പലതിലും സെഗ്മെന്റിലെ ഒന്നാമൻ; മോട്ടറോള എഡ്ജ് 50 പ്രോ: ശരിക്കും ഒരു GOAT സ്മാർട്ട്ഫോൺ
മറ്റൊരു സ്മാർട്ട്ഫോണിലും കാണാത്തത്ര മികച്ച ഫീച്ചറുകളുമായി മോട്ടറോളയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ മോട്ടറോള എഡ്ജ് 50 പ്രോ (Motorola Edge 50 Pro) ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തു. ഇതിലെ പല ഫീച്ചറുകളും 35000 രൂപയ്ക്കുള്ളിൽ വില വരുന്ന സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ ആദ്യമായി അവതരിപ്പിക്കപ്പെടുന്നവയാണ്.
ഇതിലെ ഫീച്ചറുകൾ കണക്കിലെടുത്താൽ ഈ ഫോൺ ലോഞ്ച് ചെയ്തിരിക്കുന്ന സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിലെ യഥാർഥ ഗോട്ട് ഫോൺ (GOAT- Greatest Of All Time) എന്ന് മോട്ടറോള എഡ്ജ് 50 പ്രോയെ വിശേഷിപ്പിക്കാം. ബ്ലാക്ക് ബ്യൂട്ടി, ലക്‌സ് ലാവെൻഡർ, മൂൺലൈറ്റ് പേൾ നിർങ്ങളിലാണ് ഈ ഫോൺ എത്തിയിരിക്കുന്നത്.

125W ഫാസ്റ്റ് ചാർജിങ്, 144Hz ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്സെറ്റ്, ഒട്ടേറെ എഐ ഫീച്ചറുകളുടെ പിന്തുണയുള്ള 50MP പ്രൈമറി ക്യാമറ, 50W വയർലെസ് ചാർജിങ് പിന്തുണ തുടങ്ങിയ നിരവധി മികച്ച ഫീച്ചറുകൾ മോട്ടറോള എഡ്ജ് 50 പ്രോ സ്മാർട്ട്ഫോണിൽ ഇടംപിടിച്ചിരിക്കുന്നു.
മോട്ടോറോള എഡ്ജ് 50 പ്രോയുടെ പ്രധാന ഫീച്ചറുകൾ: 6.7 ഇഞ്ച് 1.5K 144Hz കർവ്ഡ് pOLED ഡിസ്പ്ലേയാണ് ഇതിലുള്ളത്. പാന്റോൺ വാലിഡേറ്റഡായിട്ടുള്ള ട്രൂ കളർ ഡിസ്പ്ലേ അവതരിപ്പിക്കുന്ന ആദ്യ സ്മാർട്ട്ഫോൺ ഡിസ്പ്ലേ ആണ് ഇത് എന്നാണ് മോട്ടറോള പറയുന്നത്. 2000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ് ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.

HDR 10+ പിന്തുണ, കോർണിങ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ എന്നിവയും ഈ സ്മാർട്ട്ഫോൺ ഡിസ്പ്ലേ ഫീച്ചറുകളിൽ ഉൾപ്പെടുന്നു. ക്വാൽക്കോമിന്റെ സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്സെറ്റ് ആണ് മോട്ടറോള എഡ്ജ് 50 പ്രോയുടെ കരുത്ത്. ഇതിന് അകമ്പടിയായി 12GB വരെ റാമും ഉണ്ട്.
256 ജിബി ഓൺബോർഡ് സ്റ്റോറേജുമായാണ് മോട്ടറോള എഡ്ജ് 50 പ്രോ വരുന്നത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയാണ് ഈ ഫോണിന്റെ പ്രവർത്തനം. 3 ഒഎസ് അപ്‌ഡേറ്റുകളും നാല് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഡോൾബി അറ്റ്‌മോസ്, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ ഫീച്ചറുകളും ഈ ഫോണിൽ ഇടംപിടിച്ചിരിക്കുന്നു.
മോട്ടറോളയുടെ ഈ സ്മാർട്ട്ഫോണിനെ സെഗ്മെന്റിലെ മറ്റ് ഫോണുകളിൽ നിന്ന് വേറിട്ടു നിർത്തുന്ന പ്രധാന ഘടകം ഇതിലെ ക്യാമറ ഫീച്ചറുകളാണ്. ലോകത്തിലെ ആദ്യത്തെ AI- പവർഡ് പ്രോ-ഗ്രേഡ് ക്യാമറ ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു. യഥാർത്ഥ നിറങ്ങൾ ഉപയോക്താവ് ഉദ്ദേശിച്ചത് പോലെ പകർത്തുന്ന ലോകത്തിലെ ആദ്യത്തെ പാൻ്റോൺ സാധുതയുള്ള ക്യാമറയാണിത് എന്ന് കമ്പനി പറയുന്നു.

OIS ഉള്ള 50MP പ്രൈമറി ക്യാമറയും, 3x ഒപ്റ്റിക്കൽ സൂമോടുകൂടിയ 10MP ടെലിഫോട്ടോ ക്യാമറയും, മാക്രോയും ഡെപ്‌ത്തും പ്രദാനം ചെയ്യുന്ന 13MP അൾട്രാ വൈഡ് ക്യാമറയും അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് മോട്ടേറോള എഡ്ജ് 50 പ്രോയിൽ ഒരുക്കിയിരിക്കുന്നത്. ഫ്രണ്ടിൽ 50എംപി ഓട്ടോഫോക്കസ് ക്യാമറയുമുണ്ട്.
AI അഡാപ്റ്റീവ് സ്റ്റെബിലൈസേഷൻ, ക്വാഡ് പിക്സൽ ടെക്നോളജി, ഓട്ടോഫോക്കസ് ട്രാക്കിംഗ്, AI ഫോട്ടോ എൻഹാൻസ്മെന്റ് എഞ്ചിൻ, ടിൽറ്റ് മോഡ് തുടങ്ങി എടുക്കുന്ന ചിത്രങ്ങൾ ഏറ്റവും മികച്ചതാക്കി മാറ്റൻ ആവശ്യമായ നിരവധി ക്യാമറ ഫീച്ചറുകൾ ഈ മോട്ടറോള സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്യുന്നു. ഡ്യുവൽ സിം (നാനോ + നാനോ) പിന്തുണയും ഇതിലുണ്ട്.
5G SA/NSA, ഡ്യുവൽ 4G VoLTE, വൈഫൈ 6E 802.11ax (2.4GHz /5GHz), ബ്ലൂടൂത്ത് 5.4, ജിപിഎസ്, യുഎസ്ബി ടൈപ്പ് സി, എൻഎഫ്സി തുടങ്ങിയവയൊക്കയാണ് ഇതിലെ പ്രധാന കണക്ടിവിറ്റി ഫീച്ചറുകൾ. പൊടി, ജലം എന്നിവയെ പ്രതിരോധിക്കാൻ IP68 റേറ്റിംഗ് സഹിതമാണ് ഈ മോട്ടറോള ഫോൺ എത്തുന്നത്.

ചാർജിങ് ഫീച്ചറുകളുടെ കാര്യത്തിലും മോട്ടറോള എഡ്ജ് 50 പ്രോ പുലിയാണ്. 125W ടർബോപവർ ഫാസ്റ്റ് ചാർജിങ്, 50W വയർലെസ് ചാർജിങ്, 10W റിവേഴ്സ് വയർലെസ് ചാർജിങ് പിന്തുണയുള്ള 4500mAh ബാറ്ററിയാണ് ഇതിലുള്ളത്. എൻട്രി ലെവൽ മോഡൽ ബോക്സിൽ മാത്രം 68W ചാർജറാണ് ഉള്ളത്.
8ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള മോട്ടറോള എഡ്ജ് 50 പ്രോയുടെ അടിസ്ഥാന മോഡലിന് 31,999 രൂപയാണ് വില. 12ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള രണ്ടാമത്തെ വേരിയന്റിന്റെ വില 35,999 രൂപയാണ്. ഈ വേരിയൻ്റിനൊപ്പം 125W ചാർജറാണുള്ളത്. ഏപ്രിൽ 9 മുതൽ ഫ്ലിപ്പ്കാർട്ട് വഴി മോട്ടറോളയുടെ ഓൺലൈൻ- ഓഫ്ലൈൻ സ്റ്റോറുകൾ വഴിയും ഈ ഫോൺ ലഭ്യമാകും.
മൂൺലൈറ്റ് പേൾ ലിമിറ്റഡ് എഡിഷൻ ഏപ്രിൽ 8ന് വൈകിട്ട് 7 മുതൽ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാകും. ലോഞ്ച് ഓഫറുകൾ: 2000 രൂപയുടെ പ്രത്യേക ഡിസ്കൗണ്ട്, HDFC കാർഡുകൾക്കൊപ്പം 2250 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൗണ്ട്, 2000 രൂപവരെ എക്സ്ചേഞ്ച് ബോണസ്, 9 മാസം വരെ നോ കോസ്റ്റ് ഇഎംഐ, 15,000 രൂപയുടെ വരെ ജിയോ ആനുകൂല്യങ്ങൾ.


Click it and Unblock the Notifications








