത്തുന്ന ഈ ഫോൺ ഒട്ടേനെ നവീകരണങ്ങൾ സഹിതമാണ് വിപണിയിൽ എത്തിയിരിക്കുന്നത്.

മോട്ടറോള എഡ്ജ് 50 നിയോയുടെ പ്രധാന ഫീച്ചറുകൾ: 6.4 ഇഞ്ച് 1.5K (2670 x 1220 പിക്സലുകൾ) പോൾഇഡ് ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 3,000 നിറ്റ്സ് പീക്ക് ​ബ്രൈറ്റ്നസ്, ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. മീഡിയടെക് ഡൈമൻസിറ്റി 7300 ചിപ്‌സെറ്റ് ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്.

ഇവനാണ് ആ അ‌ഞ്ചാമൻ ഓമന കുഞ്ചു! എഡ്ജ് 50 സീരീസിലെ അ‌ഞ്ചാമത്തെ ഫോൺ എത്തി

പ്രോസസറിന് ശക്തമായ പിന്തുണ നൽകുന്നതിനായി 12ജിബി എൽപിഡിഡിആർ4എക്സ് റാമും 512ജിബി യുഎഫ്എസ് 3.1 സ്റ്റോറേജും ഇതിലുണ്ട്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള ഹലോ UI ൽ ആണ് പ്രവർത്തനം. 68W വയർഡ് ഫാസ്റ്റ് ചാർജിങ്, 15W വയർലെസ് ചാർജിങ് പിന്തുണകളോടെ 4,310mAh ബാറ്ററിയാണ് എഡ്ജ് 50 നിയോയിൽ നൽകിയിരിക്കുന്നത്.

ക്യാമറകളുടെ കാര്യമെടുത്താൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് മോട്ടറോള എഡ്ജ് 50 നിയോയിൽ ഒരുക്കിയിരിക്കുന്നത്. ഇതിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള 50MP പ്രൈമറി ക്യാമറ, 13MP അൾട്രാ വൈഡ്/മാക്രോ ക്യാമറ, 3x ഒപ്റ്റിക്കൽ സൂം ഉള്ള 10MP ടെലിഫോട്ടോ ലെൻസ് എന്നിവ ഉൾപ്പെടുന്നു. സെൽഫിക്കും വീഡിയോകോളുകൾക്കുമായി 32MP ഫ്രണ്ട് ക്യാമറയും ഉണ്ട്.

വെള്ളത്തിൻ്റെയും പൊടിയുടെയും പ്രതിരോധത്തിനായി IP68 റേറ്റിംഗ്, MIL-STD 810H സർട്ടിഫിക്കേഷൻ എന്നിവയും സുരക്ഷയ്ക്കായി ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ ഫീച്ചറും ഇതിലുണ്ട്. ഡോൾബി അറ്റ്‌മോസ്, എൻഎഫ്‌സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് ഉള്ള ഡ്യുവൽ സ്പീക്കറുകൾ, ഡ്യുവൽ സിം (നാനോ സിം + eSIM), Wi-Fi 6E, ബ്ലൂടൂത്ത് 5.3, NFC, യുഎസ്ബി ​ടൈപ്പ്-സി തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.

ഇവനാണ് ആ അ‌ഞ്ചാമൻ ഓമന കുഞ്ചു! എഡ്ജ് 50 സീരീസിലെ അ‌ഞ്ചാമത്തെ ഫോൺ എത്തി

മോട്ടറോള എഡ്ജ് 50 നിയോയുടെ സിംഗിൾ 12GB+512GB മോഡലിന് 449.99 പൗണ്ട് (ഏകദേശം 49,872 രൂപ) ആണ് വില. വരും ദിവസങ്ങളിൽ ഇന്ത്യ ഉൾപ്പെടെയുള്ള വിപണികളിലും ഈ ഫോൺ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ചൈനയിൽ ഇത് മോട്ടോ എസ് 50 എന്ന പേരിൽ ആയിരിക്കും എത്തുക.

More from GizBot

Best Mobiles in India

English summary
Motorola Edge 50 Neo has been launched in the UK. Its single 12GB RAM +512GB internal storage model is priced at £449.99 (roughly Rs. 49,872). This smartphone is powered by MediaTek Dimensity 7300 chipset. It has a triple rear camera setup and a 32MP front camera. The phone will also be launched in markets including India in the coming days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X