വന്നുകയറിയ ഡിസ്കൗണ്ടിനെ ചൂണ്ടുവിരൽ കൊണ്ട് തോണ്ടിക്കളയരുത്! മോട്ടോ എഡ്ജ് 50 പ്രോ 5ജി കിടുവാ...
കിടിലൻ ഫീച്ചറുകളുമായുള്ള വരവ് കൊണ്ട് തന്നെ ഇന്ത്യയിൽ ശ്രദ്ധ നേടിയ സ്മാർട്ട്ഫോൺ ആണ് മോട്ടറോളയുടെ മോട്ടോ എഡ്ജ് 50 പ്രോ (Moto Edge 50 Pro). മോട്ടറോള എഡ്ജ് 50 സീരീസിലെ മൂന്ന് സ്മാർട്ട്ഫോണുകളിൽ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാവുന്ന മികച്ച സ്മാർട്ട്ഫോൺ എന്നത് അടക്കം ഒട്ടേറെ പ്രത്യേകതകൾ എഡ്ജ് 50 പ്രോയ്ക്ക് ഉണ്ട്. മോട്ടറോള എഡ്ജ് 50 പ്രോ, മോട്ടറോള എഡ്ജ് 50 ഫ്യൂഷൻ, മോട്ടറോള എഡ്ജ് 50 അൾട്ര എന്നിവയാണ് എഡ്ജ് 50 സീരീസിൽ ഉൾപ്പെടുന്നത്. ഇതിൽ അൾട്ര ഒഴികെയുള്ള മോഡലുകൾ ഇതിനകം ഇന്ത്യയിൽ ലോഞ്ച് ചെയ്തിട്ടുണ്ട്.
മോട്ടറോള എഡ്ജ് 50 സീരീസിലെ ഏറ്റവും ശക്തൻ സ്മാർട്ട്ഫോണായ എഡ്ജ് 50 അൾട്ര ഉടൻ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഈ കിടിലൻ ഫോണിന്റെ ലോഞ്ചിന് മുൻപ് തന്നെ എഡ്ജ് 50 പ്രോയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ വമ്പൻ ഡിസ്കൗണ്ട് ലഭ്യമായിരിക്കുന്നു. ലോഞ്ച് ചെയ്തപ്പോൾ ലഭ്യമായിരുന്നതിനെക്കാൾ കുറഞ്ഞ വിലയിൽ ഇപ്പോ എഡ്ജ് 50 പ്രോ വാങ്ങാനാകും.

ശരിക്കും ഒരു ജീനിയസ് സ്മാർട്ട്ഫോൺ എന്ന നിലയിലാണ് മോട്ടറോള എഡ്ജ് 50 പ്രോ ഏപ്രിലിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടത്. കാരണം സെഗ്മെന്റിൽ അതുവരെ ലഭ്യമല്ലാതിരുന്ന പല ഫീച്ചറുകളും ആദ്യമായി അവതരിപ്പിച്ചുകൊണ്ടായിരുന്നു എഡ്ജ് 50 പ്രോയുടെ വരവ്. ബ്ലാക്ക് ബ്യൂട്ടി, ലക്‌സ് ലാവെൻഡർ, മൂൺലൈറ്റ് പേൾ നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്.
ലോഞ്ച് ചെയ്ത സമയത്ത് മോട്ടറോള എഡ്ജ് 50 പ്രോയുടെ 8ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 31,999 രൂപയും 12ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള രണ്ടാമത്തെ വേരിയന്റിന് 35,999 രൂപയും ആയിരുന്നു വില. എന്നാലിപ്പോൾ ഫ്ലിപ്പ്കാർട്ടിൽ 29,999 രൂപയ്ക്ക് ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നു. അതായത് 2000 രൂപയുടെ ഡിസ്കൗണ്ട്.

ഈ ഡയറക്ട് ഡിസ്കൗണ്ട് കൂടാതെ , എച്ച്‌ഡിഎഫ്‌സി ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് ഇഎംഐ ഇതര ഇടപാടുകൾക്ക് 2,000 രൂപയുടെ ഡിസ്കൗണ്ടും ബാങ്ക് ഓഫറായി ലഭിക്കും. അതിനാൽ,എഡ്ജ് 50 പ്രോയുടെ വില 27,999 രൂപയായി കുറയ്ക്കാം. അതേസമയം ഉയർന്ന വേരിയന്റിനൊപ്പം മാത്രമേ 125W ചാർജർ ലഭിക്കൂ എന്നകാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.
പാന്റോൺ വാലിഡേറ്റഡായിട്ടുള്ള ട്രൂ കളർ ഡിസ്പ്ലേ അവതരിപ്പിക്കുന്ന ആദ്യ സ്മാർട്ട്ഫോൺ ഡിസ്പ്ലേ ആണ് ഇതിലുള്ളത്. കൂടാതെ ലോകത്തിലെ ആദ്യത്തെ AI- പവർഡ് പ്രോ-ഗ്രേഡ് ക്യാമറ ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു. യഥാർത്ഥ നിറങ്ങൾ ഉപയോക്താവ് ഉദ്ദേശിച്ചത് പോലെ പകർത്തുന്ന ലോകത്തിലെ ആദ്യത്തെ പാൻ്റോൺ സാധുതയുള്ള ക്യാമറയാണിത് എന്ന് കമ്പനി പറയുന്നു.
മോട്ടോറോള എഡ്ജ് 50 പ്രോയുടെ പ്രധാന ഫീച്ചറുകൾ: 6.7 ഇഞ്ച് 1.5K 144Hz കർവ്ഡ് pOLED ഡിസ്പ്ലേ, 2000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്, HDR 10+ പിന്തുണ, കോർണിങ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. ക്വാൽക്കോമിന്റെ സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്സെറ്റാണ് മോട്ടറോള എഡ്ജ് 50 പ്രോയുടെ കരുത്ത്.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് മോട്ടേറോള എഡ്ജ് 50 പ്രോയിൽ ഒരുക്കിയിരിക്കുന്നത്. അതിൽ OIS ഉള്ള 50MP പ്രൈമറി ക്യാമറയും, 3x ഒപ്റ്റിക്കൽ സൂമോടുകൂടിയ 10MP ടെലിഫോട്ടോ ക്യാമറയും, മാക്രോയും ഡെപ്‌ത്തും പ്രദാനം ചെയ്യുന്ന 13MP അൾട്രാ വൈഡ് ക്യാമറയും അടങ്ങുന്നു. ഫ്രണ്ടിൽ 50എംപി ഓട്ടോഫോക്കസ് ക്യാമറയുമുണ്ട്.
എടുക്കുന്ന ചിത്രങ്ങൾ ഏറ്റവും മികച്ചതാക്കി മാറ്റാനായി AI അഡാപ്റ്റീവ് സ്റ്റെബിലൈസേഷൻ, ക്വാഡ് പിക്സൽ ടെക്നോളജി, ഓട്ടോഫോക്കസ് ട്രാക്കിംഗ്, AI ഫോട്ടോ എൻഹാൻസ്മെന്റ് എഞ്ചിൻ, ടിൽറ്റ് മോഡ് തുടങ്ങി നിരവധി ഫീച്ചറുകൾ ഇതിലുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയാണ് എഡ്ജ് 50 പ്രോയുടെ പ്രവർത്തനം.
5G SA/NSA, ഡ്യുവൽ 4G VoLTE, വൈഫൈ 6E 802.11ax (2.4GHz /5GHz), ബ്ലൂടൂത്ത് 5.4, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, IP68 റേറ്റിംഗ്, 125W ടർബോപവർ ഫാസ്റ്റ് ചാർജിങ്, 50W വയർലെസ് ചാർജിങ്, 10W റിവേഴ്സ് വയർലെസ് ചാർജിങ് പിന്തുണയുള്ള 4500mAh ബാറ്ററി തുടങ്ങിയവയും ഇതിലുണ്ട്. എൻട്രി ലെവൽ മോഡലിന്റെ ബോക്സിൽ 68W ചാർജറാണ് ഉള്ളത്.


Click it and Unblock the Notifications








