Home
Mobile

മോട്ടറോളയുടെ 2 പുതിയ ഫോണുകളെത്തി, ഒന്ന് ദുൽഖർ ആണെങ്കിൽ മറ്റത് ഫഹദ് ആണ്! രണ്ടും അ‌ടിപൊളി

ലോകമെമ്പാടുമുള്ള സ്മാർട്ട്ഫോൺ പ്രേമികൾക്ക് സ്മാർട്ട്ഫോൺ വാങ്ങാൻ പോകുമ്പോൾ ഇനി മോട്ടറോളയുടെ രണ്ട് പുതിയ ചുണക്കുട്ടന്മാരയും പരിഗണിക്കേണ്ടിവരും. കാരണം മോട്ടറോള എഡ്ജ് 50 സീരീസിൽ (Motorola Edge 50 Series) മോട്ടറോള എഡ്ജ് 50 അൾട്രാ, എഡ്ജ് 50 ഫ്യൂഷൻ എന്നിങ്ങനെ രണ്ട്​ ഫോണുകൾകൂടി കമ്പനി അ‌വതരിപ്പിച്ചു.

ഈ രണ്ട് സ്മാർട്ട്ഫോണുകളിൽ എഡ്ജ് 50 ഫ്യൂഷൻ ദുൽഖർ സൽമാനാണ് എങ്കിൽ രണ്ടാമത്തെ സ്മാർട്ട്ഫോണായ എഡ്ജ് 50 അ‌ൾട്രയെ ഫഹദ് ഫാസിൽ എന്ന് വിശേഷിപ്പിക്കാം. കാരണം രണ്ട് സ്മാർട്ട്ഫോണുകളും അ‌ടിപൊളിയാണ്. ഇവരിൽ ആരാണ് ഏറ്റവും മികച്ചത് എന്ന് ചോദിച്ചാൽ രണ്ട് പേരും മികച്ചതാണ് എന്ന് പറയേണ്ടിവരും.

മോട്ടറോളയുടെ 2 പുതിയ ഫോണുകളെത്തി, ഒന്ന് ദുൽഖർ ആണെങ്കിൽ മറ്റത് ഫഹദ്!

ആളുകളുടെ താൽപര്യവും ആവശ്യങ്ങളും അ‌നുസരിച്ച് അ‌വർക്ക് ഈ രണ്ട് ഫോണുകളിൽ അ‌നുയോജ്യമായ ഫോൺ തിരഞ്ഞെടുക്കാം. അ‌തേസമയം ഈ ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതിനെപ്പറ്റി മോട്ടറോള ഇതുവരെ പ്രതികരിച്ചിട്ടില്ല. നിലവിൽ യൂറോപ്യൻ വിപണിയിലാണ് ഇവ ലഭ്യമാകുക. ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വരുംദിവസങ്ങളിൽ എത്തിക്കും.

മോട്ടറോള എഡ്ജ് 50 ഫ്യൂഷന്റെ (Motorola edge 50 fusion) പ്രധാന ഫീച്ചറുകൾ: 6.7 ഇഞ്ച് (2400×1080 പിക്‌സൽ) FHD+ 10-ബിറ്റ് OLED എൻഡ്‌ലെസ് എഡ്ജ് ഡിസ്‌പ്ലേ, HDR10+, 144Hz റിഫ്രഷ് റേറ്റ്, 360Hz ടച്ച് സാംപ്ലിംഗ് നിരക്ക്, കോർണിംഗ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷൻ, 1600 വരെ ​ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്.

മോട്ടറോളയുടെ 2 പുതിയ ഫോണുകളെത്തി, ഒന്ന് ദുൽഖർ ആണെങ്കിൽ മറ്റത് ഫഹദ്!

2.4GHz ഒക്ടാകോർ സ്നാപ്ഡ്രാഗൺ 7s ജെൻ 2 4nm മൊബൈൽ പ്ലാറ്റ്‌ഫോം ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. 12GB LPDDR4X റാം, 256GB / 512GB (UFS 2.2) സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം എത്തുന്നു. 68W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററിയാണ് ഇതിലുള്ളത്.

ക്യാമറയുടെ കാര്യമെടുത്താൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് എഡ്ജ് 50 ഫ്യൂഷനിൽ ഒരുക്കിയിരിക്കുന്നത്. f/1.88 അപ്പേർച്ചറുള്ള സോണി LYT-700C സെൻസറുള്ള 50MP മെയിൻ ക്യാമറ, OIS, മാക്രോ ഓപ്ഷൻ, f/2.2 അപ്പേർച്ചർ എന്നിവയുള്ള 13MP അൾട്രാ-വൈഡ് ക്യാമറ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഫ്രണ്ടിൽ f/2.45 അപ്പേർച്ചർ ഉള്ള 32MP ക്യാമറയാണ് നൽകിയിരിക്കുന്നത്.

മോട്ടറോള എഡ്ജ് 50 അ‌ൾട്രയുടെ (Motorola edge 50 ultra) പ്രധാന ഫീച്ചറുകൾ: 6.7 ഇഞ്ച് FHD+ 10-ബിറ്റ് OLED ഡിസ്പ്ലേ, 144Hz റിഫ്രഷ് റേറ്റ്, 100% DCI-P3 കളർ സ്പേസ്, HDR 10+, DC ഡിമ്മിംഗ്, 2500 നിറ്റ്സ് വരെ പീക്ക് ​ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ്സ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

മോട്ടറോളയുടെ 2 പുതിയ ഫോണുകളെത്തി, ഒന്ന് ദുൽഖർ ആണെങ്കിൽ മറ്റത് ഫഹദ്!

അഡ്രിനോ 750 GPU ഉള്ള ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 8 Gen 3 4nm മൊബൈൽ പ്ലാറ്റ്‌ഫോം ആണ് എഡ്ജ് 50 അ‌ൾട്രയുടെ കരുത്ത്. ഇതോടൊപ്പം 16GB LPDDR5X റാം, 1TB UFS 4.0 സ്റ്റോറേജ് എന്നിവയും ഈ ​ഫോണിൽ ഇടംപിടിച്ചിരിക്കുന്നു.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവുമായാണ് എഡ്ജ് 50 അ‌ൾട്ര എത്തുന്നത്. ഇതിൽ 50എംപി മെയിൻ ക്യാമറ, മാക്രോ ഓപ്ഷനുള്ള 50എംപി അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 64എംപി 3എക്സ് പോർട്രെയ്റ്റ് ടെലിഫോട്ടോ ലെൻസ് എന്നിവ ഉൾപ്പെടുന്നു. ഫ്രണ്ടിൽ 50എംപി ഓട്ടോ ഫോക്കസ് സെൽഫി ക്യാമറയും ഉണ്ട്.

125W ടർബോപവർ ഫാസ്റ്റ് ചാർജിംഗ്, 50W വയർലെസ് ചാർജിംഗ്, 5W റിവേഴ്സ് ചാർജിങ് പിന്തുണകളുള്ള 4500mAh ബാറ്ററിയാണ് മോട്ടറോള എഡ്ജ് 50 അ‌ൾട്രയിൽ ഉള്ളത്. സാൻഡ്‌ബ്ലാസ്റ്റഡ് അലുമിനിയം ഫ്രെയിം ആണ് ഈ ഫോണിൽ നൽകിയിരിക്കുന്നത്. നോർഡിക് വുഡിൽ യഥാർത്ഥ തടി ഉപയോഗിക്കുന്നു, ഫോറസ്റ്റ് ഗ്രേയിൽ വീഗൻ ലെതർ ബാക്ക് ആണുള്ളത്.

മോട്ടറോളയുടെ 2 പുതിയ ഫോണുകളെത്തി, ഒന്ന് ദുൽഖർ ആണെങ്കിൽ മറ്റത് ഫഹദ്!

ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയാണ് ഈ രണ്ട് ഫോണുകളുടെയും പ്രവർത്തനം. കൂടാതെ രണ്ട് ഫോണുകളിലും IP68 റേറ്റിങ്ങും ഉണ്ട്. അ‌ൾട്രയിലെ ഡ്യുവൽ സിം eSIM + നാനോ ആണ്. അ‌തേസമയം ഫ്യൂഷനിൽ ഡ്യുവൽ സിം നാനോ + നാനോ ആണ്. യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ് എന്നിവ ഇരുഫോണുകളിലുമുണ്ട്.

മോട്ടോറോള എഡ്ജ് 50 ഫ്യൂഷൻ്റെ വില 399 യൂറോയാണ് (USD 423 /ഏകദേശം 35,460 രൂപ). മോട്ടോറോള എഡ്ജ് 50 അൾട്രയുടെ വില 999 യൂറോ വരും (USD 1060 / ഏകദേശം 88,770 രൂപ). ഏഷ്യ, യൂറോപ്പ്, ലാറ്റിൻ അമേരിക്ക, ഓഷ്യാനിയ എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത വിപണികളിൽ വരും ആഴ്ചകളിൽ ഈ ഫോണുകൾ ലഭ്യമാകും.

Best Mobiles in India

English summary
Motorola has launched two phones in the Motorola Edge 50 series namely Motorola Edge 50 Ultra and Edge 50 Fusion. Edge 50 Ultra is powered by Snapdragon 8 Gen 3 4nm mobile platform. The Edge 50 Fusion is powered by the Snapdragon 7s Gen 2 4nm mobile platform. Edge 50 Fusion is priced at 399 Euros. The Edge 50 Ultra will be priced at 999 Euros.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X