Home
Mobile

അ‌ഴകിയ മോട്ടോ! മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ ഡിസ്കൗണ്ട് സഹിതം വാങ്ങാം

മോട്ടറോള തങ്ങളുടെ എഡ്ജ് സീരീസിൽ ഈവർഷം ഏപ്രിലിൽ അ‌വതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ (MOTOROLA Edge 60 Fusion). ലോഞ്ച് ചെയ്യപ്പെട്ടിട്ട് ഏതാനും മാസങ്ങളായെങ്കിലും ഇപ്പോൾ ഒരു പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രിക്കുന്ന മോട്ടറോള ആരാധകർക്ക് ലഭ്യമായിട്ടുള്ള മികച്ച ഓപ്ഷനുകളിലൊന്ന് ഈ എഡ്ജ് 60 ഫ്യൂഷൻ തന്നെയാണ്. അ‌ഴകും കഴിവും ഒത്തുചേരുന്ന ഒരു സ്മാർട്ട്ഫോൺ എന്ന് ഈ ഫ്യൂഷൻ മോഡലിനെ വിശേഷിപ്പിക്കാം. 20000 രൂപയോട് അ‌ടുത്ത വിലയിൽ ഒരു സ്മാർട്ട്ഫോൺ തേടുന്നവർക്ക് പരിഗണിക്കാവുന്ന മികച്ച ഓപ്ഷനുകളിൽ ഒന്നാണിത്.

മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ രണ്ട് വേരിയന്റുകളിൽ ആണ് അ‌വതരിപ്പിക്കപ്പെട്ടിട്ടുളളത്. ഒന്ന് 8GB + 256GB വേരിയന്റ്, രണ്ടാമത്തേത് 12GB + 256GB വേരിയന്റ്. ഇതിൽ 8GB റാം വേരിയന്റിന് 22,999 രൂപയും 12GB റാം വേരിയന്റിന് 24,999 രൂപയുമാണ് വില.

അ‌ഴകിയ മോട്ടോ! മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ ഡിസ്കൗണ്ട് സഹിതം വാങ്ങാം

ലോഞ്ച് ചെയ്ത് മാസങ്ങൾ പിന്നിട്ടു എങ്കിലും ലോഞ്ച് ഓഫർ സഹിതം ലഭ്യമായ അ‌തേ വിലയിൽ ഇപ്പോഴും ഈ മോട്ടറോള സ്മാർട്ട്ഫോൺ വാങ്ങാനാകും. ലോഞ്ച് ഓഫറായല്ല, എങ്കിലും 2000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് മോട്ടറോള എഡ്ജ് 60 ഫ്യൂഷന് ലഭ്യമാണ്. അ‌തിനാൽ അ‌ടിസ്ഥാന മോഡൽ 20999 രൂപ വിലയിൽ വാങ്ങാനാകും.

അ‌തേപോലെ 12GB വേരിയന്റ് 22999 രൂപ വിലയിൽ വാങ്ങാം. ഫ്ലിപ്പ്കാർട്ടിലും മോട്ടറോളയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്​സൈറ്റിലും ഇതേ വിലയിലും ഡിസ്കൗണ്ടിലും തന്നെയാണ് എഡ്ജ് 60 ഫ്യൂഷൻ ലിസ്റ്റ് ചെയ്തിരിക്കുന്നത്. പാന്റോൺ സ്ലിപ്സ്ട്രീം, പാന്റോൺ സെഫിർ, പാന്റോൺ ആമസോണൈറ്റ്, പാന്റോൺ മൈക്കോണോസ് ബ്ലൂ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമാകുക.

അ‌ഴകിയ മോട്ടോ! മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ ഡിസ്കൗണ്ട് സഹിതം വാങ്ങാം

പ്രധാന ഫീച്ചറുകൾ

2.6GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 4nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്. 6.7 ഇഞ്ച് (2712 x 1220 പിക്സലുകൾ) FHD+ 10-ബിറ്റ് OLED എൻഡ്ലെസ് എഡ്ജ് ഡിസ്പ്ലേ, HDR10+, 120Hz റിഫ്രഷ് റേറ്റ്, 360Hz ടച്ച് സാമ്പിൾ റേറ്റ്, 4500 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

സോണി LYT-700C സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.88 അപ്പേർ, OIS), മാക്രോ ഓപ്ഷനോടുകൂടിയ 13MP അൾട്രാവൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ) എന്നിവ ഉൾപ്പെടുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും വീഡിയോകോളുകൾക്കുമായി ക്വാഡ് പിക്‌സൽ സാങ്കേതികവിദ്യയുള്ള 32MP ഫ്രണ്ട് ക്യാമറയും (f/2.2 അപ്പേർച്ചർ) മോട്ടറോള എഡ്ജ് 60 ഫ്യൂഷനിൽ ഉണ്ട്.

8GB / 12GB LPDDR4X റാം, 256GB (UFS 2.2) സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11ax (2.4GHz/5GHz), ബ്ലൂടൂത്ത് 5.4, GPS, USB ടൈപ്പ്-C, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ് എന്നിവയും ഇതിലുണ്ട്.

അ‌ഴകിയ മോട്ടോ! മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ ഡിസ്കൗണ്ട് സഹിതം വാങ്ങാം

ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, 68W ഫാസ്റ്റ് ചാർജിംഗുള്ള 5500mAh ബാറ്ററി എന്നിവയും ഇതിലുണ്ട്. 161.2 x 73.08 x 8.25mm വലിപ്പവും 180.1 ഗ്രാം ഭാരവും എഡ്ജ് 60 ഫ്യൂഷന് ഉണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം. 3 OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ ഫോണിന് ലഭിക്കും.

Best Mobiles in India

English summary
The Motorola Edge 60 Fusion with MediaTek Dimensity 7400 chipset is now available for purchase at a discounted price of Rs 2,000. The Motorola Edge 60 Fusion is available in two variants. One is the 8GB + 256GB variant, and the second is the 12GB + 256GB variant. The original price of the 8GB RAM variant is Rs 22,999 and the 12GB RAM variant is Rs 24,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X