Home
Mobile

പ്രൊട്ടക്ഷൻ ആണ് മെയിൻ! മിലിട്ടറി ഗ്രേഡ് ഡ്യൂറബിലിറ്റിയുമായി മോട്ടറോള എഡ്ജ് 60, എഡ്ജ് 60 പ്രോ എന്നിവ എത്തി

മോട്ടറോള തങ്ങളുടെ എഡ്ജ് 60 സീരീസിലേക്ക് പുതിയ രണ്ട് സ്മാർട്ട്ഫോണുകൾ കൂടി ആഗോള തലത്തിൽ ലോഞ്ച് ചെയ്തിരിക്കുന്നു. മിലിട്ടറി ഗ്രേഡ് ഡ്യൂറബിലിറ്റി സഹിതം മോട്ടറോള എഡ്ജ് 60, എഡ്ജ് 60 പ്രോ എന്നിവയാണ് കഴിഞ്ഞ ദിവസം ആഗോള തലത്തിൽ ലോഞ്ച് ചെയ്തത്. ഇന്ത്യയിലും മോട്ടറോള എഡ്ജ് സീരീസിന് ആരാധകരുണ്ട്. അ‌തിനാൽത്തന്നെ അ‌ധികം ​വൈകാതെ ഇന്ത്യയിലും ഈ ഫോണുകൾ എത്തും. വീഴ്ചകളെയും വെള്ളം കൊണ്ട് ഉണ്ടാകുന്ന തകരാറുകളെയും അ‌തിജീവിക്കാനുള്ള ശേഷിയാണ് ഈ ഫോണുകളെ ശ്രദ്ധേയമാക്കുന്നത്. ഒപ്പം കഴിഞ്ഞ വർഷത്തെ എഡ്ജ് 50 സീരീസ് മോഡലുകളെക്കാൾ മികച്ച ഫീച്ചറുകളും ഇവ വാഗ്ദാനം ചെയ്യുന്നുണ്ട്.

മോട്ടോറോള എഡ്ജ് 60 (motorola edge 60) യുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് (2712 x 1220 പിക്സലുകൾ) 1.5K 10-ബിറ്റ് pOLED ഡിസ്പ്ലേ, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

മിലിട്ടറി ഗ്രേഡ് ഡ്യൂറബിലിറ്റിയുമായി മോട്ടറോള എഡ്ജ് 60, 60 പ്രോ

2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 4nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്. ഇതോടൊപ്പം മാലി-G615 MC2 ജിപിയു, 8GB / 12GB റാം, 256GB / 512GB സ്റ്റോറേജ്, മൈക്രോ എസ്ഡി വഴി 512GB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും മോട്ടറോള ഈ സ്റ്റാന്റേർഡ് മോഡലിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. സോണി LYTIA 700C സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 50MP ഓട്ടോ ഫോക്കസ് അൾട്രാ-വൈഡ് ക്യാമറ ( f/2.0 അപ്പേർച്ചർ), മാക്രോ ഓപ്ഷൻ, 10MP 3x ടെലിഫോട്ടോ ക്യാമറ (f/2.0 അപ്പേർച്ചർ), 30x സൂപ്പർ സൂം, 4K വരെ 30fps വീഡിയോ റെക്കോർഡിംഗ് എന്നിവ ഇതിലുണ്ട്.

സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.0 അപ്പേർച്ചറുള്ള 50MP ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു.​ മൊത്തത്തിൽ 3 50MP ക്യാമറകൾ ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, IP68 + IP69 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H) എന്നീ ഫീച്ചറുകളും ഈ ഫോണിലുണ്ട്.

ഡ്യുവൽ സിം, 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 6E 802.11ax (2.4GHz/5GHz), ബ്ലൂടൂത്ത് 5.4, GPS, USB ടൈപ്പ്-സി, NFC, 68W ടർബോപവർ ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5200mAh ബാറ്ററി എന്നിവയാണ് എഡ്ജ് 60 5ജി​യിലെ മറ്റ് പ്രധാന ഫീച്ചറുകൾ. 161 x 73 x 7.9 mm വലിപ്പവും 179 ഗ്രാം ഭാരവും ഇതിലുണ്ട്.

മോട്ടറോള എഡ്ജ് 60 പ്രോ (motorola edge 60 Pro) യുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.67 ഇഞ്ച് (2712 x 1220 പിക്സലുകൾ) 1.5K 10-ബിറ്റ് pOLED ഡിസ്പ്ലേ, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i സംരക്ഷണം എന്നിവ ഇതിലുണ്ട്.

മിലിട്ടറി ഗ്രേഡ് ഡ്യൂറബിലിറ്റിയുമായി മോട്ടറോള എഡ്ജ് 60, 60 പ്രോ

3.35GHz ഒക്ട കോർ ഡൈമെൻസിറ്റി 8350 എക്സ്ട്രീം 4nm പ്രോസസർ ആണ് ഈ പ്രോ മോഡലിന്റെ കരുത്ത്. മാലി-G615 MC6 GPU, 8GB / 12GB LPDDR4X റാം, 256GB / 512GB UFS 4.0 സ്റ്റോറേജ് എന്നിവയും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയാണ് ഇതിന്റെയും പ്രവർത്തനം.

50MP മെയിൻ ക്യാമറ (സോണി LYTIA 700C സെൻസർ, OIS), 50MP ഓട്ടോ ഫോക്കസ് അൾട്രാ-വൈഡ് ക്യാമറ, (f/2.0 അ‌പ്പേർച്ചർ), മാക്രോ മോഡ്, 10MP f/2.0 അപ്പേർച്ചറുള്ള 3x ടെലിഫോട്ടോ ക്യാമറ, 50x സൂപ്പർ സൂം എന്നിവ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഈ പ്രോ മോഡൽ വാഗ്ദാനം ചെയ്യുന്നത്. ഫ്രണ്ടിൽ f/2.0 അപ്പേർച്ചറുള്ള 50MP ക്യാമറയും ഉണ്ട്.

മിലിട്ടറി ഗ്രേഡ് ഡ്യൂറബിലിറ്റിയുമായി മോട്ടറോള എഡ്ജ് 60, 60 പ്രോ

USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, IP68 + IP69 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഈട് (MIL-STD-810H), ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 6E 802.11ax (2.4GHz/5GHz), ബ്ലൂടൂത്ത് 5.4, GPS, USB ടൈപ്പ്-സി, NFC, 90W ടർബോപവർ ഫാസ്റ്റ് ചാർജിംഗ്, 15W വയർലെസ് ചാർജിംഗ് പിന്തുണയുള്ള 6000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

വിലയും ലഭ്യതയും: മോട്ടോറോള എഡ്ജ് 60 5ജിയുടെ 12+ 512GB മോഡലിന് 379.99 GBP (USD 506 / ഏകദേശം 43,175 രൂപ) ആണ് വില. മോട്ടോറോള എഡ്ജ് 60 പ്രോയുടെ 12+512GB മോഡലിന് 599.99 GBP (USD 799 / ഏകദേശം 68,170 രൂപ) ആണ് വില. യുകെയിൽ ഈ ഫോണുകൾ ഇതിനകം പുറത്തിറങ്ങി. ഇന്ത്യയിൽ അ‌ധികം ​വൈകാതെയെത്തും.

Best Mobiles in India

English summary
Motorola Edge 60 and Edge 60 Pro have been launched globally. The 12+512GB model of the Motorola Edge 60 5G is priced at 379.99 GBP (USD 506 / approx. Rs. 43,175). The 12+512GB model of the Motorola Edge 60 Pro is priced at 599.99 GBP (USD 799 / approx. Rs. 68,170). These phones have already been launched in the UK. They will be coming to India soon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X