ഫ്യൂഷൻ പ്രേമികൾക്ക് സന്തോഷ വാർത്ത! മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ വില കുറഞ്ഞു, കൂടെ ഡിസ്കൗണ്ടും
മോട്ടറോളയുടെ സ്മാർട്ട്ഫോണുകൾ ഇഷ്ടപ്പെടുന്നവർക്ക് സന്തോഷം പകരുന്ന ഒരു വാർത്തയുണ്ട്, ഈ വർഷം ഏപ്രിലിൽ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിയ മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ (motorola edge 60 fusion) മോഡലിന്റെ വില ഇപ്പോൾ കുറഞ്ഞിരിക്കുന്നു. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഇതിന്റെ 8GB + 256GB മോഡലിന് 22,999 രൂപയും 12GB + 256GB മോഡലിന് 24,999 രൂപയുമായിരുന്നു വില. എന്നാൽ ഇപ്പോൾ ഇത് കുറഞ്ഞു. ഈ മാസത്തിന്റെ തുടക്കത്തിൽ, അതായത് നവംബറിന്റെ ആദ്യ ആഴ്ചയിൽ ഡിസ്കൗണ്ട് സഹിതം 20999 രൂപ വിലയിലാണ് ഈ ഫോൺ ലഭ്യമായിരുന്നത്.
ഇപ്പോൾ ബാങ്ക് ഡിസ്കൗണ്ടുകളുടെ സഹായമില്ലാതെ തന്നെ ഫ്ലിപ്പ്കാർട്ടിൽ നിന്നും മോട്ടറോളയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ഈ സ്മാർട്ട്ഫോൺ 20999 രൂപ വിലയിൽ വാങ്ങാം. ബാങ്ക് ഡിസ്കൗണ്ടുകൾ പ്രയോജനപ്പെടുത്തിയാൽ വില വീണ്ടും കുറയും. 2000 രൂപയുടെ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷമാണ് എഡജ് 60 ഫ്യൂഷൻ അടിസ്ഥാന മോഡൽ ഇപ്പോൾ 20999 രൂപ വിലയിൽ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.

ബാങ്ക് ഡിസ്കൗണ്ട് സഹിതം 19999 രൂപ വിലയിൽ ഫ്ലിപ്പ്കാർട്ടിൽ നിന്ന് മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ ഇപ്പോൾ വാങ്ങാനാകും. എന്നാൽ ഇതിനെക്കാൾ കുറഞ്ഞ വില മോട്ടറോളയുടെ ഔദ്യോഗിക വെബ്സൈറ്റിൽ കാണുന്നുണ്ട്. 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ഓപ്ഷന് പുറമേ ക്രെഡിറ്റ് കാർഡ് ഇഎംഐ ഇടപാടുകൾക്ക് 1500 രൂപയുടെ ഡിസ്കൗണ്ടും ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമായിരിക്കുന്നു.
എന്തായാലും ഈ മാസത്തിന്റെ തുടക്കത്തിൽ ലഭിച്ചിരുന്നതിനെക്കാൾ വിലക്കുറവിൽ ഇപ്പോൾ എഡ്ജ് 60 ഫ്യൂഷൻ വാങ്ങാൻ ലഭ്യമാണ് എന്നത് മോട്ടറോള ആരാധകരെ സംബന്ധിച്ചിടത്തോളം മികച്ച ഡീൽ ആണ്. 20000 രൂപയിൽ താഴെ വിലയിൽ പുതിയ 5ജി സ്മാർട്ട്ഫോൺ തേടുന്നവർക്ക് ഈ ഡീൽ പരിഗണിക്കാവുന്നതാണ്.

മിലിട്ടറി ഗ്രേഡ് ഈട് അടക്കം വാഗ്ദാനം ചെയ്യുന്ന ഒരു സ്മാർട്ട്ഫോൺ ആണ് ഇത്. MIL-810H മിലിട്ടറി ഗ്രേഡ് സർട്ടിഫൈഡ് പ്രൊട്ടക്ഷന്റെ 16 ടെസ്റ്റുകൾ ഈ ഫോൺ വിജയിച്ചിട്ടുണ്ട്. -20°C വരെ തണുപ്പ് അല്ലെങ്കിൽ 60°C വരെ ചുട്ടുപൊള്ളുന്ന തീവ്രമായ താപനിലയിലും ഈ ഫോൺ സുരക്ഷിതമായിരിക്കും. വെള്ളത്തിൽ വീണാലും പേടിക്കേണ്ടതില്ല. 1.5 മീറ്റർ വരെ ശുദ്ധജലത്തിൽ 30 മിനിറ്റ് നേരത്തേക്ക് മുങ്ങിയാലും തകരാർ നേരിടാതിരിക്കാൻ IP68+IP69 റേറ്റിങ് ഇതിലുണ്ട്.
പ്രധാന ഫീച്ചറുകൾ
2.6GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 4nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്. 120Hz റിഫ്രഷ് റേറ്റ് സഹിതം 6.7 ഇഞ്ച് (2712 x 1220 പിക്സലുകൾ) FHD+ 10-ബിറ്റ് OLED എൻഡ്ലെസ് എഡ്ജ് ഡിസ്പ്ലേയാണ് ഇതിലുള്ളത്. ഇത് HDR10+, , 360Hz ടച്ച് സാമ്പിൾ റേറ്റ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ സഹിതം എത്തുന്നു.
ഗ്രാഫിക്സിനായി മാലി-G615 MC2 GPU ഉണ്ട്. 8GB / 12GB LPDDR4X റാം, 256GB (UFS 2.2) സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം, 68W ഫാസ്റ്റ് ചാർജിംഗുള്ള 5500mAh ബാറ്ററി, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA/NSA, ഡ്യുവൽ 4G VoLTE, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

സോണി LYT-700C സെൻസറുള്ള 50MP മെയിൻ ക്യാമറ, മാക്രോ ഓപ്ഷനോടുകൂടിയ 13MP അൾട്രാവൈഡ് ക്യാമറ എന്നിവ അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും വീഡിയോകോളുകൾക്കുമായി ക്വാഡ് പിക്‌സൽ സാങ്കേതികവിദ്യയുള്ള 32MP ഫ്രണ്ട് ക്യാമറയും മോട്ടറോള എഡ്ജ് 60 ഫ്യൂഷനിൽ ഉണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. 3 OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.


Click it and Unblock the Notifications








