മോട്ടറോളയുടെ എവർഗ്രീൻ ഹിറ്റ്! എഡ്ജ് 60 ഫ്യൂഷന് 2000 രൂപ ഡിസ്കൗണ്ട്!
ചില മോട്ടറോള സ്മാർട്ട്ഫോണുകൾക്ക് വിപണിയിൽ വിചാരിച്ചത്ര സ്വീകാര്യത കിട്ടാറില്ല, എന്നാൽ മറ്റ് ചില മോട്ടറോള ഫോൺ ആരാധകരുടെ മനസിനെ അത്രമേൽ ആകർഷിക്കാറുണ്ട്. അത്തരത്തിൽ ജനപ്രീതി നേടിയ ഒരു മോഡലാണ് മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ (MOTOROLA Edge 60 Fusion 5G). ഈ ഫോൺ ലോഞ്ച് ചെയ്ത ശേഷം നിരവധി സ്മാർട്ട്ഫോണുകൾ മോട്ടറോള പുറത്തിറക്കിയിട്ടുണ്ട്. ഏറ്റവുമൊടുവിൽ പുതിയ സിഗ്നേച്ചർ സീരീസിലെ മോട്ടറോള സിഗ്നേച്ചർ വരെ ഇന്ത്യയിൽ എത്തിയിരിക്കുന്നു. എന്നാലിപ്പോഴും സ്മാർട്ട്ഫോൺ വിപണിയിൽ എഡ്ജ് 60 ഫ്യൂഷന് അതിന്റേതായ ഒരു ഇടവും ഡിമാൻഡും ഉണ്ട്.
കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഈ എഡ്ജ് സീരീസ് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടത്. അന്ന് ഇതിന്റെ 8GB + 256GB മോഡലിന് 22,999 രൂപയും 12GB + 256GB മോഡലിന് 24,999 രൂപയുമായിരുന്നു വില. ലോഞ്ചിന് ശേഷം മാസങ്ങൾ പിന്നിട്ടതോടെ വില 21999 രൂപയായി കുറഞ്ഞിരുന്നു.

എന്നാൽ ചിപ് ക്ഷാമം സ്മാർട്ട്ഫോൺ വിപണിയെ ബാധിക്കുകയും പല മോഡലുകളുടെയും വില ഉയരുകയും ചെയ്ത കൂട്ടത്തിൽ എഡ്ജ് 60 ഫ്യൂഷന്റെ വിലയും 2026 ജനുവരിയുടെ തുടക്കത്തിൽ വീണ്ടും 22999 രൂപയിലേക്ക് എത്തി. എന്നാൽ റിപ്പബ്ലിക് ഡേ സെയിലുകളുടെ പശ്ചാത്തലത്തിൽ ഇപ്പോൾ പല സ്മാർട്ട്ഫോണുകൾക്കും വിലക്കുറവ് ലഭ്യമായതുപോലെ ഈ മോട്ടറോള ഫോണിന്റെ വിലയും കുറഞ്ഞിരിക്കുന്നു.
നിലവിൽ 21999 രൂപ വിലയിലാണ് മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ ഔദ്യോഗിക വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. ക്രെഡിറ്റ് കാർഡ് ഇഎംഐ ഇടപാടുകൾക്ക് 2500 രൂപ വരെ ഡിസ്കൗണ്ട് ലഭിക്കും. 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ ഇത് 19999 രൂപ പ്രാരംഭ വിലയിൽ ഇപ്പോൾ വാങ്ങാനാകും.

റിപ്പബ്ലിക് ഡേ സെയിൽ ആവേശം അവസാനിച്ചാൽ ഈ മോഡലിന്റെ വില വീണ്ടും 22999 രൂപ വിലയിലേക്ക് എത്തിയേക്കും. അതിനാൽ മോട്ടറോള ആരാധകർക്ക് വേണമെങ്കിൽ ഇപ്പോഴത്തെ ഈ വിലക്കുറവ് പ്രയോജനപ്പെടുത്താവുന്നതാണ്. പാന്റോൺ സ്ലിപ്സ്ട്രീം, പാന്റോൺ സെഫിർ, പാന്റോൺ ആമസോണൈറ്റ് നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്.
പ്രധാന ഫീച്ചറുകൾ
2.6GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 4nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്. സോണി LYT-700C സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.88 അപ്പേർ, OIS), മാക്രോ ഓപ്ഷനോടുകൂടിയ 13MP അൾട്രാവൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ) എന്നിവയടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി ക്വാഡ് പിക്‌സൽ സാങ്കേതികവിദ്യയുള്ള 32MP ഫ്രണ്ട് ക്യാമറയും (f/2.2 അപ്പേർച്ചർ) ഇതിലുണ്ട്.
6.7 ഇഞ്ച് (2712 x 1220 പിക്സലുകൾ) FHD+ 10-ബിറ്റ് OLED എൻഡ്ലെസ് എഡ്ജ് ഡിസ്പ്ലേ, HDR10+, 120Hz റിഫ്രഷ് റേറ്റ്, 360Hz ടച്ച് സാമ്പിൾ റേറ്റ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ, HBM-ൽ 1400 നിറ്റ്സ് വരെ, 4500 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്, മാലി-G615 MC2 GPU, 8GB / 12GB LPDDR4X റാം, 256GB (UFS 2.2) സ്റ്റോറേജ് എന്നിവ ഇതിലുണ്ട്.

68W ഫാസ്റ്റ് ചാർജിംഗുള്ള 5500mAh ബാറ്ററി, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA/NSA, ഡ്യുവൽ 4G VoLTE, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ എന്നീ ഫീച്ചറുകളും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. 3 OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.


Click it and Unblock the Notifications








