ഐശ്വര്യമുള്ള തുടക്കം! 10000 രൂപ ഡിസ്കൗണ്ടുമായി മോട്ടറോള എഡ്ജ് 50 അൾട്ര 5G വിൽപ്പന ആരംഭിച്ചു
ജൂൺ 18ന് മോട്ടറോള ഇന്ത്യയിൽ ലോഞ്ച് ചെയ്ത മോട്ടറോള എഡ്ജ് 50 അൾട്രയുടെ (Motorola Edge 50 Ultra) വിൽപ്പന ഇന്ന് മുതൽ ആരംഭിച്ചു. വിൽപ്പന ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് ആകർഷകമായ ഡിസ്കൗണ്ട് ഓഫറുകൾ ഈ സ്മാർട്ട്ഫോണിന് ലഭ്യമാക്കിയിരിക്കുന്നു. ഇന്ത്യയിൽ മോട്ടറോള എഡ്ജ് 50 അൾട്രയുടെ 12GB+512GB വേരിയൻ്റിന് 59,999 രൂപയാണ് വില. എന്നാൽ ലോഞ്ച് ഓഫർ എന്ന നിലയിൽ പരിമിത നാളത്തേക്ക് ലഭ്യമാക്കിയിരിക്കുന്ന ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ 10000 രൂപ ഡിസ്കൗണ്ടിൽ ഈ കിടിലൻ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ സാധിക്കും.
വിൽപ്പന ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് 5000 രൂപയുടെ പ്രത്യേക ഡിസ്കൗണ്ടും ബാങ്ക് ഓഫർ എന്ന നിലയിൽ 5000 രൂപയുടെ ഡിസ്കൗണ്ടും ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നു. ഈ രണ്ട് ഓഫറുകളും പ്രയോജനപ്പെടുത്തുമ്പോഴാണ് 10000 രൂപ ഡിസ്കൗണ്ട് ലഭിക്കുക. ബാങ്ക് ഡിസ്കൗണ്ട് ലഭിക്കുന്നതിനായി ഐസിഐസിഐ ബാങ്ക് അല്ലെങ്കിൽ എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് ഉപയോഗിക്കേണ്ടതുണ്ട്.

ഇന്ന് ഉച്ചയ്ക്ക് 12 മണി മുതലാണ് മോട്ടറോള എഡ്ജ് 50 അൾട്രയുടെ ഇന്ത്യയിലെ വിൽപ്പന ആരംഭിച്ചിരിക്കുന്നത്. ഫ്ലിപ്പ്കാർട്ട്, മോട്ടറോളയുടെ ഔദ്യോഗിക വെബ്സൈറ്റ് എന്നിവ വഴിയും റിലയൻസ് ഡിജിറ്റൽ ഉൾപ്പെടെയുള്ള പ്രമുഖ റീട്ടെയിൽ സ്റ്റോറുകളിലൂടെയും ഈ സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നു. മികച്ചൊരു പ്രീമിയം സ്മാർട്ട്ഫോൺ ആഗ്രഹിക്കുന്നവർക്ക് ഈ ഫോൺ ഇപ്പോൾ പരിഗണിക്കാവുന്നതാണ്.
മോട്ടറോള എഡ്ജ് 50 സീരീസിലെ മൂന്ന് സ്മാർട്ട്ഫോണുകളിൽ ഏറ്റവും മികച്ച ഫോൺ എഡ്ജ് 50 അൾട്രയാണ്. ഇത് ഇപ്പോൾ മാത്രമാണ് 49999 രൂപ എന്ന പ്രത്യേക വിലയിൽ സ്വന്തമാക്കാനാകുക. ലോഞ്ച് ഓഫർ അവസാനിച്ച് കഴിഞ്ഞാൽ പിന്നീട് ഇത് വാങ്ങണമെങ്കിൽ 59999 രൂപ നൽകേണ്ടിവരും. ആദ്യ ഒരാഴ്ചവരെയോ നിലവിലുള്ള സ്റ്റോക്ക് തീരും വരെയോ മാത്രമാണ് ലോഞ്ച് ഓഫറുകൾ ലഭ്യമാകുക.
ലോഞ്ച് ഓഫർ കാലയളവ് പിന്നിട്ട ശേഷം വിലക്കുറവിൽ ഈ ഫോൺ ലഭ്യമാകണമെങ്കിൽ ഏതെങ്കിലും ഇ-കൊമേഴ്സ് സ്ഥാപനത്തിന്റെ പ്രധാന ഓഫർ സെയിലുകൾ പ്രഖ്യാപിക്കും വരെ കാത്തിരിക്കേണ്ടിവരും. അപ്പോഴും 10000 രൂപ ഡിസ്കൗണ്ട് ലഭ്യമായിക്കൊള്ളണം എന്നില്ല എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. ഒട്ടനവധി പ്രത്യേകതകളുമായി എത്തുന്ന ഒരു കിടിലൻ സ്മാർട്ട്ഫോൺ ആണ് ഇത് എന്നതിൽ സംശയം വേണ്ട. അവ എന്തൊക്കെയെന്ന് ഇവിടെ പരിചയപ്പെടാം.
മോട്ടറോള എഡ്ജ് 50 പ്രോ, എഡ്ജ് 50 ഫ്യൂഷൻ, എഡ്ജ് 50 അൾട്ര എന്നിങ്ങനെ മോട്ടറോള എഡ്ജ് 50 സീരീസിലെ മൂന്ന് സ്മാർട്ട്ഫോണുകളും ഇപ്പോൾ ഇന്ത്യയിൽ ലഭ്യമാണ്. ഇതിൽ മറ്റ് രണ്ട് മോഡലുകളിൽ നിന്ന് ഡിസൈനിന്റെ കാര്യത്തിൽ എഡ്ജ് 50 അൾട്രയെ വേറിട്ടു നിർത്തുന്നത് അതിന്റെ തടികൊണ്ടുള്ള പിൻ പാനലാണ്.
മൂന്ന് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ മോട്ടറോള എഡ്ജ് 50 അൾട്ര ലഭ്യമാകും. എങ്കിലും വുഡ് നിറത്തിലുള്ള റിയർ പാനൽ ഏറെ ആകർഷകമാണ്. യഥാർഥ തടി ഉപയോഗിച്ചു തന്നെയാണ് ഇത് നിർമിച്ചിരിക്കുന്നത്, കൂടാതെ പ്രത്യേക സുഗന്ധം ഈ സ്മാർട്ട്ഫോണിനുണ്ട്. ഇത് ഏറെ ആകർഷകമാണ്.

മോട്ടറോള എഡ്ജ് 50 അൾട്രയുടെ പ്രധാന ഫീച്ചറുകൾ: 6.7 ഇഞ്ച് FHD+ 10-ബിറ്റ് OLED ഡിസ്പ്ലേ, 144Hz റിഫ്രഷ് റേറ്റ്, 2500 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്, 100% DCI-P3 കളർ സ്പേസ്, HDR 10+, DC ഡിമ്മിംഗ്, കോർണിംഗ് ഗൊറില്ല ഗ്ലാസ്സ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.
സ്‌നാപ്ഡ്രാഗൺ 8s Gen 3 മൊബൈൽ പ്ലാറ്റ്‌ഫോം ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. മികച്ച പെർഫോമൻസിന് പ്രോസസറിന് പിന്തുണ നൽകാൻ കരുത്തോടെ 12GB LPDDR5X റാം, 12GB വെർച്വൽ റാം ഫീച്ചർ, 512GB UFS 4.0 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയാണ് ഈ ഫോണിന്റെ പ്രവർത്തനം.
50എംപി മെയിൻ സെൻസർ, 50എംപി അൾട്രാവൈഡ് ആംഗിൾ, മാക്രോ വിഷൻ, 64എംപി ടെലിഫോട്ടോ, 3x ഒപ്റ്റിക്കൽ സൂം, ലേസർ ഓട്ടോഫോക്കസ് സെൻസർ എന്നിവയാൽ മോട്ടറോള എഡ്ജ് 50 അൾട്രയിലെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം അതിശക്തമാണ്. ഫ്രണ്ടിൽ 50എംപി ഓട്ടോ ഫോക്കസ് സെൽഫി ക്യാമറയും ഉണ്ട്. ഒട്ടനവധി എഐ ഫീച്ചറുകളുടെ പിന്തുണയും ഇവയ്ക്ക് ഉണ്ട്.

IP68 റേറ്റിങ്, ഓൺ-സ്‌ക്രീൻ ഫിംഗർപ്രിൻ്റ് റീഡർ, ഫെയ്‌സ് അൺലോക്ക്, തിങ്ക്‌ഷീൽഡ്, മോട്ടോ സെക്യൂർ എന്നിവയ്‌ക്കൊപ്പം സുരക്ഷയുടെ കാര്യത്തിലും ഈ ഫോൺ മുന്നിലാണ്. ഡ്യുവൽ സിം (eSIM + നാനോ), യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, ഡോൾബി അറ്റ്‌മോസിൻ്റെ ട്യൂണിംഗ്, 3 മൈക്രോഫോണുകൾ, ഡോൾബി ഹെഡ് ട്രാക്കിംഗ് പിന്തുണ എന്നിവയും ഇതിലുണ്ട്.
5G, 4G, 3G, 2G എന്നിവയ്‌ക്കായുള്ള വിവിധ നെറ്റ്‌വർക്ക് ബാൻഡുകളെ ഈ ഫോൺ പിന്തുണയ്ക്കുന്നു. ഇത് കൂടാതെ, USB ടൈപ്പ്-സി പോർട്ട് (USB 3.1 gen 2 compatible), ഡിസ്പ്ലേ പോർട്ട് 1.4, ഡ്യുവൽ സിം (pSIM + pSIM), ബ്ലൂടൂത്ത് 5.4, Wi-Fi 7, NFC, GPS തുടങ്ങി നിരവധി കണക്ടിവിറ്റി ഫീച്ചറുകളും ഉണ്ട്.
4500mAh ബാറ്ററിയാണ് മോട്ടറോള എഡ്ജ് 50 അൾട്രയിൽ നൽകിയിരിക്കുന്നത്. ഇത് ഒറ്റ ചാർജിങ്ങിൽ 40 മണിക്കൂർ വരെ വാഗ്ദാനം ചെയ്യുന്നു. 125W ടർബോപവർ ചാർജിങ്ങും ഇതിലുണ്ട്. ഇതുവഴി വെറും 7 മിനിറ്റിനുള്ളിൽ ഫോൺ ചാർജ് ചെയ്യാം. 50W വയർലെസ് ചാർജിംഗും 10W വയർലെസ് പവർ ഷെയറിംഗും ഈ ഫോൺ പിന്തുണയ്ക്കുന്നു.


Click it and Unblock the Notifications








