ഗ്ലാമറിന് ഗ്ലാമർ, ഫീച്ചറിന് ഫീച്ചർ, പവറിന് പവർ...! മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ വാങ്ങാൻ ഇനിയെന്ത് വേണം
കഴിഞ്ഞ വർഷത്തെ മോട്ടറോള എഡ്ജ് 50 സീരീസ് അഞ്ച് സുന്ദരൻ സ്മാർട്ട്ഫോണുകളാൽ സമ്പന്നമായിരുന്നു. ഈ വർഷം മോട്ടറോള എഡ്ജ് 60 സീരീസിലേക്ക് ഒരു കിടിലൻ ഫോൺ നാളെ പുറത്തിറക്കുന്നു. മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ (motorola edge 60 fusion) എന്നാണ് ഈ സ്മാർട്ട്ഫോണിന്റെ പേര്. ഏപ്രിൽ 2ന് മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. ഇത് കൂടാതെ പല ഫീച്ചറുകളും ടീസറുകളായി മോട്ടറോള പുറത്തുവിടുകയും ചെയ്തിരുന്നു. പുറത്തുവന്ന ചിത്രങ്ങൾ പ്രകാരം നീല, പിങ്ക്, പർപ്പിൾ എന്നീ മൂന്ന് നിറങ്ങളിൽ ഈ ഫോൺ വാങ്ങാനാകും.
4500 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ് ഉള്ള 6.7 ഇഞ്ച് 1.5K പാന്റോൺ ട്രൂ കളർ ഡിസ്‌പ്ലേ സഹിതമാണ് എഡ്ജ് 60 ഫ്യൂഷൻ എത്തുന്നത്. 100% DCI-P3 കളർ ഗാമട്ട്, പാന്റോൺ സാധൂകരിച്ച ലോകത്തിലെ ആദ്യത്തെ സോണി LYT-700C ക്യാമറ, 13MP അൾട്രാ-വൈഡ് ക്യാമറ, മാക്രോ ക്യാമറ, 32MP ഫ്രണ്ട് ക്യാമറ എന്നിവ ഇതിൽ ഉണ്ടാകും എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ സഹിതമാണ് ഇതിലെ ഡിസ്പ്ലേ എത്തുക. മീഡിയടെക് ഡൈമെൻസിറ്റി 7400 ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത് എന്നും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. ഈ ചിപ്സെറ്റ് സഹിതം എത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട്ഫോണാണിത്. ഇതിന് പിന്തുണയുമായി 8GB / 12GB റാം ഓപ്ഷനുകളും ഉണ്ടാകും.
മോട്ടറോള എഡ്ജ് 60 ഫ്യൂഷനിലെ സ്റ്റോറേജ് ശേഷി 256GB ആണ്. ഇത് കൂടാതെ മൈക്രോ എസ്ഡി വഴി സ്റ്റോറേജ് വികസിപ്പിക്കാൻ സ്ലോട്ടും ഉണ്ടായിരിക്കും. പൊടി, ജല പ്രതിരോധം എന്നിവയ്‌ക്കുള്ള IP68 + IP69 റേറ്റിംഗുകൾ, MIL-810H റേറ്റിംഗുകളുള്ള മിലിട്ടറി ഗ്രേഡ് ഡ്യൂറബിലിറ്റി എന്നിവയും ഇതിൽ ഉണ്ട് എന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ ആൻഡ്രോയിഡ് ഒഎസ് അടിസ്ഥാനമാക്കി എത്തുന്ന മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ ഫോണിന് 3 വർഷത്തെ OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. ഗ്രേ, പിങ്ക്, നീല നിറങ്ങളിൽ ഫോൺ ലഭ്യമാകും, പിന്നിൽ വീഗൻ ലെതർ ഫിനിഷും ഉണ്ടാകും.
മോട്ടോറോള എഡ്ജ് 60 ഫ്യൂഷന്റെ വില ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, മുൻഗാമിയുടെ പാത പിന്തുടർന്ന് മോട്ടോ എഡ്ജ് 60 ഫ്യൂഷൻ 25,000 രൂപയിൽ താഴെ വിലയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ട് എന്ന് വിദഗ്ധർ നിരീക്ഷിക്കുന്നു. ഇതിന്റെ മുൻഗാമിയായ മോട്ടോ എഡ്ജ് 50 ഫ്യൂഷൻ 22,999 രൂപയ്ക്ക് ആണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്.
മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ എത്തുന്നതോടെ മുൻഗാമിയായ എഡ്ജ് 50 ഫ്യൂഷന് വില കുറയും. നിലവിൽ എഡ്ജ് 50 ഫ്യൂഷന്റെ അടിസ്ഥാന മോഡൽ 22999 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 3000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായിരിക്കുന്നതിനാൽ ഇത് 19999 രൂപ വിലയിൽ വാങ്ങാൻ സാധിക്കും.

ഇതിന്റെ 12ജിബി+ 256ജിബി വേരിയന്റ് 24999 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ബാങ്ക് ഡിസ്കൗണ്ട് കൂടാതെ ആകർഷകമായ എക്സ്ചേഞ്ച് ഡിസ്കൗണ്ടും ലഭ്യമാണ്. പരമാവധി 24999 രൂപ വരെ എക്സ്ചേഞ്ച് ബോണസ് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ, എക്സ്ചേഞ്ച് ചെയ്യുന്ന മോഡലിന്റെ പഴക്കം, പ്രവർത്തനക്ഷമത എന്നിവ വിലയിരുത്തിയ ശേഷമാകും അന്തിമ മൂല്യം നിശ്ചയിക്കുക.


Click it and Unblock the Notifications