Home
Mobile

കളത്തിലിറങ്ങിക്കളിക്കാൻ മോട്ടോറോള 'മരുന്നിറക്കി': ഇനി കളി മാറും

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ മോട്ടോറോളയുടെ പുതിയ ഫോണായ എഡ്ജ് 60 ഫ്യൂഷൻ ഉടൻ ഇന്ത്യൻ വിപണിയിലെത്തുമെന്ന് മോട്ടറോള ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഏപ്രിൽ രണ്ടിന് ഉച്ചയ്ക്ക് 12 മണിക്ക് ഫോൺ ലോഞ്ച് ചെയ്യും. ലോഞ്ചിന് മുന്നോടിയായി, സ്മാർട്ട്ഫോണിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ മോട്ടറോള ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്. ലോഞ്ചിനുശേഷം, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ എഡ്ജ് 60 ഫ്യൂഷൻ ഫ്‌ലിപ്പ്കാർട്ട് വഴി ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തും. മോട്ടറോള എഡ്ജ് 60 ഫ്യൂഷന്റെ ഇന്ത്യയിലെ വില 25,000 രൂപയിൽ താഴെയാകാനാണ് സാധ്യത. മോട്ടറോള എഡ്ജ് 50 ഫ്യൂഷന്റെ നിലവിലെ വില 19,999 രൂപയാണ്.

മീഡിയടെക് ഡൈമെൻസിറ്റി 7400 SoC ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട്ഫോണായി മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ അരങ്ങേറും. 8 ജിബി അല്ലെങ്കിൽ 12 ജിബി റാമും മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ വികസിപ്പിക്കാവുന്ന 256 ജിബി വരെ സ്റ്റോറേജുമായാണ് ഫോൺ വരുന്നത്. 68w വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,500 എംഎഎച്ച് ബാറ്ററിയാണ് മോട്ടറോള എഡ്ജ് 60 ഫ്യൂഷനിൽ ഉള്ളത്.

കളത്തിലിറങ്ങിക്കളിക്കാൻ മോട്ടോറോള 'മരുന്നിറക്കി'

കേന്ദ്രീകൃത ഹോൾ-പഞ്ച് സെൽഫി കാമറയുള്ള ഒരു വളഞ്ഞ ഡിസ്‌പ്ലേ ഈ ഫോണിന് പ്രതീക്ഷിക്കാം. നീല, പിങ്ക്, പർപ്പിൾ എന്നി മൂന്ന് നിറങ്ങളിൽ ഇത് പുറത്തിറങ്ങാനാണ് സാധ്യത. ഡിസൈനിലും നിരവധി മാറ്റങ്ങൾ ഉണ്ടായേക്കാം. പിൻ പാനലിൽ മുകളിൽ ഇടത് മൂലയിൽ ചതുരാകൃതിയിലുള്ള ഒരു കാമറ മൊഡ്യൂൾ ഉണ്ടായേക്കും.

എഡ്ജ് 60 ഫ്യൂഷനിൽ 120ഒ്വ റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് ക്വാഡ്-കർവ്ഡ് അമോലെഡ് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. ട്രിപ്പിൾ ലെൻസുകളും എൽഇഡി ഫ്ലാഷും ഇതിൽ ക്രമീകരിക്കും. എഡ്ജ് 50 ഫ്യൂഷനിലെ ഡ്യുവൽ ക്യാമറ സജ്ജീകരണത്തിൽ നിന്നുള്ള ഒരു അപ്‌ഗ്രേഡ് ആവാൻ സാധ്യതയുണ്ട്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ ഉള്ള 50 മെഗാപിക്സൽ പ്രൈമറി കാമറയോട് കൂടിയായിരിക്കും ഫോൺ വിപണിയിൽ എത്തുക എന്നാണ് റിപ്പോർട്ടുകൾ. 13MP സെക്കൻഡറി ക്യാമറയും ഉണ്ടായിരിക്കും. സെൽഫികൾക്കായി 32ങജ ക്യാമറയും ഉണ്ടാകുമെന്നാണ് സൂചന. മോട്ടോറോള എഡ്ജ് 50 ഫ്യൂഷൻ നിലവിൽ രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ഫ്ലിപ്കാർട്ടിൽ ലഭ്യമാണ്.

കളത്തിലിറങ്ങിക്കളിക്കാൻ മോട്ടോറോള 'മരുന്നിറക്കി'

8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 20,999 രൂപയാണ് വില. 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന്റെ വില 22,999 രൂപ. 6.7 ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്പ്ലെ, 50 എംപി ക്യാമറ (LYTIA 700C Senor), 13 എംപി ക്യാമറ, 4 കെ റെക്കോർഡിംഗ്, 32 എംപി ഫ്രണ്ട് ക്യാമറ, 5500 എംഎഎച്ച് ബാറ്ററി, 68 വാട്സ് ചാർജർ, സ്നാപ്ഡ്രാഗൺ 7എസ് ജെൻ 2 പ്രൊസസർ, 5ജി, ഫിംഗർ പ്രിന്റ് ഓൺ ഡിസ്‌പ്ലെ എന്നിവയാണ് ആകർഷകമായ ഡിസൈനിനൊപ്പം പ്രധാന ഫീച്ചറുകൾ.

മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ, മോട്ടോ AI, ഗൂഗിളിന്റെ 'സർക്കിൾ ടു സെർച്ച്', AI മാജിക് ഇറേസർ, AI മാജിക് എഡിറ്റർ എന്നിവയ്ക്കൊപ്പം ആൻഡ്രോയിഡ് 15 അധിഷ്ഠിത ഹലോ യുഐ പ്രവർത്തിപ്പിക്കും. എഡ്ജ് 60 ഫ്യൂഷനോടൊപ്പം മൂന്ന് ആൻഡ്രോയിഡ് ഒഎസ് അപ്ഡേറ്റുകളും നാല് വർഷത്തെ പതിവ് സുരക്ഷാ പാച്ചുകളും മോട്ടറോള വാഗ്ദാനം ചെയ്യുന്നു.

കളത്തിലിറങ്ങിക്കളിക്കാൻ മോട്ടോറോള 'മരുന്നിറക്കി'

മോട്ടറോള എഡ്ജ് 60 ഫ്യൂഷനിൽ പുതിയ 'ഓൾ-കർവ്ഡ് ഡിസ്പ്ലേ' യാണ് നൽകിയിരിക്കുന്നത്. കുറഞ്ഞ ബെസലുകളുള്ള ഒരു ഇമ്മേഴ്സീവ് സ്‌ക്രീൻ ഇത് വാഗ്ദാനം ചെയ്യുന്നു. ഇത് മിലിട്ടറി ഗ്രേഡ്, MIL-810H, സർട്ടിഫൈഡ് ആണ്, കൂടാതെ ഡിസ്പ്ലേ സംരക്ഷിക്കാൻ ഗൊറില്ല ഗ്ലാസ് 7i ഉപയോഗിക്കുന്നു. വെള്ളത്തിനും പൊടിയിൽ നിന്നുമുള്ള സംരക്ഷണത്തിനായി മോട്ടോ എഡ്ജ് 60 ഫ്യൂഷന് കജ68+കജ69 റേറ്റിംഗും ഉണ്ട്. മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ ഫ്‌ലിപ്പ്കാർട്ടിൽ ഗ്രേ, പിങ്ക്, നീല നിറങ്ങളിലാണ് ലഭ്യമാവുക.

More from GizBot

Best Mobiles in India

English summary
Motorola has confirmed that the Edge 60 Fusion will launch in India on April 2 at 12 PM IST. The device will be available for purchase on Flipkart, with a potential starting price of under Rs 25,000. The Motorola Edge 50 Fusion is currently priced at Rs 19,999 in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X