ഇത് മോട്ടറോളയുടെ ഓപ്പറേഷൻ സമ്മർ! മാസ് പെർഫോമൻസ് ഫീച്ചറുകളുമായി എഡ്ജ് 60 പ്രോ വിൽപ്പനയ്ക്ക്
ഇന്ത്യയിൽ മോട്ടറോള എഡ്ജ് 60 സീരീസ് ഫോണുകളുടെ വിളയാട്ടം തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ വർഷത്തെ എഡ്ജ് 50 സീരീസിന്റെ പിൻഗാമിയായി ഇത്തവണ എഡ്ജ് 60 സീരീസ് ഫോണുകൾ ഓരോന്നായി വന്നുകൊണ്ടിരിക്കുകയാണ്. എഡ്ജ് 60 ഫ്യൂഷൻ കഴിഞ്ഞ ആഴ്ച ലോഞ്ച് ഓഫറുകൾ സഹിതം വിൽപ്പന ആരംഭിച്ചുകഴിഞ്ഞു. അതിന് പിന്നാലെ ഇപ്പോൾ മോട്ടറോള എഡ്ജ് 60 പ്രോയും (Motorola Edge 60 Pro) ഇന്ന് മുതൽ ഇന്ത്യൻ വിപണിയിൽ വിൽപ്പന ആരംഭിക്കുന്നു. ഉപയോക്താക്കൾക്ക് 30000 രൂപയ്ക്കുള്ളിൽ നൽകാൻ കഴിയുന്ന മികച്ച ഫീച്ചറുകൾ തന്നെ മോട്ടറോള ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
മോട്ടോറോള എഡ്ജ് 60 പ്രോയുടെ 8GB + 256GB അടിസ്ഥാന വേരിയന്റിന് 29,999 രൂപയും 12GB + 256GB വേരിയന്റിന് 33,999 രൂപയുമാണ് വില. മോട്ടറോളയുടെ ഔദ്യോഗിക വെബ്സൈറ്റിന് പുറമേ ഫ്ലിപ്പ്കാർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴിയും ഇത് വാങ്ങാനാകും. ഡാസ്ലിംഗ് ബ്ലൂ, സ്പാർക്ലിംഗ് ഗ്രേപ്പ്, ഷാഡോ എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്.

വിപണിയിൽ ധാരാളം പുതിയ സ്മാർട്ട്ഫോണുകൾ ഉണ്ടെന്നിരിക്കെ കടുത്ത മത്സരം നടക്കുന്നതിനാൽ കഴിവതും മികച്ച ഫീച്ചറുകൾ തന്നെ മോട്ടറോള ഈ എഡ്ജ് 60 പ്രോ മോഡലിൽ നൽകിയിട്ടുണ്ട്. ഇപ്പോൾ സമ്മർ സെയിൽ നടക്കുന്ന ഘട്ടത്തിലാണ് ഈ ഫോൺ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയം.
സമ്മർ സെയിലിൽ പല സ്മാർട്ട്ഫോണുകളും വൻ വിലക്കുറവിൽ ലഭ്യമാകും. ഈ സാഹചര്യത്തിൽ മികച്ച ഫീച്ചറുകൾക്കൊപ്പം മാന്യമായ വിലയും വാഗ്ദാനം ചെയ്താൽ മാത്രമേ പിടിച്ചുനിൽക്കാനാകൂ. കടുത്ത മത്സരത്തിന് നടുവിലേക്ക് ആവേശത്തോടെ വരുന്ന എഡ്ജ് 60 പ്രോ ഒരു കരുത്തൻ സ്മാർട്ട്ഫോൺ തന്നയാണ് എന്ന് പ്രതീക്ഷിക്കാം.

മോട്ടോറോള എഡ്ജ് 60 പ്രോ 5ജിയുടെ പ്രധാന ഫീച്ചറുകൾ: 3.35GHz ഒക്ട കോർ ഡൈമെൻസിറ്റി 8350 എക്സ്ട്രീം 4nm പ്രൊസസർ ആണ് ഈ പ്രോ മോഡലിന്റെ കരുത്ത്. 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് (2712 x 1220 പിക്സലുകൾ) 1.5K 10-ബിറ്റ് pOLED ഡിസ്പ്ലേ ആണ് ഇതിലുള്ളത്.
4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, 720Hz PWM ഡിമ്മിംഗ് / DC ഡിമ്മിംഗ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവയൊക്കെയാണ് ഇതിലെ ഡിസ്പ്ലേയുമായി ബന്ധപ്പെട്ട് വരുന്ന പ്രധാന ഫീച്ചറുകൾ. മാലി-G615 MC6 ജിപിയു, 8GB / 12GB LPDDR5X റാം, 256GB UFS 4.0 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്.
ക്യാമറകളുടെ കാര്യമെടുത്താൽ, ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ആണ് ഇതിലുള്ളത്. 50MP മെയിൻ ക്യാമറ (സോണി LYTIA 700C സെൻസർ, OIS), 50MP ഓട്ടോ ഫോക്കസ് അൾട്രാ-വൈഡ് ക്യാമറ, (f/2.0 അപ്പേർച്ചർ), മാക്രോ മോഡ്, 10MP f/2.0 അപ്പേർച്ചറുള്ള 3x ടെലിഫോട്ടോ ക്യാമറ, 50x സൂപ്പർ സൂം എന്നിവ ഇതിലടങ്ങുന്നു. ഫ്രണ്ടിൽ f/2.0 അപ്പേർച്ചറുള്ള 50MP സെൽഫി ക്യാമറയുണ്ട് എന്നതും ശ്രദ്ധേയം.

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. 3 OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C, NFC, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്മോസ്, IP68 + IP69 റേറ്റിങ്, മിലിട്ടറി ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H) എന്നിവയും ഇതിലുണ്ട്.
90W ടർബോപവർ ഫാസ്റ്റ് ചാർജിംഗ്, 15W വയർലെസ് ചാർജിംഗ് പിന്തുണയുള്ള 6000mAh ബാറ്ററിയാണ് മോട്ടറോള എഡ്ജ് 60 പ്രോയിലുള്ളത്. 160.69×73.06 x 8.24mm വലിപ്പവും 186 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്. മികച്ച ഹാർഡ്വെയർ ഫീച്ചറുകൾ പോലെ തന്നെ മോട്ടോ എഐയുടെ സാന്നിധ്യവും ഈ സ്മാർട്ട്ഫോണിനെ കരുത്തനാക്കി മാറ്റുന്നുണ്ട്.


Click it and Unblock the Notifications








