Home
Mobile

സമയമായി... ഇനി വാങ്ങാം! മോട്ടറോള എഡ്ജ് 60 വിൽപ്പന തുടങ്ങി, ഡിസ്കൗണ്ടും ഫീച്ചറുകളും അ‌റിയാം

മോട്ടറോള തങ്ങളുടെ എഡ്ജ് 60 സീരീസിൽ കഴിഞ്ഞ ആഴ്ച അ‌വതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് മോട്ടറോള എഡ്ജ് 60 5ജി (Motorola Edge 60). 25000 രൂപ ബജറ്റിൽ ഒരു സ്മാർട്ട്ഫോൺ തേടുന്നവർക്കായി മോട്ടറോള അ‌വതരിപ്പിച്ചിരിക്കുന്ന സ്മാർട്ട്ഫോൺ ആണ് ഇത്. ഇപ്പോൾ ലോഞ്ച് ഓഫർ സഹിതം ലഭ്യമായതിനാൽ 25000 രൂപയിൽ താഴെ വിലയിൽ വാങ്ങാം എന്ന പ്രത്യേകതയുണ്ട്. ആഗോള വേരിയന്റിൽ നിന്ന് വ്യത്യസ്തമായ ചില ഫീച്ചറുകളുമായാണ് മോട്ടറോള എഡ്ജ് 60 ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇതിൽനിന്ന് ​തന്നെ ഇന്ത്യൻ സാഹചര്യങ്ങൾക്ക് അ‌നുയോജ്യമായ വിധത്തിലാണ് ഈ ഫോൺ എത്തിയിരിക്കുന്നത് എന്ന് വ്യക്തം.

ഇന്ന് മുതൽ ഫ്ലിപ്പ്കാർട്ട്, മോട്ടറോളയുടെ ​​ഔദ്യോഗിക വെബ്​സൈറ്റ്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി മോട്ടറോള എഡ്ജ് 60 5ജി ഉപയോക്താക്കൾക്ക് വാങ്ങാനാകും. മോട്ടോറോള എഡ്ജ് 60 5ജിയുടെ 12GB റാം + 256GB സ്റ്റോറേജ് സിംഗിൾ വേരിയന്റിന് 25,999 രൂപയാണ് വില.

സമയമായി ഇനി വാങ്ങാം! മോട്ടറോള എഡ്ജ് 60 വിൽപ്പന തുടങ്ങി

ലോഞ്ച് ഓഫറിന്റെ ഭാഗമായി ആക്സിസ് ബാങ്ക്, IDFC ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് ചെയ്യുമ്പോൾ 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭിക്കും. അ‌തിനാൽ 24999 രൂപ പ്രാരംഭ വിലയിൽ മോട്ടറോള എഡ്ജ് 60 5ജി ഇപ്പോൾ വാങ്ങാനാകും. പാന്റോൺ ജിബ്രാൾട്ടർ സീ, പാന്റോൺ ഷാംറോക്ക് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമാകുക.

മോട്ടറോള എഡ്ജ് 60യുടെ പ്രധാന ഫീച്ചറുകൾ പരിചയപ്പെടാം: 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.67 ഇഞ്ച് (2712 x 1220 പിക്സലുകൾ) 1.5K 10-ബിറ്റ് pOLED ഡിസ്പ്ലേ ആണ് മോട്ടറോള എഡ്ജ് 60 5ജിയിൽ ഉള്ളത്. 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവയും ഇതിൽ ഉണ്ട്.

സമയമായി ഇനി വാങ്ങാം! മോട്ടറോള എഡ്ജ് 60 വിൽപ്പന തുടങ്ങി

2.6GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 4nm പ്രൊസസർ ആണ് മോട്ടറോള എഡ്ജ് 60 5ജിയുടെ കരുത്ത്. മാലി G615 MC2 GPU, 12GB LPDDR4X റാം, 256GB UFS 2.2 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്.

സോണി LYTIA 700C സെൻസറുള്ള 50MP മെയിൻ ക്യാമറ, f/1.8 അപ്പേർച്ചർ, OIS, 50MP ഓട്ടോ ഫോക്കസ് അൾട്രാ-വൈഡ് ക്യാമറ- f/2.0 അപ്പേർച്ചർ, മാക്രോ ഓപ്ഷൻ, 10MP 3x ടെലിഫോട്ടോ ക്യാമറ- f/2.0 അപ്പേർച്ചർ, OIS, 30x സൂപ്പർ സൂം, 4K 30fps വരെ വീഡിയോ റെക്കോർഡിംഗ് എന്നിവയടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഇതിലുണ്ട്.

സെൽഫിക്കും മറ്റുമായി f/2.0 അപ്പേർച്ചറും, 4K 30fps വരെ വീഡിയോ റെക്കോർഡിംഗ് പിന്തുണയുമുള്ള 50MP ഫ്രണ്ട് ക്യാമറയും എഡ്ജ് 60 5ജിയിൽ ഉണ്ട്. 68W ടർബോപവർ ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5500mAh ബാറ്ററിയാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. IP68 + IP69, മിലിട്ടറി-ഗ്രേഡ് ഈട് (MIL-STD-810H) എന്നീ ഫീച്ചറുകളും ഇതോടൊപ്പം എത്തുന്നു.

സമയമായി ഇനി വാങ്ങാം! മോട്ടറോള എഡ്ജ് 60 വിൽപ്പന തുടങ്ങി

ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം. 3 ഒഎസ് അ‌പ്ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അ‌പ്ഡേറ്റുകളും ലഭിക്കും. USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA/NSA (n1/n2/n3/n5/n8/n28/n38/n40/n41/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6E 802.11ax (2.4GHz/5GHz), ബ്ലൂടൂത്ത് 5.4, GPS, USB ടൈപ്പ്-സി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

More from GizBot

Best Mobiles in India

English summary
Motorola Edge 60 5G has gone on sale in India from today. Users can buy the Motorola Edge 60 5G via Flipkart, Motorola's official website, and offline stores. The 12GB RAM + 256GB storage single variant of the Motorola Edge 60 5G is priced at Rs 25,999. It can be purchased for Rs 24,999 with the launch offer.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X