വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
ആദ്യ വരവിൽ തന്നെ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ആവേശക്കൊടുങ്കാറ്റുയർത്തിയ മോട്ടറോളയുടെ കിക്കിടലൻ 5ജി സ്മാർട്ട്ഫോൺ ഇപ്പോൾ കൂടുതൽ മികച്ച ഡിസ്കൗണ്ടുകളുമായി വീണ്ടും സെയിലിന് എത്തിയിരിക്കുന്നു. ആദ്യ വരവിൽ 2000 രൂപ ഡിസ്കൗണ്ടാണ് ലഭിച്ചിരുന്നത്. എന്നാൽ രണ്ടാം വരവിൽ 5000 രൂപയിലധികം ഡിസ്കൗണ്ടിൽ ഈ ഫോൺ വാങ്ങാനാകും.
ഈ മാസം ആദ്യം മോട്ടറോള ഇന്ത്യയിൽ ലോഞ്ച് ചെയ്ത മോട്ടറോള എഡ്ജ് 50 പ്രോ 5ജി (Motorola Edge 50 Pro 5G) ആണ് ഞെട്ടിക്കുന്ന രണ്ടാം വരവ് നടത്തിയിരിക്കുന്നത്. നേരത്തെ ഏപ്രിൽ 8ന് മോട്ടറോള എഡ്ജ് 50 പ്രോ 5ജിയുടെ വിൽപ്പന ഇന്ത്യയിൽ ആരംഭിച്ചിരുന്നു.

മോട്ടറോള എഡ്ജ് 50 പ്രോയുടെ 8ജിബി+ 256ജിബി വേരിയന്റ് 31,999 രൂപ വിലയിലും 12ജിബി+ 256ജിബി വേരിയന്റ് 35,999 രൂപ വിലയിലുമാണ് ലോഞ്ച് ചെയ്തത്. വിൽപ്പന ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് ലോഞ്ച് ഓഫറുകൾ പ്രഖ്യാപിച്ചപ്പോൾ 2000 രൂപ ഡിസ്കൗണ്ടാണ് ലഭിച്ചത്. അതായത് മുൻപ് അടിസ്ഥാന മോഡൽ ലഭിച്ചിരുന്ന ഏറ്റവും കുറഞ്ഞ വില 29,999 രൂപയായിരുന്നു.
ഫ്ലിപ്പ്കാർട്ട് വഴിയും മോട്ടറോളയുടെ ഓൺലൈൻ- ഓഫ്ലൈൻ സ്റ്റോറുകൾ വഴിയും ആണ് എഡ്ജ് 50 പ്രോ 5ജി വാങ്ങാൻ ലഭ്യമായിരുന്നത്. ഇപ്പോൾ ഫ്ലിപ്പ്കാർട്ട് പ്രഖ്യാപിച്ചിരിക്കുന്ന പ്രത്യേക ഡിസ്കൗണ്ടിന്റെ ഭാഗമായി പരിമിത കാലത്തേക്ക് ഈ സ്മാർട്ട്ഫോൺ 27,999 രൂപ വിലയിൽ ലഭ്യമാകും. അതായത് ഏതാണ്ട് 4000 രൂപയുടെ ഫ്ലാറ്റ് ഡിസ്കൗണ്ട് ഫ്ലിപ്പ്കാർട്ട് നൽകും.

ഇത് കൂടാതെ എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് വഴി ഇടപാടുകൾ നടത്തുന്നവർക്ക് 2250 രൂപ വരെ ഡിസ്കൗണ്ടും ലഭ്യമാകും. ഇതിന് പുറമേ ക്യാഷ് ബാക്ക് ഓഫറുകളും ലഭ്യമാകും. അതിനാൽ മൊത്തത്തിൽ 5000 രൂപയിലധികം ഡിസ്കൗണ്ടിൽ ഈ കിടിലൻ 5ജി ഫോൺ ഫ്ലിപ്പ്കാർട്ടിൽനിന്ന് വാങ്ങാം. എന്നാൽ പരിമിതമായ സമയത്തേക്ക് മാത്രമേ ഈ ഓഫർ ലഭ്യമാകുകയുള്ളൂ എന്നത് ശ്രദ്ധിക്കണം.
മോട്ടോറോള എഡ്ജ് 50 പ്രോയുടെ പ്രധാന ഫീച്ചറുകൾ: മോട്ടറോള അടുത്ത കാലത്ത് പുറത്തിറക്കിയതിൽ ഏറ്റവും കരുത്തുറ്റ സ്മാർട്ട്ഫോണുകളിൽ ഒന്നാണിത്. 6.7 ഇഞ്ച് 1.5K 144Hz കർവ്ഡ് pOLED ഡിസ്പ്ലേയാണ് ഇതിലുള്ളത്. പാന്റോൺ വാലിഡേറ്റഡായിട്ടുള്ള ട്രൂ കളർ ഡിസ്പ്ലേ അവതരിപ്പിക്കുന്ന ആദ്യ സ്മാർട്ട്ഫോൺ ഡിസ്പ്ലേ ആണ് ഇത് എന്നാണ് മോട്ടറോള പറയുന്നത്.
ക്വാൽക്കോമിന്റെ സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്സെറ്റ് ആണ് മോട്ടറോള എഡ്ജ് 50 പ്രോയുടെ കരുത്ത്. ഇതിന് അകമ്പടിയായി 12GB വരെ റാമും ഉണ്ട്. 256 ജിബി ഓൺബോർഡ് സ്റ്റോറേജുമായാണ് മോട്ടറോള എഡ്ജ് 50 പ്രോ വരുന്നത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയാണ് ഈ ഫോണിന്റെ പ്രവർത്തനം.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഈ മോട്ടറോള ഫോണിലുള്ളത്. അതിൽ OIS ഉള്ള 50MP പ്രൈമറി ക്യാമറയും, 3x ഒപ്റ്റിക്കൽ സൂമോടുകൂടിയ 10MP ടെലിഫോട്ടോ ക്യാമറയും, മാക്രോയും ഡെപ്‌ത്തും പ്രദാനം ചെയ്യുന്ന 13MP അൾട്രാ വൈഡ് ക്യാമറയും അടങ്ങുന്നു. ഓട്ടോഫോക്കസ് ഫീച്ചറോടുകൂടിയ 50എംപി ഫ്രണ്ട് ക്യാമറയുമുണ്ട്.
ലോകത്തിലെ ആദ്യത്തെ AI- പവർഡ് പ്രോ-ഗ്രേഡ് ക്യാമറയാണ് ഇതിലൊരുക്കിയിരിക്കുന്നത് എന്ന് മോട്ടറോള പറയുന്നു.
AI അഡാപ്റ്റീവ് സ്റ്റെബിലൈസേഷൻ, ക്വാഡ് പിക്സൽ ടെക്നോളജി, ഓട്ടോഫോക്കസ് ട്രാക്കിംഗ്, AI ഫോട്ടോ എൻഹാൻസ്മെന്റ് എഞ്ചിൻ, ടിൽറ്റ് മോഡ് തുടങ്ങി ചിത്രങ്ങളുടെ മികവ് വർധിപ്പിക്കാൻ നിരവധി ക്യാമറ ഫീച്ചറുകൾ ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.
5G SA/NSA, IP68 റേറ്റിങ്, എന്നിവയും 125W ടർബോപവർ ഫാസ്റ്റ് ചാർജിങ്, 50W വയർലെസ് ചാർജിങ്, 10W റിവേഴ്സ് വയർലെസ് ചാർജിങ് പിന്തുണയുള്ള 4500mAh ബാറ്ററിയും ഇതിലുണ്ട്. എൻട്രി ലെവൽ മോഡൽ ബോക്സിൽ 68W ചാർജറാണ് ഉള്ളത്. ഉയർന്ന വേരിയന്റിനൊപ്പം 125W ചാർജർ ലഭിക്കും.


Click it and Unblock the Notifications