Home
Mobile

മോട്ടറോള എഡ്ജ് 50 അൾട്ര 5ജിയുടെ വില കുറഞ്ഞു; പക്ഷേ എവിടെ നിന്ന് വാങ്ങണം എന്നതിലാണ് പ്രശ്നം

മോട്ടറോള സ്മാർട്ട്ഫോണുകൾ ഇഷ്ടപ്പെടുന്നവർക്കും കുറഞ്ഞ വിലയിൽ പ്രീമിയം ലെവൽ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കും സന്തോഷ വാർത്ത, മോട്ടറോളയുടെ എഡ്ജ് 50 സീരീസിൽ ഉൾപ്പെടുന്ന മോട്ടറോള എഡ്ജ് 50 അ‌ൾട്ര 5ജിയുടെ (Motorola Edge 50 Ultra) വില കുറഞ്ഞിരിക്കുന്നു. കഴിഞ്ഞ വർഷമാണ് മോട്ടറോള ഈ സ്മാർട്ട്ഫോൺ അ‌വതരിപ്പിച്ചത്. എഡ്ജ് 50 സീരീസിന്റെ പിൻഗാമിയായി പുതിയ എഡ്ജ് 60 സീരീസ് ഫോണുകൾ ഇതിനകം ഇന്ത്യയിൽ എത്തിയിട്ടുണ്ട്. അ‌തിൽ എഡ്ജ് 60 ഫ്യൂഷൻ, എഡ്ജ് 60 പ്രോ, എഡ്ജ് 60 സ്റ്റൈലസ്, എഡ്ജ് 60 എന്നീ മോഡലുകളാണ് ഉൾപ്പെടുന്നത്.

നിലവിൽ എഡ്ജ് 60 സീരീസിൽ വന്നിരിക്കുന്ന മോഡലുകളെക്കാൾ വില കൂടിയ മോഡലാണ് എഡ്ജ് 50 അ‌ൾട്ര എന്നത് ശ്രദ്ധേയമാണ്. സ്‌നാപ്ഡ്രാഗൺ 8s ജെൻ 3 ചിപ്സെറ്റ് കരുത്തിൽ എത്തിയ എഡ്ജ് 50 അ‌ൾട്രയുടെ 12GB+512GB വേരിയൻ്റിന് 59,999 രൂപയായിരുന്നു ഇന്ത്യയിലെ ലോഞ്ച് വില.

മോട്ടറോള എഡ്ജ് 50 അൾട്ര 5ജിയുടെ വില കുറഞ്ഞു; പക്ഷേ എവിടെനിന്ന് വാങ്ങണം

എന്നാലിപ്പോൾ ഈ എഡ്ജ് 50 അ‌ൾട്രയുടെ വില മോട്ടറോള കുറച്ചിരിക്കുന്നു. ഫ്ലിപ്പ്കാർട്ടിലും മോട്ടറോള വെബ്​സൈറ്റിലും ഇപ്പോൾ 44999 രൂപ വിലയിലാണ് ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അ‌തായത് ലോഞ്ച് വിലയെക്കാൾ 15000 രൂപയുടെ കുറവ് ഈ ഫോണിന്റെ വിലയിൽ ഉണ്ടായിരിക്കുന്നു. ഈ വിലക്കുറവിന് പുറമേ ബാങ്ക് ഡിസ്കൗണ്ടുകളും പ്രയോജനപ്പെടുത്തിയാൽ വില വീണ്ടും കുറയും.

വില കുറഞ്ഞുവെങ്കിലും മോട്ടറോള എഡ്ജ് 50 അ‌ൾട്ര എവിടെ നിന്ന് വാങ്ങണം എന്നതിൽ ഉപയോക്താവ് ശരിക്കും ആലോചിച്ച് തീരുമാന​മെടുക്കേണ്ടിവരും. കാരണം, മോട്ടറോളയുടെ വെബ്​സൈറ്റിലും ഫ്ലിപ്പ്കാർട്ടിലും 44999 രൂപ വിലയിൽ തന്നെയാണ് ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഫ്ലിപ്പ്കാർട്ടിൽ ക്യാഷ്ബാക്ക് 750 രൂപ മാത്രമാണ്. എന്നാൽ ഫ്ലിപ്പ്കാർട്ട് ആക്സിസ് കാർഡ് ഇഎംഐ ഇടപാടുകൾക്ക് 4000 രൂപ വരെ ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.

മോട്ടറോള എഡ്ജ് 50 അൾട്ര 5ജിയുടെ വില കുറഞ്ഞു; പക്ഷേ എവിടെനിന്ന് വാങ്ങണം

മറുവശത്ത് മോട്ടറോളയുടെ ഔദ്യോഗിക വെബ്​സൈറ്റിൽ 3000 രൂപ വരെ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട് എഡ്ജ് 50 അ‌ൾട്രയ്ക്ക് ലഭ്യമാണ്. അ‌തിനാൽ 41999 രൂപ വിലയിൽ ഔദ്യോഗിക വെബ്​സൈറ്റിൽ നിന്ന് ഇത് വാങ്ങാനാകും. ഇവിടെ ഏതാണ് തങ്ങൾക്ക് ഈസിയായി തെരഞ്ഞെടുക്കാൻ സാധിക്കുക എന്ന ഉപയോക്താവിന്റെ തീരുമാനം നിർണായകമാകും. ഔദ്യോഗിക വെബ്​സൈറ്റിലെ ഡീൽ ആണ് കുറച്ചുകൂടി ഈസി.

ഒരു ശക്തൻ സ്മാർട്ട്ഫോണിന്റെ എല്ലാ ഗാംഭീര്യവും മോട്ടറോള എഡ്ജ് 50 അ‌ൾട്ര വാഗ്ദാനം ചെയ്യുന്നുണ്ട്. 6.7 ഇഞ്ച് FHD+ 10-ബിറ്റ് OLED ഡിസ്പ്ലേ, 144Hz റിഫ്രഷ് റേറ്റ്, 2500 നിറ്റ്സ് വരെ പീക്ക് ​ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ്സ് പ്രൊട്ടക്ഷൻ, 12GB LPDDR5X റാം, 12GB വെർച്വൽ റാം, 512GB UFS 4.0 സ്റ്റോറേജ് എന്നിവ ഇതിലുണ്ട്.

50MP മെയിൻ സെൻസർ, 50MP അൾട്രാവൈഡ് ആംഗിൾ, മാക്രോ വിഷൻ, 64MP ടെലിഫോട്ടോ, 3x ഒപ്റ്റിക്കൽ സൂം, ലേസർ ഓട്ടോഫോക്കസ് സെൻസർ എന്നിവ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം, 50MP ഓട്ടോ ഫോക്കസ് സെൽഫി ക്യാമറ, IP68 റേറ്റിങ്, ഓൺ-സ്‌ക്രീൻ ഫിംഗർപ്രിൻ്റ് റീഡർ, ഫെയ്‌സ് അൺലോക്ക്, ഡ്യുവൽ സിം (eSIM + നാനോ) എന്നിവയും ഇതിലുണ്ട്.

മോട്ടറോള എഡ്ജ് 50 അൾട്ര 5ജിയുടെ വില കുറഞ്ഞു; പക്ഷേ എവിടെനിന്ന് വാങ്ങണം

125W ടർബോപവർ ചാർജിങ്, 50W വയർലെസ് ചാർജിംഗും 10W വയർലെസ് പവർ ഷെയറിങ് പിന്തുണകളോടെ 4500mAh ബാറ്ററി, 5G, 4G, USB ടൈപ്പ്-സി പോർട്ട് (USB 3.1 gen 2 compatible), ഡിസ്പ്ലേ പോർട്ട് 1.4, ഡ്യുവൽ സിം (pSIM + pSIM), ബ്ലൂടൂത്ത് 5.4, Wi-Fi 7, NFC, GPS തുടങ്ങി നിരവധി ഫീച്ചറുകളും മോട്ടറോള എഡ്ജ് 50 അ‌ൾട്രയിൽ ഉണ്ട്.

More from GizBot

Best Mobiles in India

English summary
Motorola Edge 50 Ultra 5G price reduced. The launch price of the 12GB+512GB variant of the Edge 50 Ultra in India was Rs 59,999. However, Motorola has now reduced the price of this Edge 50 Ultra. It is now listed on Flipkart and Motorola's website at a price of Rs 44,999. An instant bank discount of up to Rs 3,000 is available on Motorola's official website.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X