Home
Mobile

മോട്ടറോളയല്ലേ... ഇതല്ല, ഇതിനപ്പുറം മാറ്റം വരുത്താം! എഡ്ജ് 60 ഫ്യൂഷൻ പുതിയ സ്റ്റോറേജ് വേരിയന്റ് എത്തി

മോട്ടറോള തങ്ങളുടെ എഡ്ജ് സീരീസിൽ കഴിഞ്ഞ വർഷം ഏപ്രിലിൽ ഇന്ത്യയിൽ അ‌വതരിപ്പിച്ച സ്മാർട്ട്ഫോൺ മോഡലാണ് മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ (motorola edge 60 fusion). ലോഞ്ച് ചെയ്തതു മുതൽ കഴിഞ്ഞ ദിവസം വരെ 8GB + 256GB, 12GB + 256GB എന്നിങ്ങനെ രണ്ട് റാം+ സ്റ്റോറേജ് വേരിയന്റുകളിൽ മാത്രമാണ് ഈ മോഡൽ ലഭ്യമായിരുന്നത്. എന്നാൽ ഇന്ന് മുതൽ (ഫെബ്രുവരി 6) 8GB + 128GB എന്ന ഒരു പുതിയ വേരിയന്റിൽ കൂടി പുതിയതായി ഈ മോഡൽ ലഭ്യമായിരിക്കുന്നു.

അ‌തായത് ഒരു പുതിയ റാം + സ്റ്റോറേജ് വേരിയന്റിൽ കൂടി എഡ്ജ് 60 ഫ്യൂഷൻ ലോഞ്ച് ചെയ്യപ്പെട്ടിരിക്കുന്നു. മോട്ടറോളയുടെ ഔദ്യോഗിക വെബ്​സൈറ്റ്, ഫ്ലിപ്പ്കാർട്ട് എന്നീ പ്ലാറ്റ്ഫോമുകളിൽ ഇപ്പോൾ പുതിയ 8GB+ 128GB വേരിയന്റ് വാങ്ങാൻ ലഭ്യമാണ്. പുതിയ മോട്ടറോള എഡ്ജ് 60 ഫ്യൂഷന് 20999 രൂപയാണ് വില.

എഡ്ജ് 60 ഫ്യൂഷൻ പുതിയ സ്റ്റോറേജ് വേരിയന്റ് എത്തി

നേരത്തെ എഡ്ജ് 60 ഫ്യൂഷന്റെ 8GB + 256GB വേരിയന്റ് 22,999 രൂപ വിലയിലും 12GB + 256GB വേരിയന്റ് 24,999 രൂപ വിലയിലുമാണ് ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടത്. പിന്നീട് ചില ഓഫർ സെയിലുകളിൽ ഡിസ്കൗണ്ട് സഹിതം മോട്ടറോള എഡ്ജ് 60 ഫ്യൂഷന്റെ 256ജിബി സ്റ്റോറേജുള്ള അ‌ടിസ്ഥാന വേരിയന്റ് 20000 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ ലഭ്യമായിരുന്നു.

എന്നാൽ പുതിയ വേരിയന്റ് വന്നതോടെ കുറഞ്ഞ വിലയിൽ 256ജിബി മോഡൽ സ്വന്തമാക്കാനുള്ള അ‌വസരം നഷ്ടമായിരിക്കുന്നു. ഔദ്യോഗിക വെബ്​സൈറ്റിൽ മോട്ടറോള എഡ്ജ് 60 ഫ്യൂഷന്റെ എല്ലാ വേരിയന്റുകൾക്കും നിലവിൽ 1000 രൂപ മാത്രമാണ് ബാങ്ക് ഡിസ്കൗണ്ടായി ലഭ്യമായിട്ടുള്ളത്. ഫ്ലിപ്പ്കാർട്ടിൽ 1050 രൂപയുടെ ഡിസ്കൗണ്ട് ഉണ്ട്.

എഡ്ജ് 60 ഫ്യൂഷൻ പുതിയ സ്റ്റോറേജ് വേരിയന്റ് എത്തി

ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ പുതിയ മോട്ടറോള 128ജിബി സ്റ്റോറേജ് മോഡൽ 19949 രൂപ വിലയിൽ ഫ്ലിപ്പ്കാർട്ടിൽ നിന്ന് ലഭ്യമാകും. പുതിയ റാം+ സ്റ്റോറേജ് വേരിയന്റിൽ ലഭ്യമായി എന്നതിനപ്പുറം ഈ മോട്ടറോള ഫോണിൽ മറ്റ് മാറ്റങ്ങളൊന്നും വന്നിട്ടില്ല. പാന്റോൺ സ്ലിപ്സ്ട്രീം, പാന്റോൺ സെഫിർ, പാന്റോൺ ആമസോണൈറ്റ്, പാന്റോൺ മൈക്കോണോസ് ബ്ലൂ എന്നീ നാല് കളർ ഓപ്ഷനുകളിൽ ഇത് വാങ്ങാനാകും.

പ്രധാന ഫീച്ചറുകൾ

2.6GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 4nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്. സോണി LYT-700C സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.88 അപ്പേർ, OIS), മാക്രോ ഓപ്ഷനോടുകൂടിയ 13MP അൾട്രാവൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ) എന്നിവ അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും ക്വാഡ് പിക്‌സൽ സാങ്കേതികവിദ്യയുള്ള 32MP ഫ്രണ്ട് ക്യാമറയും (f/2.2 അപ്പേർച്ചർ) ഇതിലുണ്ട്.

6.7 ഇഞ്ച് (2712 x 1220 പിക്സലുകൾ) FHD+ 10-ബിറ്റ് OLED എൻഡ്ലെസ് എഡ്ജ് ഡിസ്പ്ലേ, HDR10+, 120Hz റിഫ്രഷ് റേറ്റ്, 360Hz ടച്ച് സാമ്പിൾ റേറ്റ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ, മാലി-G615 MC2 GPU നൽകിയിരിക്കുന്നു. 8GB / 12GB LPDDR4X റാം, 256GB (UFS 2.2) സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്.

എഡ്ജ് 60 ഫ്യൂഷൻ പുതിയ സ്റ്റോറേജ് വേരിയന്റ് എത്തി

ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA/NSA (n1/n2/n3/n5/n8/n28/n38/n40/n41/n77/n78), ഡ്യുവൽ 4G VoLTE, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, 68W ഫാസ്റ്റ് ചാർജിംഗുള്ള 5500mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയാണ് ഈ ഫോൺ എത്തിയത് എങ്കിലും 3 OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.

More from GizBot

Best Mobiles in India

English summary
The new 8GB RAM, 128GB storage variant of the Motorola Edge 60 Fusion has gone on sale today. It can be purchased at a discounted price of Rs 19,999. This is a smartphone model launched by Motorola in India in April last year under its Edge series. This model was earlier available in only two RAM+storage variants, 8GB + 256GB and 12GB + 256GB.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X