Home
Mobile

എഡ്ജ് 60 സീരീസിലെ പുതിയ കരുത്തൻ! മോട്ടറോള എഡ്ജ് 60 നിയോ ലോഞ്ച് ചെയ്തു

മോട്ടറോളയുടെ ഏറെ പ്രശസ്മായ എഡ്ജ് സീരീസ് സ്മാർട്ട്ഫോണുകളുടെ നിരയിലേക്ക് ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി കഴിഞ്ഞ ദിവസം ആഗോള തലത്തിൽ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നു. മോട്ടറോള എഡ്ജ് 60 സീരീസിന്റെ ഭാഗമായി പുതിയ മോട്ടറോള എഡ്ജ് 60 നിയോ (motorola edge 60 neo) എന്ന മോഡലാണ് എത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ എഡ്ജ് 50 നിയോയുടെ പിൻഗാമിയായിട്ടാണ് പുതിയ എഡ്ജ് 60 നിയോയുടെ വരവ്. എഡ്ജ് 60 സീരീസിൽ ഇന്ത്യയിൽ ഇതിനകം മൂന്ന് മോഡലുകൾ ലോഞ്ച് ചെയ്തിട്ടുണ്ട്. നാലാം മോഡലായി പുതിയ എഡ്ജ് 60 നിയോ അ‌ധികം ​വൈകാതെ ഇന്ത്യയിലും ലോഞ്ച് ചെയ്യും.

മീഡിയടെക് ഡൈമെൻസിറ്റി 7400 ചിപ്സെറ്റ് കരുത്തിലാണ് എഡ്ജ് 60 നിയോ എത്തിയിരിക്കുന്നത്. IP68 + IP69 റേറ്റിങ്ങും മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റിക്ക് MIL-810H സർട്ടിഫിക്കേഷനും ഇതിനുണ്ട്. മുൻ മോഡലിനെ അ‌പേക്ഷിച്ച് ബാറ്ററി ശേഷി വർധനയോടെയാണ് എഡ്ജ് 60 നിയോ അ‌വതരിപ്പിക്കപ്പെട്ടിട്ടുള്ളത്. കൂടാതെ നിരവധി എഐ ഫീച്ചറുകളും ഇതിലുണ്ട്.

പുതിയ കരുത്തൻ! മോട്ടറോള എഡ്ജ് 60 നിയോ ലോഞ്ച് ചെയ്തു

മോട്ടറോള എഡ്ജ് 60 നിയോയുടെ പ്രധാന ഫീച്ചറുകൾ

120Hz റിഫ്രഷ് റേറ്റുള്ള 6.4 ഇഞ്ച് (1200×2670 പിക്സലുകൾ) 1.5K പോൾഡ് LTPO ഡിസ്പ്ലേ ആണ് എഡ്ജ് 60 നിയോയിൽ ഉള്ളത്. ഇത് 3000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ സഹിതം എത്തുന്നു.

2.6GHz വരെ ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 4nm പ്രൊസസർ ആണ് എഡ്ജ് 60 നിയോ 5ജിയുടെ കരുത്ത്. മാലി-G615 MC2 GPU, 8GB / 12GB LPDDR4X റാം, 128GB / 256GB സ്റ്റോറേജ് ഓപ്ഷനുകളും ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം. 5 OS അപ്‌ഗ്രേഡുകളും 5 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഇതിന് ലഭിക്കും.

പുതിയ കരുത്തൻ! മോട്ടറോള എഡ്ജ് 60 നിയോ ലോഞ്ച് ചെയ്തു

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് എഡ്ജ് 60 നിയോയിൽ മോട്ടറോള നൽകിയിരിക്കുന്നത്. അ‌തിൽ സോണി സെൻസറുള്ള 50MP മെയിൻ ക്യാമറ (LYTIA 700C സെൻസർ, f/1.8 അപ്പർച്ചർ, OIS), 13MP 120° അൾട്രാ-വൈഡ് ക്യാമറ, മാക്രോ ഓപ്ഷൻ, 10MP 3x ടെലിഫോട്ടോ ക്യാമറ, 4K വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്നു.

സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.4 അപ്പർച്ചറുള്ള 32MP ഫ്രണ്ട് ക്യാമറയും 4k വീഡിയോ റെക്കോർഡിംഗ് സഹിതം എഡ്ജ് 60 നിയോയിൽ ഉണ്ട്. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കാൻ IP68 + IP69 റേറ്റിങ്ങും മികച്ച ഈടിനായി MIL-STD 810H സർട്ടിഫിക്കേഷനും ഈ ഫോണിനുണ്ട്.

ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്മോസ്,
ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11ax (2.4GHz/5GHz) MIMO, ബ്ലൂടൂത്ത് 5.4, GPS, USB ടൈപ്പ്-C, 68W ടർബോ ചാർജിംഗുള്ള 5000mAh ബാറ്ററി, 15W വയർലെസ് ചാർജിംഗ് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

പുതിയ കരുത്തൻ! മോട്ടറോള എഡ്ജ് 60 നിയോ ലോഞ്ച് ചെയ്തു

മോട്ടോറോള എഡ്ജ് 60 നിയോ 5ജിയുടെ വിലയും ലഭ്യതയും

മോട്ടോറോള എഡ്ജ് 60 നിയോ 399 യൂറോ (ഏകദേശം 41,145 രൂപ) പ്രാരംഭ വിലയിൽ ആണ് അ‌വതരിപ്പിച്ചിരിക്കുന്നത്. ഈ മാസം മുതൽ യൂറോപ്പിൽ ഇത് ലഭ്യമാകും. ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് വിപണികളിൽ ഉടൻ തന്നെ ഈ മോഡൽ അ‌വതരിപ്പിക്കും. പാന്റോൺ ലാറ്റെ, പാന്റോൺ ഫ്രോസ്റ്റ്ബൈറ്റ്, പാന്റോൺ പോയിൻസിയാന, പാന്റോൺ ഗ്രിസൈൽ എന്നീ കളർ ഓപ്ഷനുകളിലാണ് ഇത് വാങ്ങാനാകുക.

Best Mobiles in India

English summary
Motorola Edge 60 Neo has been launched globally. It is priced at 399 Euros (approximately Rs. 41,145). It will be available in Europe starting this month. The model will be launched in other markets including India soon. It will be available in Pantone Latte, Pantone Frostbite, Pantone Poinciana, and Pantone Grisile color options.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X