ഈ ഫ്യൂഷൻ പൊളിയാണ്! ഫീച്ചറുകളുടെ ഘോഷയാത്ര; മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ ഇന്ത്യയിൽ ലോഞ്ച് ചെയ്തു
മോട്ടറോള തങ്ങളുടെ എഡ്ജ് 60 സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായി മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ (motorola edge 60 fusion) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 12GB വരെ റാമുള്ള മീഡിയടെക് ഡൈമെൻസിറ്റി 7400 SoC ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആദ്യത്തെ സ്മാർട്ട്‌ഫോൺ എന്നതുൾപ്പെടെ ഒട്ടനവധി മികച്ച ഫീച്ചറുകൾ തന്നെ ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു. കഴിഞ്ഞ വർഷത്തെ എഡ്ജ് 50 ഫ്യൂഷന്റെ പിൻഗാമിയായിട്ടാണ് മോട്ടറോള ഈ ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. 25000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ എത്തിയിരിക്കുന്ന ഈ ഫോൺ ലോഞ്ച് ഓഫറിൽ 20000 രൂപയോടടുത്ത വിലയിൽ സ്വന്തമാക്കാനാകും.
മികച്ച ഫീച്ചറുകൾക്ക് പുറമേ മികച്ച ഈടും ഈ മോട്ടറോള ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. MIL-810H മിലിട്ടറി ഗ്രേഡ് സർട്ടിഫൈഡ് പ്രൊട്ടക്ഷന്റെ 16 ടെസ്റ്റുകൾ ഈ ഫോൺ വിജയിച്ചിട്ടുണ്ട്. അതിനാൽ ഇത് ഈട് സംബന്ധിച്ച മിലിട്ടറി ഗ്രേഡ് മാനദണ്ഡങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പായിരിക്കുന്നു. -20°C വരെ തണുപ്പുള്ള ശൈത്യകാലം അല്ലെങ്കിൽ 60°C വരെ ചുട്ടുപൊള്ളുന്ന വേനൽക്കാല ദിവസങ്ങൾ ഉൾപ്പെടെയുള്ള തീവ്രമായ താപനിലയിലും ഈ ഫോൺ സുരക്ഷിതമായിരിക്കും.

95% വരെ ഈർപ്പം താങ്ങാൻ മോട്ടറോള എഡ്ജ് 60 ഫ്യൂഷന് ശേഷിയുണ്ട്. വെള്ളത്തിൽ വീണാലും പേടിക്കേണ്ടതില്ല. 1.5 മീറ്റർ വരെ ശുദ്ധജലത്തിൽ 30 മിനിറ്റ് നേരത്തേക്ക് മുങ്ങിയാലും തകരാർ നേരിടാതിരിക്കാൻ IP68 + IP69 റേറ്റിങ് സഹിതമാണ് ഇത് എത്തിയിരിക്കുന്നത്. ഡിസ്പ്ലേയ്ക്ക് കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനുമുണ്ട്.
മോട്ടറോള എഡ്ജ് 60 ഫ്യൂഷന്റെ പ്രധാന ഫീച്ചറുകൾ: 6.7 ഇഞ്ച് (2712 x 1220 പിക്സലുകൾ) FHD+ 10-ബിറ്റ് OLED എൻഡ്ലെസ് എഡ്ജ് ഡിസ്പ്ലേ, HDR10+, 120Hz റിഫ്രഷ് റേറ്റ്, 360Hz ടച്ച് സാമ്പിൾ റേറ്റ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ, HBM-ൽ 1400 നിറ്റ്സ് വരെ, 4500 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്.

2.6GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 4nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്. ഗ്രാഫിക്സിനായി മാലി-G615 MC2 GPU നൽകിയിരിക്കുന്നു. 8GB / 12GB LPDDR4X റാം, 256GB (UFS 2.2) സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയുമുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. 3 OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.
മോട്ടറോള എഡ്ജ് 60 ഫ്യൂഷനിലെ ക്യാമറ സജ്ജീകരണത്തിൽ, സോണി LYT-700C സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.88 അപ്പേർ, OIS), മാക്രോ ഓപ്ഷനോടുകൂടിയ 13MP അൾട്രാവൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ) എന്നിവ ഉൾപ്പെടുന്നു. സെൽഫിക്കും വീഡിയോകോളുകൾക്കുമായി ക്വാഡ് പിക്‌സൽ സാങ്കേതികവിദ്യയുള്ള 32MP ഫ്രണ്ട് ക്യാമറയും (f/2.2 അപ്പേർച്ചർ) ഇതിലുണ്ട്.
ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA/NSA (n1/n2/n3/n5/n8/n28/n38/n40/n41/n77/n78), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11ax (2.4GHz/5GHz), ബ്ലൂടൂത്ത് 5.4, GPS, USB ടൈപ്പ്-C, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ എന്നീ ഫീച്ചറുകളും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

68W ഫാസ്റ്റ് ചാർജിംഗുള്ള 5500mAh ബാറ്ററിയാണ് ഈ മോട്ടറോള ഫോണിലുള്ളത്. 161.2 x 73.08 x 8.25mm വലിപ്പവും 180.1 ഗ്രാം ഭാരവും എഡ്ജ് 60 ഫ്യൂഷന് ഉണ്ട്. പാന്റോൺ സ്ലിപ്സ്ട്രീം, പാന്റോൺ സെഫിർ, പാന്റോൺ ആമസോണൈറ്റ് നിറങ്ങളിൽ ഈ ഫോൺ വിൽപ്പനയ്ക്ക് എത്തുന്നു.
മോട്ടറോള എഡ്ജ് 60 ഫ്യൂഷന്റെ 8GB + 256GB മോഡലിന് 22,999 രൂപയും 12GB + 256GB മോഡലിന് 24,999 രൂപയുമാണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി ആക്സിസ് ബാങ്ക്, ഐഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്ക് 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. കൂടാതെ 2000 രൂപ എക്സ്ചേഞ്ച് ഡിസ്കൗണ്ടും ലഭ്യമാണ്.
ജിയോയിൽ നിന്ന് 2000 രൂപ വരെയുള്ള ജിയോ ക്യാഷ്ബാക്ക് + 8000 രൂപ വരെയുള്ള അധിക ഓഫറുകൾ എന്നിവയും ലഭ്യമാണ്. ഫ്ലിപ്കാർട്ട്, മോട്ടറോള ഔദ്യോഗിക വെബ്സൈറ്റ്, റിലയൻസ് ഡിജിറ്റൽ ഉൾപ്പെടെയുള്ള പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ വഴി ഏപ്രിൽ 9, ഉച്ചയ്ക്ക് 12 മണി മുതൽ മോട്ടറോള എഡ്ജ് 60 ഫ്യൂഷന്റെ ഓപ്പൺ സെയിൽ ആരംഭിക്കും.


Click it and Unblock the Notifications








