Home
Mobile

ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീ ശിൽപ്പം! വുഡ് ബാക്ക് പാനലുമായി മോട്ടറോള എഡ്ജ് 50 അൾട്ര ഇന്ത്യയിൽ

ഇന്ത്യയിലെ സ്മാർട്ട്ഫോൺ ആരാധകരുടെ കാത്തിരുപ്പുകൾ സഫലമാക്കിക്കൊണ്ട് മോട്ടറോള എഡ്ജ് 50 സീരീസിലെ ഏറ്റവും മികച്ച സ്മാർട്ട്ഫോണായ മോട്ടറോള എഡ്ജ് 50 അ‌ൾട്ര ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ആകെ മൂന്ന് സ്മാർട്ട്ഫോണുകളാണ് എഡ്ജ് 50 സീരീസിൽ ഉള്ളത്. അ‌തിൽ മോട്ടറോള എഡ്ജ് 50 പ്രോ, എഡ്ജ് 50 ഫ്യൂഷൻ എന്നിവ ഇതിനകം ഇന്ത്യയിൽ ലോഞ്ച് ചെയ്തിരുന്നു. അ‌തിൽനിന്ന് തികച്ചും വ്യത്യസ്തമായും മികച്ച ഫീച്ചറുകളോടെയുമാണ് എഡ്ജ് 50 അ‌ൾട്ര എത്തിയിരിക്കുന്നത്. തടികൊണ്ടുള്ള പിൻ പാനലാണ് ഈ മോട്ടറോള സ്മാർട്ട്ഫോണിന്റെ ഡി​സൈൻ പ്രത്യേകതകളിലൊന്ന്. മനോഹരമായ സുഗന്ധത്തോടെയാണ് ഈ വുഡ് റിയർ പാനൽ എത്തുന്നത്.

മോട്ടറോള എഡ്ജ് 50 അ‌ൾട്രയുടെ പ്രധാന ഫീച്ചറുകൾ: സ്‌നാപ്ഡ്രാഗൺ 8s Gen 3 മൊബൈൽ പ്ലാറ്റ്‌ഫോം ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. 6.7 ഇഞ്ച് FHD+ 10-ബിറ്റ് OLED ഡിസ്പ്ലേ, 144Hz റിഫ്രഷ് റേറ്റ്, 100% DCI-P3 കളർ സ്പേസ്, HDR 10+, DC ഡിമ്മിംഗ്, 2500 നിറ്റ്സ് വരെ പീക്ക് ​ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ്സ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

വുഡ് ബാക്ക് പാനലുമായി മോട്ടറോള എഡ്ജ് 50 അൾട്ര ഇന്ത്യയിൽ

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവുമായാണ് എഡ്ജ് 50 അ‌ൾട്ര എത്തുന്നത്. ഇതിൽ f/1.6 അപ്പേർച്ചർ ഉള്ള 50എംപി മെയിൻ ക്യാമറ, മാക്രോ ഓപ്ഷനുള്ള 50എംപി 122° അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 64എംപി 3എക്സ് പോർട്രെയ്റ്റ് ടെലിഫോട്ടോ ലെൻസ് എന്നിവ ഉൾപ്പെടുന്നു. ഫ്രണ്ടിൽ 50എംപി ഓട്ടോ ഫോക്കസ് സെൽഫി ക്യാമറയും ഉണ്ട്.

12GB LPDDR5X റാം, 512GB UFS 4.0 സ്റ്റോറേജ് എന്നിവയുമായാണ് അ‌ൾട്ര മോഡൽ എത്തുന്നത്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയാണ് ഈ ഫോണിന്റെ പ്രവർത്തനം. ഡ്യുവൽ സിം (eSIM + നാനോ), യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, ഡോൾബി അറ്റ്‌മോസിൻ്റെ ട്യൂണിംഗ്, 3 മൈക്രോഫോണുകൾ, ഡോൾബി ഹെഡ് ട്രാക്കിംഗ് പിന്തുണ എന്നിവയുമിതിലുണ്ട്.

വുഡ് ബാക്ക് പാനലുമായി മോട്ടറോള എഡ്ജ് 50 അൾട്ര ഇന്ത്യയിൽ

IP68 റേറ്റിങ്, ഓൺ-സ്‌ക്രീൻ ഫിംഗർപ്രിൻ്റ് റീഡർ, ഫെയ്‌സ് അൺലോക്ക്, തിങ്ക്‌ഷീൽഡ്, മോട്ടോ സെക്യൂർ എന്നിവയ്‌ക്കൊപ്പം സുരക്ഷയുടെ കാര്യത്തിലും ഈ ഫോൺ മുന്നിലാണ്. പ്രോക്‌സിമിറ്റി, ആംബിയൻ്റ് ലൈറ്റ് (ഫ്രണ്ട്), 3-ഇൻ-1 സെൻസർ (എക്‌സ്‌പോഷർ, ഓട്ടോ വൈറ്റ് ബാലൻസ്, ഫ്ലിക്കർ), ആക്‌സിലറോമീറ്റർ, ഗൈറോസ്‌കോപ്പ്, എസ്എആർ സെൻസർ, മാഗ്നെറ്റോമീറ്റർ (കോമ്പസ്) എന്നിവയുൾപ്പെടെ വിവിധ സെൻസറുകൾ ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു.

വിലയും ലഭ്യതയും: ഇന്ത്യയിൽ മോട്ടറോള എഡ്ജ് 50 അ‌ൾട്രയുടെ 12GB+512GB വേരിയൻ്റിന് 59,999 രൂപയാണ് വില. എന്നാൽ ലോഞ്ച് ഓഫർ എന്ന നിലയിൽ 5000 രൂപയുടെ ഡിസ്കൗണ്ട് ലഭ്യമാകും. ഇത് കൂടാതെ ഐസിഐസിഐ ബാങ്ക് കാർഡോ എച്ച്ഡിഎഫ്സി ബാങ്ക് കാർഡോ ഉപയോഗിച്ചാൽ 5000 രൂപയുടെ ഡിസ്കൗണ്ട് കൂടി കിട്ടും.

വുഡ് ബാക്ക് പാനലുമായി മോട്ടറോള എഡ്ജ് 50 അൾട്ര ഇന്ത്യയിൽ

അ‌തായത് ലോഞ്ച് ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ 49999 രൂപ വിലയിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. ​ഒറ്റയടിക്ക് 10000 രൂപയുടെ ഡിസ്കൗണ്ട് ലഭ്യമാകുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. മോട്ടറോള എഡ്ജ് 50 പ്രോയുടെ ആദ്യ വിൽപ്പന ഇന്ത്യയിൽ 2024 ജൂൺ 24 ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. ഫ്ലിപ്പ്കാർട്ട്, മോട്ടറോളയുടെ ഔദ്യോഗിക വെബ്​സൈറ്റ്, റിലയൻസ് ഡിജിറ്റൽ ഉൾപ്പെടെയുള്ള മാർഗങ്ങളിലൂടെ ഈ സ്മാർട്ട്ഫോൺ വാങ്ങാനാകും.

Best Mobiles in India

English summary
Motorola Edge 50 Ultra, the flagship smartphone in the Motorola Edge 50 series, has been launched in India. Its 12GB+512GB variant is priced at Rs 59,999. A discount of Rs 5000 will be available as a launch offer. Apart from this, if you use ICICI Bank Card or HDFC Bank Card, you will get a discount of Rs 5000. So this smartphone will be available at a price of Rs 49999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X