Home
Mobile

മോട്ടോറോളയുടെ മുതലക്കുഞ്ഞ് ഇറങ്ങാൻ പോകുന്നു; എഡ്ജ് 50 അൾട്രാ ഉടൻ ഇന്ത്യയിൽ

സ്മാർട്ട്ഫോൺ ആരാധകർക്ക് സന്തോഷ വാർത്ത. എഡ്ജ് 50 അൾട്രാ ഇന്ത്യയിൽ അവതരിപ്പിക്കുന്നതായി മോട്ടറോള ഔദ്യോഗികമായി സ്ഥിരീകരിച്ചു. മോട്ടറോള ബ്രാൻഡിൽ നിന്ന് ഉള്ള അടുത്ത ഫ്ലാഗ്ഷിപ്പ് ജൂൺ 18ന് രാജ്യത്ത് എത്തും. ലോഞ്ച് ചെയ്തതിന് ശേഷം, എഡ്ജ് 50 അൾട്രാ അതിൻ്റെ ലാൻഡിംഗ് പേജ് ലൈവ് ആയി ഫ്ലിപ്പ്കാർട്ട് വഴി വിൽപ്പനയ്‌ക്കെത്തും. മോട്ടറോള എഡ്ജ് 50 അൾട്രായുടെ വിശദമായ സവിശേഷതകളും ഫ്ലിപ്കാർട്ടിൻ്റെ മൈക്രോസൈറ്റ് വെളിപ്പെടുത്തിയിട്ടുണ്ട്. എഡ്ജ് 50 അൾട്രയുടെ നിലവിൽ പുറത്ത് വന്ന സവിശേഷതകൾ എന്തൊക്കെ ആണെന്ന് നോക്കാം.

മോട്ടറോള എഡ്ജ് 50 അൾട്രാ ഇന്ത്യ ജൂൺ 18ന് അവതരിപ്പിക്കും.മോട്ടറോള എഡ്ജ് 50 അൾട്രാ ജൂൺ 18ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിക്ക് അവതരിപ്പിക്കുമെന്ന് ബ്രാൻഡ് അതിൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിളിലൂടെ അറിയിച്ചു. മുകളിൽ സൂചിപ്പിച്ചത് പോലെ, ഫോൺ ഫ്ലിപ്പ്കാർട്ട് വഴി വാങ്ങാൻ സാധിക്കും. എന്നിരുന്നാലും, വിൽപ്പന തീയതി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

മോട്ടോറോളയുടെ മുതലക്കുഞ്ഞ്! എഡ്ജ് 50 അൾട്രാ  ഉടൻ ഇന്ത്യയിൽ

ഇന്ത്യയിലെ മോട്ടറോള എഡ്ജ് 50 അൾട്രാ ഫോണിന്റെ ഫീച്ചറുകൾ: മോട്ടറോള എഡ്ജ് 50 അൾട്രാ 1.5K (2,712 x 1,220 പിക്സൽസ്) റെസല്യൂഷനോട് കൂടിയ 6.7 ഇഞ്ച് P-OLED ഡിസ്പ്ലേ, 144Hz റീഫ്രഷ് റേറ്റ്, 2,500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് എന്നിവ ഫീച്ചർ ചെയ്യുന്നതായി സ്ഥിരീകരിച്ചു. 12 ജിബി വരെ റാമും 512 ജിബി വരെ ഓൺബോർഡ് സ്റ്റോറേജും ജോടിയാക്കിയ സ്നാപ്ഡ്രാഗൺ 8s Gen 3 SoC ആണിത് നൽകുന്നത്.

സോഫ്റ്റ്‌വെയർ സെക്ഷനിലേക്ക് വരുമ്പോൾ, മൂന്ന് വർഷത്തെ ഒഎസ് അപ്‌ഡേറ്റുകളും നാല് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളുമുള്ള ആൻഡ്രോയിഡ് 14 ഒഎസിലാണ് ഇത് വരുന്നത്. മോട്ടറോള എഡ്ജ് 50 അൾട്രാ 125W വയർഡ്, 50W വയർലെസ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടോട് കൂടി ഷിപ്പ് ചെയ്യും.

ഒഐഎസ് (OIS) പിന്തുണയുള്ള 50 എംപി പ്രൈമറി ക്യാമറ, 3x ഒപ്റ്റിക്കൽ സൂം ഉള്ള 64 എംപി ടെലിഫോട്ടോ-പെരിസ്‌കോപ്പ് ലെൻസ്, 122° ഫീൽഡ് വ്യൂ ഉള്ള 50 എംപി അൾട്രാ വൈഡ് ഷൂട്ടർ എന്നിവ ഉൾപ്പെടെ ട്രിപ്പിൾ ക്യാമറ സജ്ജീകരണം ഫോണിലുണ്ടാകും.

ഫ്രണ്ടിൽ, ഹാൻഡ്‌സെറ്റ് 50 എംപി സെൽഫി ക്യാമറയുമായി വരും. Moto Ai, സ്മാർട്ട് കണക്ഷൻ, പൊടി, ജല പ്രതിരോധം എന്നിവയ്ക്കുള്ള IP68 റേറ്റിംഗ് എന്നിവയാണ് മറ്റ് സവിശേഷതകൾ. കൂടാതെ, മൂന്ന് കളർ ഓപ്ഷനുകളിൽ ഫോൺ വാഗ്ദാനം ചെയ്യുമെന്ന് ഫ്ലിപ്പ്കാർട്ട് ലിസ്റ്റിംഗ് വെളിപ്പെടുത്തുന്നു. വിലയെ സംബന്ധിച്ചിടത്തോളം, എഡ്ജ് 50 അൾട്രാ രാജ്യത്ത് 50,000 രൂപയിൽ താഴെ വരുമെന്നാണ് സൂചന.

വരും ദിവസങ്ങളിൽ ബ്രാൻഡ് ഉടൻ തന്നെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ലോഞ്ച് ചെയ്തതിന് ശേഷം, മോട്ടറോള എഡ്ജ് 50 അൾട്രാ മറ്റ് എഡ്ജ് സീരീസ് ഫോണുകളെ പോലെ ഓഫറുകളോട് കൂടി ഫ്ലിപ്പ്കാർട്ടിൽ വിൽപ്പനക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കാം.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ഫോൺ ലോഞ്ചുകൾ എന്നിവ എല്ലാം അറിയാൻ gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

Best Mobiles in India

English summary
Edge 50 ultra has been confirmed to be launched in India by Motorola. The next flagship from the Motorola brand will arrive in the country on the 18th. After the launch, the Edge 50 Ultra will launch its landing page live via Flipkart.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X