നന്നായിട്ടുണ്ട് എന്ന് പറയിക്കാൻ മോട്ടറോള! എഡ്ജ് 60 ഇന്ത്യയിൽ ലോഞ്ച് ചെയ്തു
കഴിഞ്ഞ വർഷത്തെ മോട്ടറോള എഡ്ജ് 50 സീരീസിലെ എഡ്ജ് 50 മോഡലിന്റെ പിൻഗാമിയായി മോട്ടറോള ഈ വർഷം മോട്ടറോള എഡ്ജ് 60 സീരീസിൽ എഡ്ജ് 60 (motorola edge 60 ) അവതരിപ്പിച്ചിരിക്കുന്നു. എഡ്ജ് 60 സീരീസിൽ മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ, മോട്ടറോള എഡ്ജ് 60 സ്റ്റൈലസ്, മോട്ടറോള എഡ്ജ് 60 പ്രോ എന്നിവ ഇതിനകം ഇന്ത്യയിൽ ലോഞ്ച് ചെയ്തിരുന്നു. അതിനാൽ ഈ നിരയിലേക്ക് എത്തുന്ന നാലാമനാണ് ഇപ്പോൾ എത്തിയിരിക്കുന്ന എഡ്ജ് 60. ഇന്ത്യയിൽ എത്തുന്നത് ഇപ്പോഴാണ് എങ്കിലും ആഗോള തലത്തിൽ ഇതിനകം മോട്ടറോള എഡ്ജ് 60 ലോഞ്ച് ചെയ്തിരുന്നു.
ആഗോള വേരിയന്റിൽ നിന്ന് വ്യത്യസ്തമായ ചില ഫീച്ചറുകളുമായാണ് മോട്ടറോള എഡ്ജ് 60 ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഈ ഇന്ത്യൻ മോട്ടറോള എഡ്ജ് 60യുടെ പ്രധാന ഫീച്ചറുകൾ പരിചയപ്പെടാം: 2.6GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 4nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്.

120Hz റിഫ്രഷ് റേറ്റ് ഉള്ള 6.67 ഇഞ്ച് (2712 x 1220 പിക്സലുകൾ) 1.5K 10-ബിറ്റ് pOLED ഡിസ്പ്ലേ ആണ് മോട്ടറോള എഡ്ജ് 60 5ജിയിൽ ഉള്ളത്. ഇതിന് 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവയും ഉണ്ട്.
മാലി G615 MC2 GPU മോട്ടറോള എഡജ് 60 5ജിയിൽ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ മികച്ച പെർഫോമൻസിന് പിന്തുണയ്ക്കായി 12GB LPDDR4X റാം, 256GB UFS 2.2 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം മോട്ടറോള എഡ്ജ് 60 വാഗ്ദാനം ചെയ്യുന്നു. അതിൽ സോണി LYTIA 700C സെൻസറുള്ള 50MP മെയിൻ ക്യാമറ, f/1.8 അപ്പേർച്ചർ, OIS, 50MP ഓട്ടോ ഫോക്കസ് അൾട്രാ-വൈഡ് ക്യാമറ- f/2.0 അപ്പേർച്ചർ, മാക്രോ ഓപ്ഷൻ, 10MP 3x ടെലിഫോട്ടോ ക്യാമറ- f/2.0 അപ്പേർച്ചർ, OIS, 30x സൂപ്പർ സൂം, 4K 30fps വരെ വീഡിയോ റെക്കോർഡിംഗ് എന്നിവയടങ്ങുന്നു.
സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.0 അപ്പേർച്ചറുള്ള 50MP ഫ്രണ്ട് ക്യാമറ, 4K 30fps വരെ വീഡിയോ റെക്കോർഡിംഗ് പിന്തുണ സഹിതം മോട്ടറോള എഡ്ജ് 60 5ജിയിൽ ഉണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയാണ് ഈ മോട്ടറോള ഫോണിന്റെ പ്രവർത്തനം. 3 ഒഎസ് അപ്ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ഇതിന് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, IP68 + IP69, മിലിട്ടറി-ഗ്രേഡ് ഈട് (MIL-STD-810H), ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA/NSA (n1/n2/n3/n5/n8/n28/n38/n40/n41/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6E 802.11ax (2.4GHz/5GHz), ബ്ലൂടൂത്ത് 5.4, GPS, USB ടൈപ്പ്-സി, 68W ടർബോപവർ ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5500mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

മോട്ടോറോള എഡ്ജ് 60 5ജിയുടെ 12GB + 256GB സിംഗിൾ വേരിയന്റിന് 25,999 രൂപയാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി ആക്സിസ് ബാങ്ക്, IDFC ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് ചെയ്യുമ്പോൾ 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭിക്കും. അതിനാൽ 24999 രൂപ പ്രാരംഭ വിലയിൽ വാങ്ങാം.
ജൂൺ 17 മുതൽ ഫ്ലിപ്പ്കാർട്ട്, മോട്ടറോളയുടെ ഔദ്യോഗിക വെബ്സൈറ്റ്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി മോട്ടറോള എഡ്ജ് 60 5ജി വാങ്ങാനാകും. നൈലോൺ പോലുള്ള ഫിനിഷുള്ള പാന്റോൺ ജിബ്രാൾട്ടർ സീയിലും ലെതർ പോലുള്ള ഫിനിഷുള്ള പാന്റോൺ ഷാംറോക്കിലും ഈ മോട്ടറോള ഫോൺ ലഭ്യമാകും.


Click it and Unblock the Notifications