Home
Mobile

ഹുറേയ്...! എക്‌സ്ട്രീം പെർഫോമൻസിന് എക്‌സ്ട്രീം പ്രോസസറുമായി മോട്ടറോള എഡ്ജ് 60 പ്രോ ഇന്ത്യയിലെത്തി

പറഞ്ഞ വാക്ക് പാലിച്ചുകൊണ്ട് മോട്ടറോള തങ്ങളുടെ എഡ്ജ് 60 സീരീസിലെ അ‌ടുത്ത ഒരു സ്മാർട്ട്ഫോൺ കൂടി ഇന്ത്യയിൽ അ‌വതരിപ്പിച്ചിരിക്കുന്നു. വർധിപ്പിച്ച കിടിലൻ എഐ ഫീച്ചറുകളുടെയും മറ്റ് മികച്ച ഫീച്ചറുകളുടെയും അ‌കമ്പടിയോടെ പുതിയ മോട്ടറോള എഡ്ജ് 60 പ്രോ (motorola edge 60 Pro) ആണ് ഇന്ത്യയിൽ ഇന്ന് അ‌വതരിപ്പിച്ചിരിക്കുന്നത്. ഇതിന്റെ അ‌ടിസ്ഥാന മോഡലിന് 30000 രൂപയിൽ താഴെയാണ് വില. എക്‌സ്ട്രീം പെർഫോമൻസിന് ഒരു എക്‌സ്ട്രീം പ്രോസസർ വേണം എന്ന തിരിച്ചറിവിൽ മീഡിയടെക് ഡൈമെൻസിറ്റി 8350 എക്‌സ്ട്രീം ചിപ്സെറ്റ് കരുത്താക്കിയാണ് ഈ പ്രോ മോഡൽ എത്തിയിരിക്കുന്നത്.

ഉപയോക്താക്കൾക്ക് 30000 രൂപയ്ക്കുള്ളിൽ നൽകാൻ കഴിയുന്ന മികച്ച ഫീച്ചറുകൾ തന്നെ മോട്ടറോള ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. പ്രോസസറിന് ശക്തമായ പിന്തുണ ഉറപ്പിക്കാനായി 12GB വരെ റാം ആണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. ഫീച്ചറുകൾ പോലെ തന്നെ മോട്ടോ എഐയുടെ സാന്നിധ്യവും ഈ സ്മാർട്ട്ഫോണിനെ കരുത്തനാക്കി മാറ്റുന്നുണ്ട്.

എക്‌സ്ട്രീം പ്രോസസറുമായി മോട്ടറോള എഡ്ജ് 60 പ്രോ ഇന്ത്യയിലെത്തി

മോട്ടോ എഐ ഫീച്ചറുകളിൽ ക്യാച്ച് മീ അ‌പ് (Catch Me Up) ഉപയോഗിച്ച് സ്മാർട്ട് സംഗ്രഹങ്ങൾ നേടാം, പേ അ‌റ്റൻഷൻ (Pay Attention) ഫീച്ചർ ഉപയോഗിച്ച് റിയൽ​ടൈം ട്രാൻസ്ക്രിപ്ഷനും റിമെമ്പർ ദിസ് (Remember This) ഫീച്ചർ ഉപയോഗിച്ച് പഴ്സണ​ലൈസ്ഡ് മെമ്മറി റീകോളും സാധ്യമാകും. ഗ്ലോബൽ സെർച്ച്, നെക്സ്റ്റ് മൂവ്, എളുപ്പത്തിലുള്ള ആക്‌സസ്സിനായി AI കീ, വിഷ്വൽ സെർച്ചിനായി സർക്കിൾ ടു സെർച്ച് തുടങ്ങി നിരവധി എഐ ഫീച്ചറുകളും ജെമിനി ചാറ്റും ഇതിലുണ്ട്.

ഉള്ളിലുള്ള ഫീച്ചറുകളുടെ കാര്യത്തിൽ മാത്രമല്ല, ഫോണിന്റെ നിർമിതിയും കരുത്തുറ്റതാണ്. പ്ലാസ്റ്റിക് ഫ്രെയിം ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്, തുകൽ, നൈലോൺ-പ്രചോദിതമായ ടെക്സ്ചറിലാണ് ഇത് വരുന്നത്. IP68 + IP69 റേറ്റിങ്, തീവ്രമായ താപനില, 95% ഈർപ്പം, ഉയർന്ന ഉയരം, 1.5 മീറ്റർ വരെ വീഴൽ എന്നിവയിൽ നിന്ന് സംരക്ഷണം നൽകുന്ന MIL-STD-810H സർട്ടിഫിക്കേഷൻ എന്നിവയും ഇതിലുണ്ട്.

എക്‌സ്ട്രീം പ്രോസസറുമായി മോട്ടറോള എഡ്ജ് 60 പ്രോ ഇന്ത്യയിലെത്തി

മോട്ടോറോള എഡ്ജ് 60 പ്രോ 5ജിയുടെ പ്രധാന ഫീച്ചറുകൾ

120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് (2712 x 1220 പിക്സലുകൾ) 1.5K 10-ബിറ്റ് pOLED ഡിസ്പ്ലേ ആണ് ഇതിലുള്ളത്. 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, 720Hz PWM ഡിമ്മിംഗ് / DC ഡിമ്മിംഗ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവയും ഇതിലുണ്ട്.

3.35GHz ഒക്ട കോർ ഡൈമെൻസിറ്റി 8350 എക്സ്ട്രീം 4nm പ്രൊസസർ കരുത്തിലാണ് മോട്ടറോള എഡ്ജ് 60 പ്രോ ഇന്ത്യയിൽ അ‌വതരിച്ചിരിക്കുന്നത്. ഒപ്പം മാലി-G615 MC6 ജിപിയു, 8GB / 12GB LPDDR5X റാം, 256GB UFS 4.0 സ്റ്റോറേജ് എന്നിവയും ഉണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം. 3 OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം മോട്ടറോള എഡ്ജ് 60 പ്രോയിലുണ്ട്. അ‌തിൽ 50MP മെയിൻ ക്യാമറ (സോണി LYTIA 700C സെൻസർ, OIS), 50MP ഓട്ടോ ഫോക്കസ് അൾട്രാ-വൈഡ് ക്യാമറ, (f/2.0 അ‌പ്പേർച്ചർ), മാക്രോ മോഡ്, 10MP f/2.0 അപ്പേർച്ചറുള്ള 3x ടെലിഫോട്ടോ ക്യാമറ, 50x സൂപ്പർ സൂം എന്നിവ ഇതിലടങ്ങുന്നു. ഫ്രണ്ടിൽ f/2.0 അപ്പേർച്ചറുള്ള 50MP ക്യാമറയും ഉണ്ട്.

എക്‌സ്ട്രീം പ്രോസസറുമായി മോട്ടറോള എഡ്ജ് 60 പ്രോ ഇന്ത്യയിലെത്തി

ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA (n1/2/3/5/7/8/20/26/28/38/40/41/77/78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6E 802.11ax (2.4GHz/5GHz), ബ്ലൂടൂത്ത് 5.4, GPS, USB ടൈപ്പ്-C, NFC, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്മോസ്, IP68 + IP69 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H) എന്നിവയും ഇതിലുണ്ട്.

90W ടർബോപവർ ഫാസ്റ്റ് ചാർജിംഗ്, 15W വയർലെസ് ചാർജിംഗ് പിന്തുണയുള്ള 6000mAh ബാറ്ററിയാണ് മോട്ടറോള എഡ്ജ് 60 പ്രോയിലുള്ളത്. 160.69×73.06 x 8.24mm വലിപ്പവും 186 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്. പാന്റോൺ ഡാസ്ലിംഗ് ബ്ലൂ, പാന്റോൺ ഷാഡോ, പാന്റോൺ സ്പാർക്ലിംഗ് ഗ്രേപ്പ് നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്.

മോട്ടോറോള എഡ്ജ് 60 പ്രോയുടെ 8GB + 256GB അ‌ടിസ്ഥാന വേരിയന്റിന് 29,999 രൂപയും 12GB + 256GB വേരിയന്റിന് 33,999 രൂപയുമാണ് വില. മെയ് 7 മുതൽ ആണ് ഇത് വിൽപ്പനയ്ക്ക് എത്തുക. എന്നാൽ ഏപ്രിൽ 30 മുതൽ പ്രീ ഓഡർ ചെയ്യാൻ സൗകര്യമുണ്ട്. മോട്ടറോളയുടെ ​ഔദ്യോഗിക വെബ്​സൈറ്റിന് പുറമേ ഫ്ലിപ്പ്കാർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴിയും ഇത് വാങ്ങാനാകും.

Best Mobiles in India

English summary
Motorola Edge 60 Pro has been launched in India. Its 8GB + 256GB base variant is priced at Rs 29,999 and the 12GB + 256GB variant is priced at Rs 33,999. It will go on sale from May 7. However, pre-orders will be available from April 30. Apart from Motorola's official website, it can also be purchased via Flipkart and offline stores.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X