Home
Mobile

ഇവൻ കൈയ്യിലുള്ളത് ഒരു ഗമയല്ലേ! മോട്ടറോള എഡ്ജ് 50 നിയോ ഓപ്പൺ സെയിൽ ആരംഭിച്ചു

കഴിഞ്ഞ ആഴ്‌ച ഇന്ത്യയിൽ അവതരിപ്പിച്ച മോട്ടറോള എഡ്ജ് 50 നിയോ (Motorola Edge 50 Neo), ലോഞ്ച് ദിവസം ഒരു മണിക്കൂർ നേരത്തേക്ക് ഫ്ലിപ്പ്കാർട്ടിലൂടെ മാത്രം രാജ്യത്ത് ലഭ്യമായിരുന്നു. എന്നാൽ ഇന്ന് (സെപ്റ്റംബർ 24) ഉച്ച മുതൽ എഡ്ജ് 50 നിയോ മോട്ടറോളയുടെ ഇന്ത്യൻ വെബ്‌സൈറ്റ്, ഫ്ലിപ്കാർട്ട്, രാജ്യത്ത് ഉടനീളമുള്ള റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിലൂടെ ഓപ്പൺ സെയിൽ ആരംഭിച്ചു. മോട്ടറോള എഡ്ജ് 50 നിയോ നോട്ടിക്കൽ ബ്ലൂ, പോയിൻഷ്യനാ, ലാറ്റെ, ഗ്രിസെയിൽ നിറങ്ങളിൽ 8 ജിബി/ 256 ജിബി കോൺഫിഗറേഷനിൽ ലഭ്യമാണ്.

പ്രത്യേക ലോഞ്ച് വില ആയ 23,999 റാപ്പിക്ക് ആണ് നിലവിൽ ഫോൺ ലഭിക്കുന്നത്. മോട്ടറോള എഡ്ജ് 50 നിയോയ്ക്ക് ഡൈമെൻസിറ്റി 7300 SoC ഉണ്ട്. കൂടാതെ ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കി ഉള്ള Hello UIൽ ആണ് ഫോൺ പ്രവർത്തിക്കുന്നത്. മോട്ടറോള അഞ്ച് വർഷത്തെ ആൻഡ്രോയിഡ് ഒഎസ് അപ്‌ഗ്രേഡുകളും സെക്യൂരിറ്റി പാച്ചുകളും ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ അത് ഡെലിവർ ചെയ്യാൻ കഴിയുമോ ഇല്ലയോ എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.

മോട്ടറോള എഡ്ജ് 50 നിയോ ഓപ്പൺ സെയിൽ ആരംഭിച്ചു

മോട്ടറോള എഡ്ജ് 50 നിയോയുടെ ഡിസ്‌പ്ലേയിലേക്ക് വരുമ്പോൾ 6.4-ഇഞ്ച് 10-ബിറ്റ് ഫ്ലാറ്റ് LTPO പോൾഡ് ഡിസ്‌പ്ലേ, 1.5K റെസല്യൂഷൻ, 120Hz റിഫ്രഷ് റേറ്റ്, HDR10+, 3,000 nits പീക്ക് ബ്രൈറ്റ്നസ് എന്നിവയുണ്ട്.. 68W വയർഡ്, 15W വയർലെസ് ചാർജിംഗ് ഉള്ള 4,310 mAh ബാറ്ററി ആണ് ഈ എഡ്ജ് 50 നിയോ ഫോണിന് ഊർജം നൽകുന്നത്.

കൂടാതെ ഹാൻഡ്‌സെറ്റിന് IP68 ഉം MIL-STD 810H സർട്ടിഫിക്കേഷനും ഉണ്ട്. മീഡിയ ഉപയോഗത്തിനായി, ഹാൻഡ്‌സെറ്റിന് ഡോൾബി അറ്റ്‌മോസിനൊപ്പം ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ ലഭിക്കുന്നു. മോട്ടറോള എഡ്ജ് 50 നിയോ ഒരു MediaTek Dimensity 7300 SoC ആണ് നൽകുന്നത്, 8GB LPDDR4X റാമും 256GB UFS 2.2 സ്റ്റോറേജും ജോടിയാക്കിയിരിക്കുന്നു. AI ഒപ്റ്റിമൈസ് ചെയ്ത, വെർച്വലായി മറ്റൊരു 8GB റാം ചേർക്കുന്ന ഒരു റാം ബൂസ്റ്റ് സവിശേഷതയുമായാണ് ഇത് വരുന്നത്.

ഒപ്‌റ്റിക്‌സിനായി, മോട്ടോ എഡ്ജ് 50 നിയോയിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോട് കൂടിയ 50 മെഗാപിക്‌സൽ സോണി LYTIA-700C ക്യാമറ, 13 മെഗാപിക്‌സൽ അൾട്രാ വൈഡ് സെൻസർ, 10 മെഗാപിക്‌സൽ 3 ടെലിഫോട്ടോ ക്യാമറ എന്നിവ ഉൾപ്പെടുന്ന റിയർ ട്രിപ്പിൾ ക്യാമറ സജ്ജീകരണമുണ്ട്. മുൻവശത്ത്, സെൽഫികൾക്കായി 32 മെഗാപിക്സൽ ക്യാമറ ലഭിക്കുന്നു.

മോട്ടോ എഐ പ്രോസസ്സിംഗ്, സ്റ്റൈൽ സിങ്ക്, അഡാപ്റ്റീവ് സ്റ്റെബിലൈസേഷൻ, 30x സൂപ്പർ സൂം തുടങ്ങിയ മോട്ടോ എഐ-പവർ ക്യാമറ സെൻട്രിക് ഫീച്ചറുകളുമായാണ് ഹാൻഡ്‌സെറ്റ് വരുന്നത്. കൂടാതെ എഐ ഫീച്ചറുകൾ, ഓട്ടോ എൻഹാൻസ്, ടിൽറ്റ്-ഷിഫ്റ്റ് മോഡ്, ഓട്ടോ സ്‌മൈൽ ക്യാപ്‌ചർ, ഓട്ടോ നൈറ്റ് വിഷൻ, അഡ്വാൻസ്‌ഡ് ലോംഗ് എക്‌സ്‌പോഷർ മോഡ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

കണക്റ്റിവിറ്റിയുടെ കാര്യത്തിൽ, ഇന്ത്യയിലെ 16 ബാൻഡുകളിലുടനീളം ബ്ലൂടൂത്ത് 5.4, Wi-Fi 6E, 5G എന്നിവയെ എഡ്ജ് 50 നിയോ പിന്തുണയ്ക്കുന്നു. 68W ടർബോപവർ (വയർഡ്), 15W (വയർലെസ്) ചാർജിംഗിനുള്ള പിന്തുണയുള്ള 4,310mAh ബാറ്ററിയാണ് ഇതിന് പിന്തുണ നൽകുന്നത്. ഫോണിന് 154.1 x 71.2 x 8.1 എംഎം നീളവും, 171 ഗ്രാം ഭാരവുമുണ്ട്.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

Best Mobiles in India

English summary
The Motorola Edge 50 Neo, which was launched in India last week, was available exclusively through Flipkart for an hour on the launch day. But from noon today (September 24), the Edge 50 Neo went on sale via Motorola's Indian website, Flipkart and retail stores across the country. Motorola Edge 50 Neo is available in Nautical Blue, Poinciana, Latte and Grisail colors in 8GB/ 256GB configuration.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X