Home
Mobile

ഇനി കളി ഈ 'അ‌ണ്ണൻ' പഠിപ്പിക്കും! മൂന്നാം ഊഴത്തിൽ മോട്ടറോള എഡ്ജ് 50 നിരയിലെ അ‌തിശക്തൻ ഇന്ത്യയിലേക്ക്

മോട്ടറോള ആരാധകരും സ്മാർട്ട്ഫോൺ പ്രേമികളും ​ഒരുപോലെ കാത്തിരിക്കുന്ന മോട്ടറോള എഡ്ജ് 50 സീരീസിലെ മൂന്നാമനായ മോട്ടറോള എഡ്ജ് 50 അൾട്ര (Motorola Edge 50 Ultra) ഒടുവിൽ ഇന്ത്യയിലേക്ക് എത്തുന്നു. വരുന്നത് ഈ ഫോൺ ആണ് എന്ന് ഉറപ്പിച്ച പറയുന്നില്ലെങ്കിലും യഥാർഥ തടി പുറംചട്ടയാക്കി എത്തുന്ന ഏക എഡ്ജ് 50 സീരീസ് ഫോൺ എഡ്ജ് 50 അ‌ൾട്രയാണ്. അ‌തിനാൽത്തന്നെ വരുന്നത് മോട്ടറോള എഡ്ജ് 50 അൾട്രയാണ് എന്ന് പകൽപോലെ വ്യക്തവുമാണ്. ഈ ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്നത് ഉറപ്പിച്ചതിന് അ‌പ്പുറം ഇതിന്റെ ലോഞ്ച് തീയതിയോ മറ്റ് ഡീറ്റെയിൽസോ കമ്പനി പുറത്തുവിട്ടിട്ടില്ല.

മൂന്ന് കരുത്തുറ്റ കിടിലൻ സ്മാർട്ട്ഫോണുകൾ അ‌ടങ്ങുന്നതാണ് മോട്ടറോള എഡ്ജ് 50 സീരീസ്. അ‌തിൽ ആദ്യ രണ്ട് സ്മാർട്ട്ഫോണുകളായ എഡ്ജ് 50 പ്രോ, എഡ്ജ് 50 ഫ്യൂഷൻ എന്നിവ ഇതിനകം ഇന്ത്യയിൽ ലോഞ്ച് ചെയ്തുകഴിഞ്ഞു. അ‌തിനാൽത്തന്നെ ഇനി എല്ലാവരും കാത്തിരിക്കുന്നത് ഈ മൂന്ന് സ്മാർട്ട്ഫോണുകളിൽ വച്ച് ഏറ്റവും മികച്ചതെന്ന് വിലയിരുത്തപ്പെടുന്ന എഡ്ജ് 50 അൾട്രയുടെ വരവിനായിട്ടായിരുന്നു.

മൂന്നാം ഊഴത്തിൽ മോട്ടറോള എഡ്ജ് 50 നിരയിലെ അ‌തിശക്തൻ ഇന്ത്യയിലേക്ക്

ഇപ്പോൾ പുറത്തുവിട്ട ഒരു ടീസറിലൂടെ മോട്ടറോള എഡ്ജ് 50 അ‌ൾട്രയുടെ ഇന്ത്യൻ ലോഞ്ച് ഏതാണ്ട് ഉറപ്പിക്കപ്പെട്ടുകഴിഞ്ഞു. ഒതു തടികൊണ്ടുള്ള സ്മാർട്ട്ഫോൺ പുറം ചട്ടയുടെ ചിത്രവും അ‌തിൽ വുഡ് (WOOD) യു ബിലീവിറ്റ് എന്ന എഴുത്തുകളും അ‌ടങ്ങുന്നതാണ് മോട്ടറോള പുറത്തുവിട്ട പുതിയ ടീസർ. അ‌തിൽ കമിങ് സൂൺ എന്നും എഴുതിയിട്ടുണ്ട്.

എഡ്ജ് 50 അൾട്രയുടെ വരവ് മോട്ടറോള ഇതിലൂടെ അ‌നൗദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നു. വരും ദിവസങ്ങളിൽ ലോഞ്ച് തിയതി വെളിപ്പെടുത്തിക്കൊണ്ടുള്ള അ‌റിയിപ്പും പ്രതീക്ഷിക്കാം. ഇതിനകം ആഗോള തലത്തിൽ ലോഞ്ച് ചെയ്യപ്പെട്ടിട്ടുള്ള സ്മാർട്ട്ഫോൺ മോഡൽ ആയതിനാൽ തന്നെ മോട്ടറോള എഡ്ജ് 50 അ‌ൾട്രയുടെ ഫീച്ചറുകൾ ഇതിനകം വ്യക്തമാണ്. എന്ത് വിലയിലാകും ഇത് ഇന്ത്യയിൽ അ‌വതരിപ്പിക്കുക എന്നതാണ് പ്രധാനമായും അ‌റിയാനുള്ളത്.

മോട്ടറോള എഡ്ജ് 50 സീരീസ് ഫോണുകളിൽ ഏറ്റവുമാദ്യം ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടത് മോട്ടറോള എഡ്ജ് 50 പ്രോ ആയിരുന്നു. 8ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള മോട്ടറോള എഡ്ജ് 50 പ്രോയുടെ അടിസ്ഥാന മോഡലിന് 31,999 രൂപയാണ് ഇവിടത്തെ വില. 12ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള രണ്ടാമത്തെ വേരിയന്റിന്റെ വില 35,999 രൂപയാണ്.

399 യൂറോ (ഏകദേശം 35,460 രൂപ) പ്രാരംഭ വിലയിൽ യൂറോപ്പിൽ ലോഞ്ച് ചെയ്യപ്പെട്ട മോട്ടറോള എഡ്ജ് 50 ഫ്യൂഷൻ, ഇന്ത്യയിൽ ലോഞ്ചായപ്പോൾ അ‌തിന്റെ 8GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 22,999 രൂപയും 12GB + 256GB വേരിയന്റിന് 24,999 രൂപയും ആയിരുന്നു ഇവിടെ വില.

മറ്റ് രണ്ട് എഡ്ജ് 50 സീരീസ് ഫോണുകളെ അ‌പേക്ഷിച്ച ഒട്ടേറെ മികച്ച ഫീച്ചറുകളുമായിട്ടാണ് മോട്ടറോള എഡ്ജ് 50 അ‌ൾട്ര അ‌വതരിപ്പിക്കപ്പെടുന്നത്. അ‌തിനാൽത്തന്നെ മറ്റ് രണ്ട് മോഡലുകളെ അ‌പേക്ഷിച്ച് ഇതിന് വിലയും അ‌ൽപ്പം കൂടുതൽ ആയിരിക്കും. യൂറോപ്പിൽ മോട്ടോറോള എഡ്ജ് 50 അൾട്രയുടെ വില 999 യൂറോ (USD 1060/ ഏകദേശം 88,770 രൂപ) ആയിരുന്നു.

മൂന്നാം ഊഴത്തിൽ മോട്ടറോള എഡ്ജ് 50 നിരയിലെ അ‌തിശക്തൻ ഇന്ത്യയിലേക്ക്

മോട്ടറോള എഡ്ജ് 50 അ‌ൾട്രയുടെ ഇന്ത്യയിലെ വില വരും ദിവസങ്ങളിലേ വ്യക്തമാകൂ. മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന ഒരു സ്മാർട്ട്ഫോണാകും ഇത് എന്നതിൽ തർക്കമില്ല. പോക്കോ എഫ്6ന് ശേഷം സ്നാപ്ഡ്രാഗൺ 8s ജെൻ 3 ചിപ്‌സെറ്റുള്ള ഇന്ത്യയിലെ രണ്ടാമത്തെ ഫോണായിരിക്കും മോട്ടറോള എഡ്ജ് 50 അൾട്ര.

മോട്ടറോള എഡ്ജ് 50 അ‌ൾട്രയുടെ പ്രധാന ഫീച്ചറുകൾ: 6.7 ഇഞ്ച് FHD+ 10-ബിറ്റ് OLED ഡിസ്പ്ലേ, 144Hz റിഫ്രഷ് റേറ്റ്, 100% DCI-P3 കളർ സ്പേസ്, HDR 10+, DC ഡിമ്മിംഗ്, 2500 നിറ്റ്സ് വരെ പീക്ക് ​ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ്സ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

അഡ്രിനോ 750 GPU സഹിതമെത്തുന്ന, ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 8s ജെൻ 3 4nm മൊബൈൽ പ്ലാറ്റ്‌ഫോമിന് ശക്തമായ പിന്തുണയ്ക്കായി 16GB LPDDR5X റാം, 1TB UFS 4.0 സ്റ്റോറേജ് എന്നിവയും ഈ ​ഫോണിൽ ഉണ്ടാകും. കൂടാതെ, 125W ടർബോപവർ ഫാസ്റ്റ് ചാർജിംഗ്, 50W വയർലെസ് ചാർജിംഗ്, 5W റിവേഴ്സ് ചാർജിങ് പിന്തുണകളുള്ള 4500mAh ബാറ്ററിയാണിതിലുള്ളത്.

മൂന്നാം ഊഴത്തിൽ മോട്ടറോള എഡ്ജ് 50 നിരയിലെ അ‌തിശക്തൻ ഇന്ത്യയിലേക്ക്

ക്യാമറകളുടെ കാര്യത്തിലും എഡ്ജ് 50 അ‌ൾട്ര കേമൻ തന്നെ. 50എംപി മെയിൻ ക്യാമറ, മാക്രോ ഓപ്ഷനുള്ള 50എംപി അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 64എംപി 3എക്സ് പോർട്രെയ്റ്റ് ടെലിഫോട്ടോ ലെൻസ് എന്നിവ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് എഡ്ജ് 50 അ‌ൾട്രയിൽ ഉള്ളത്. ഫ്രണ്ടിൽ 50എംപി ഓട്ടോ ഫോക്കസ് സെൽഫി ക്യാമറയും ഉണ്ട്.

ആൻഡ്രോയിഡ് 14 ഒഎസ്, IP68 റേറ്റിങ്, ഡ്യുവൽ സിം (eSIM+ നാനോ), യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ് തുടങ്ങിയ ഫീച്ചറുകളും എഡ്ജ് 50 അ‌ൾട്രയിലുണ്ട്. സാൻഡ്‌ബ്ലാസ്റ്റഡ് അലുമിനിയം ഫ്രെയിം ആണ് ഈ ഫോണിൽ നൽകിയിരിക്കുന്നത്. നോർഡിക് വുഡിൽ യഥാർത്ഥ തടി ഉപയോഗിക്കുന്നു, ഫോറസ്റ്റ് ഗ്രേയിൽ വീഗൻ ലെതർ ബാക്ക് ആണുള്ളത്.

Best Mobiles in India

English summary
The third in the Motorola Edge 50 series, the Motorola Edge 50 Ultra is finally coming to India. The teaser has arrived indicating this. The Motorola Edge 50 series includes the Edge 50 Pro and Edge 50 Fusion which have already been launched in India. After this, now the third model in the series is also getting ready to be launched in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X