Home
Mobile

'മോട്ടോറോള' ആ ഒറ്റ പേരിലുണ്ട് എല്ലാം! Motorola Edge 60 Fusion ഉടൻ വിപണിയിലേക്ക്‌

പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ മോട്ടോറോളയുടെ പുതിയ ഫോണായ എഡ്ജ് 60 ഫ്യൂഷൻ (Motorola Edge 60 Fusion)ഇന്ത്യൻ വിപണിയിൽ ഉടൻ എത്തുമെന്ന് റിപ്പോർട്ടുകൾ. ടിപ്സ്റ്റർ ആയ അഭിഷേക് യാദവാണ് എഡ്ജ് 60 ഫ്യൂഷൻ ഏപ്രിൽ രണ്ടിന് രാജ്യത്ത് ഔദ്യോഗികമായി പുറത്തിറങ്ങുമെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. ഹാൻഡ്‌സെറ്റിന്റെ ആദ്യ വിൽപ്പന ഏപ്രിൽ ഒമ്പതിന് ആയിരിക്കുമെന്ന് ടിപ്സ്റ്റർ കൂട്ടിച്ചേർക്കുന്നു. 8 ജിബി റാമും 256 ജിബി സ്റ്റോറേജോടും കൂടിയായിരിക്കും ഫോൺ വിപണിയിൽ എത്തുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

8 ജിബി + 128 ജിബി, 12 ജിബി + 256 ജിബി കോൺഫിഗറേഷനുകളോടെ പുറത്തിറക്കിയ എഡ്ജ് 50 ഫ്യൂഷനെ അപേക്ഷിച്ച് ഒരു അപ്ഗ്രേഡായിരിക്കും എഡ്ജ് 60 ഫ്യൂഷൻ എന്നാണ് ടെക് വിദഗ്ദരുടെ അഭിപ്രായം. ഈയടുത്ത് മോട്ടോറോള മൊബൈൽ ഫോണിന്റെ ടീസർ ഫ്ലിപ്കാർട്ട് ഇന്ത്യ പുറത്തുവിട്ടിരുന്നു. പുറത്തു വിട്ട ടീസറിൽ ഫോണിന്റെ ബ്രാൻഡ് നാമം ലഭ്യമല്ലെങ്കിലും ഇത് മോട്ടോറോള എഡ്ജ് 60 ഫ്യൂഷനാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

'മോട്ടോറോള' ആ ഒറ്റ പേരിലുണ്ട് എല്ലാം!

മോട്ടോറോള എഡ്ജ് 60 ഫ്യൂഷന്റെ റെൻഡർ അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തിരുന്നു. 'Experience the Edge, Live the Fusion,' എന്ന തലക്കെട്ടും, 'MotoEdgeLegacy' എന്ന ഹാഷ്ടാഗുമായാണ് ഫ്‌ലിപ്കാർട്ടിൽ ടീസർ ഇറങ്ങിയത്. ഇതിലൂടെയാണ് എഡ്ജ് 60 ഫ്യൂഷൻനാണെന്ന് സാധൂകരിക്കുന്നത്. അതേസമയം ഫോണിന്റെ ലോഞ്ച് തിയതിയോ വിലയോ ഫ്ലിപ്കാർട്ടിലൂടെ മോട്ടോറോള പ്രഖ്യാപിച്ചിട്ടില്ല.

കേന്ദ്രീകൃത ഹോൾ-പഞ്ച് സെൽഫി കാമറയുള്ള ഒരു വളഞ്ഞ ഡിസ്പ്ലേ ഈ ഫോണിന് പ്രതീക്ഷിക്കാം. നീല, പിങ്ക്, പർപ്പിൾ എന്നി മൂന്ന് നിറങ്ങളിൽ ഇത് പുറത്തിറങ്ങാനാണ് സാധ്യത. ഡിസൈനിലും നിരവധി മാറ്റങ്ങൾ ഉണ്ടായേക്കാം. പിൻ പാനലിൽ മുകളിൽ ഇടത് മൂലയിൽ ചതുരാകൃതിയിലുള്ള ഒരു കാമറ മൊഡ്യൂൾ ഉണ്ടായേക്കും.

'മോട്ടോറോള' ആ ഒറ്റ പേരിലുണ്ട് എല്ലാം!

എഡ്ജ് 60 ഫ്യൂഷനിൽ 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് ക്വാഡ്-കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേ് ഉണ്ടാകുമെന്ന് സൂചനയുണ്ട്. ട്രിപ്പിൾ ലെൻസുകളും എൽഇഡി ഫ്‌ലാഷും ഇതിൽ ക്രമീകരിക്കും. എഡ്ജ് 50 ഫ്യൂഷനിലെ ഡ്യുവൽ ക്യാമറ സജ്ജീകരണത്തിൽ നിന്നുള്ള ഒരു അപ്ഗ്രേഡ് ആവാൻ സാധ്യതയുണ്ട്.

ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ ഉള്ള 50 മെഗാപിക്‌സൽ പ്രൈമറി കാമറയോട് കൂടിയായിരിക്കും ഫോൺ വിപണിയിൽ എത്തുക എന്നാണ് റിപ്പോർട്ടുകൾ. 13MP സെക്കൻഡറി ക്യാമറയും ഉണ്ടായിരിക്കും. സെൽഫികൾക്കായി 32MP ക്യാമറയും ഉണ്ടാകുമെന്നാണ് സൂചന. മോട്ടോറോള എഡ്ജ് 50 ഫ്യൂഷൻ നിലവിൽ രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ഫ്‌ലിപ്കാർട്ടിൽ ലഭ്യമാണ്.

'മോട്ടോറോള' ആ ഒറ്റ പേരിലുണ്ട് എല്ലാം!

8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 20,999 രൂപയാണ് വില. 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന്റെ വില 22,999 രൂപ. 6.7 ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്‌പ്ലെ, 50 എംപി ക്യാമറ (LYTIA 700C Senor), 13 എംപി ക്യാമറ, 4 കെ റെക്കോർഡിംഗ്, 32 എംപി ഫ്രണ്ട് ക്യാമറ, 5000 എംഎഎച്ച് ബാറ്ററി, 68 വാട്‌സ് ചാർജർ, സ്‌നാപ്ഡ്രാഗൺ 7എസ് ജെൻ 2 പ്രൊസസർ, 5ജി, ഫിംഗർ പ്രിന്റ് ഓൺ ഡിസ്പ്ലെ എന്നിവയാണ് ആകർഷകമായ ഡിസൈനിനൊപ്പം പ്രധാന ഫീച്ചറുകൾ. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ ന് മോട്ടോറോള എഡ്ജ് 60 ഫ്യൂഷഏകദേശം 33,000 രൂപയാണ് വില പ്രതീക്ഷിക്കുന്നത്.

More from GizBot

Best Mobiles in India

English summary
Motorola is set to launch the Edge 60 Fusion in India on April 2, with the first sale slated for April 9. The device will feature a 6.7-inch quad-curved AMOLED display with a 120Hz refresh rate and be powered by the MediaTek Dimensity 7400 chipset. The phone is expected to offer smooth performance and a premium design, making it a standout in the Edge Fusion series.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X