ഇതാണ് രാജ തന്ത്രം! മോട്ടറോള എഡ്ജ് 50 പ്രോ 8GB, 12GB വേരിയന്റുകൾ ഒരേ വിലയിൽ വിൽക്കുന്നു
സ്മാർട്ട്ഫോൺ വിൽപ്പനയിൽ ഡിസ്കൗണ്ടുകൾക്ക് വലിയ പ്രാധാന്യമുണ്ട്. ഒരു മോഡലിലേക്ക് ആളുകളെ ആകർഷിക്കുന്നതിൽ ഫീച്ചറുകൾ മാത്രമല്ല, ഫോണിന്റെ വിലയും ഒരു പ്രധാന ഘടകമാണ്. മുടക്കുന്ന വിലയ്ക്ക് അനുയോജ്യമായ ഫീച്ചറുണ്ടോ എന്ന് നോക്കി വാങ്ങുകയാണ് പലരും ചെയ്യുന്നത്. ചില ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം കൈയിലുള്ള ബജറ്റിൽ ഒതുങ്ങുന്ന ഫോൺ തെരഞ്ഞെടുക്കുന്നു, അവിടെ ഫീച്ചറുകൾക്ക് രണ്ടാമതാണ് സ്ഥാനം. എങ്കിലും വാങ്ങുമ്പോൾ മികച്ച ഒരു 5ജി ഫോൺ തന്നെ വാങ്ങാൻ എല്ലാവരും ശ്രമിക്കാറുണ്ട്. ലോഞ്ച് ചെയ്ത് മാസങ്ങൾ പിന്നിട്ടാലും മികച്ച ഡിസ്കൗണ്ട് സഹിതം ലിസ്റ്റ് ചെയ്യപ്പെട്ടാൽ, പുത്തൻ ഫോണുകൾ എത്ര വന്നാലും പഴയതിന്റെ ഡിമാൻഡ് ഒട്ടും കുറയില്ല.
ഡിസ്കൗണ്ട് വില കാട്ടി ആളുകളെ ആകർഷിക്കുന്നതിൽ ഇതിനകം നിരവധി തവണ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള പ്ലാറ്റ്ഫോം ആണ് ഫ്ലിപ്പ്കാർട്ട്. ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ മാർച്ച് 5 വരെ നീണ്ട് നിൽക്കുന്ന ഒരു പ്രത്യേക ഓഫർ സെയിൽ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി വിവിധ സ്മാർട്ട്ഫോൺ മോഡലുകൾക്ക് ഡിസ്കൗണ്ട് ലഭ്യമാക്കിയിട്ടുണ്ടെന്ന് ഫ്ലിപ്പ്കാർട്ട് പറയുന്നു.

ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ഡിസ്കൗണ്ട് വിലയിൽ ലഭ്യമാകുന്ന സ്മാർട്ട്ഫോണുകളുടെ കൂട്ടത്തിൽ മോട്ടറോളയുടെ എഡ്ജ് 50 സീരീസിൽപ്പെടുന്ന മോട്ടറോള എഡ്ജ് 50 പ്രോ 5ജിയും ഉൾപ്പെടുന്നു. ഇതിൽ ഏറെ കൗതുകകരമായ കാര്യം എന്തെന്നാൽ മോട്ടറോള എഡ്ജ് 50 പ്രോ 5ജിയുടെ 8ജിബി റാം വേരിയന്റിന്റെ വിലയിൽ 12ജിബി റാം വേരിയന്റ് വാങ്ങാൻ അവസരമുണ്ട് എന്നതാണ്.
കഴിഞ്ഞ വർഷം ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് മോട്ടറോള എഡ്ജ് 50 പ്രോയുടെ 8ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 31,999 രൂപയും 12ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള രണ്ടാമത്തെ വേരിയന്റിന് 35,999 രൂപയുമായിരുന്നു വില. എന്നാൽ ഇപ്പോൾ ഇവയുടെ വില കുറഞ്ഞു.

മോട്ടറോള എഡ്ജ് 50 പ്രോയുടെ 8ജിബി റാം അടിസ്ഥാന മോഡൽ 27999 രൂപ വിലയിലാണ് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ 12ജിബി റാം വേരിയന്റ് ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 29999 രൂപ വിലയിലും ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇതിൽ 12ജിബി റാം വേരിയന്റിന് 2000 രൂപയുടെ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട് ഫ്ലിപ്പ്കാർട്ട് ലഭ്യമാക്കിയിട്ടുണ്ട്.
2000 രൂപ ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ 29999 രൂപ വിലയുള്ള 12ജിബി റാം മോഡൽ വെറും 27999 രൂപ വിലയിൽ സ്വന്തമാക്കാനാകും. അതായത് 8ജിബി റാം വേരിയന്റിന്റെ വിലയിൽ. എക്സ്ചേഞ്ച് ഡിസ്കൗണ്ട് വേണ്ടവർക്ക് പരമാവധി 18300 രൂപ വരെയും ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ എക്സ്ചേഞ്ച് നൽകുന്ന മോഡലിന്റെ പഴക്കം, പ്രവർത്തനക്ഷമത എന്നിവയൊക്കെ വിലയിരുത്തിയാകും അന്തിമമൂല്യം നിശ്ചയിക്കപ്പെടുക.
ക്വാൽക്കോമിന്റെ സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്സെറ്റ് കരുത്തിലാണ് ഈ ഫോൺ എത്തുന്നത്. 6.7 ഇഞ്ച് 1.5K 144Hz കർവ്ഡ് pOLED ഡിസ്പ്ലേ, 2000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്, HDR 10+ പിന്തുണ, കോർണിങ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ എന്നീ ഫീച്ചറുകൾ ഇതിലുണ്ട്.

50MP പ്രൈമറി ക്യാമറ, 10MP ടെലിഫോട്ടോ ക്യാമറ, 13MP അൾട്രാ വൈഡ് ക്യാമറ, 50എംപി ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറ, IP68 റേറ്റിംഗ്, 5G SA/NSA, ഡ്യുവൽ 4G VoLTE, യുഎസ്ബി ടൈപ്പ്-സി, 125W ടർബോപവർ ഫാസ്റ്റ് ചാർജിങ്, 50W വയർലെസ് ചാർജിങ്, 10W റിവേഴ്സ് വയർലെസ് ചാർജിങ് പിന്തുണയുള്ള 4500mAh ബാറ്ററി തുടങ്ങിയവയും ഇതിലുണ്ട്. എൻട്രി ലെവൽ മോഡലിന്റെ ബോക്സിൽ 68W ചാർജറാണ് ഉള്ളത് എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കണം.


Click it and Unblock the Notifications








