Home
Mobile

ലുക്ക്, പെർഫോമൻസ്, ക്യാമറ... മൂന്നും ഇതി​ൽ സെറ്റാ; മോട്ടറോളയുടെ എഡ്ജ് പ്രോ മോഡലിന് ഡിസ്കൗണ്ട്

റിപ്പബ്ലിക് ഡേ സെയിൽ അ‌വസാനിച്ചുവെങ്കിലും ഫ്ലിപ്പ്കാർട്ട് ഇപ്പോഴും സ്മാർട്ട്ഫോൺ പ്രേമികൾക്ക് മികച്ച ഡിസ്കൗണ്ട് ഡീലുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഓഫർ സെയിൽ സമയത്ത് പുതിയ ഫോൺ വാങ്ങാൻ കഴിയാത്തവർ നിരാശപ്പെടേണ്ട, മികച്ച ഡിസ്കൗണ്ടിൽ വാങ്ങാൻ കഴിയുന്ന മോട്ടറോളയുടെ് ഒരു പ്രോ മോഡൽ ഇപ്പോൾ ഫ്ലിപ്പ്കാർട്ട് ലഭ്യമാക്കിയിട്ടുണ്ട്. മോട്ടറോള കഴിഞ്ഞ വർഷം ഏപ്രിലിൽ തങ്ങളുടെ എഡ്ജ് 60 സീരീസിൽ അ‌വതരിപ്പിച്ച മോട്ടറോള എഡ്ജ് 60 പ്രോ 5ജി (motorola edge 60 Pro) ആണ് ആ സ്മാർട്ട്ഫോൺ. ലോഞ്ച് വിലയെക്കാൾ കുറഞ്ഞ വിലയിൽ ഇപ്പോൾ ഈ ഫോൺ കിട്ടും.

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് മോട്ടോറോള എഡ്ജ് 60 പ്രോയുടെ 8GB + 256GB അ‌ടിസ്ഥാന വേരിയന്റിന് 29,999 രൂപയും 12GB + 256GB വേരിയന്റിന് 33,999 രൂപയുമായിരുന്നു വില. എന്നാൽ ഇപ്പോൾ വില അ‌ൽപ്പം കുറഞ്ഞിട്ടുണ്ട്. മോട്ടറോളയുടെ ഔദ്യോഗിക വെബ്​സൈറ്റിൽ ഇത് 28999 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു.

ലുക്ക്, പെർഫോമൻസ്, ക്യാമറ, മൂന്നും ഇതി​ൽ സെറ്റാ...

ക്രെഡിറ്റ് കാർഡ് പർച്ചേസിന് 3000 രൂപയുടെയും ക്രെഡിറ്റ് കാർഡ് ഇഎംഐ പർച്ചേസിന് 3500 രൂപയുടെയും ബാങ്ക് ഡിസ്കൗണ്ടുകൾ മോട്ടറോള വെബ്​സൈറ്റിൽ ലഭ്യമാണ്. അ‌തിനാൽ കുറഞ്ഞത് 25999 രൂപ വിലയിൽ ഔദ്യോഗിക വെബ്​സൈറ്റിൽ നിന്ന് ഈ ഫോൺ വാങ്ങാനാകും. അ‌തേസമയം, ഫ്ലിപ്പ്കാർട്ട് പറയുന്നത് 24999 രൂപ വിലയിൽ ഈ ഫോൺ വാങ്ങാമെന്നാണ്.

ഫ്ലിപ്പ്കാർട്ടിലും 28999 രൂപ വിലയിൽ തന്നെയാണ് ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 4000 രൂപ വരെ ക്യാഷ്ബാക്ക് ഓഫർ ഫ്ലിപ്പ്കാർട്ട് എഡ്ജ് 60 പ്രോയ്ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഉപയോക്താക്കൾക്ക് ഇതിൽ ഇഷ്ടമുള്ള ഡീൽ പ്രയോജനപ്പെടുത്താം. ഔദ്യോഗിക വെബ്​സൈറ്റിലെ 25999 രൂപ വിലയിൽ ഈ ഫോൺ കിട്ടുന്നത് ഒരു മികച്ച ഡീൽ തന്നെയാണ്.

ലുക്ക്, പെർഫോമൻസ്, ക്യാമറ, മൂന്നും ഇതി​ൽ സെറ്റാ...

ലുക്ക്, പെർഫോമൻസ്, ക്യാമറ എന്നീ മൂന്ന് കാര്യങ്ങളിലും ഈ ഫോൺ കിടുവാണ് എന്നാണ് ഫ്ലിപ്പ്കാർട്ട് തന്നെ ഡിസ്കൗണ്ട് ടീസറിൽ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. പാന്റോൺ ഡാസ്ലിംഗ് ബ്ലൂ, പാന്റോൺ ഷാഡോ, പാന്റോൺ സ്പാർക്ലിംഗ് ഗ്രേപ്പ് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമായിരിക്കുന്നത്. പ്ലാസ്റ്റിക് ഫ്രെയിം ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്, തുകൽ, നൈലോൺ-പ്രചോദിതമായ ടെക്സ്ചറിലാണ് ഇത് വരുന്നത്.

പ്രധാന ഫീച്ചറുകൾ

ശക്തമായ പെർഫോമൻസ് വാഗ്ദാനം ചെയ്തുകൊണ്ട്, 3.35GHz ഒക്ട കോർ ഡൈമെൻസിറ്റി 8350 എക്സ്ട്രീം 4nm പ്രൊസസർ കരുത്തിലാണ് എഡ്ജ് 60 പ്രോ ഇന്ത്യയിൽ അ‌വതരിച്ചത്. 50MP മെയിൻ ക്യാമറ (സോണി LYTIA 700C സെൻസർ), 50MP ഓട്ടോ ഫോക്കസ് അൾട്രാ-വൈഡ് ക്യാമറ, മാക്രോ മോഡ്, 10MP 3x ടെലിഫോട്ടോ ക്യാമറ, 50x സൂപ്പർ സൂം എന്നിവയടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും 50MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.

120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് (2712 x 1220 പിക്സലുകൾ) 1.5K 10-ബിറ്റ് pOLED സ്ക്രീൻ, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, 720Hz PWM ഡിമ്മിംഗ് / DC ഡിമ്മിംഗ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ. മാലി-G615 MC6 ജിപിയു, 8GB / 12GB LPDDR5X റാം, 256GB UFS 4.0 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്.

ലുക്ക്, പെർഫോമൻസ്, ക്യാമറ, മൂന്നും ഇതി​ൽ സെറ്റാ...

90W ടർബോപവർ ഫാസ്റ്റ് ചാർജിംഗ്, 15W വയർലെസ് ചാർജിംഗ് പിന്തുണയുള്ള 6000mAh ബാറ്ററിയാണ് മോട്ടറോള എഡ്ജ് 60 പ്രോയിലുള്ളത്. ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, IP68 + IP69 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H) എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കി എത്തിയ ഈ ഫോണിന് 3 OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.

More from GizBot

Best Mobiles in India

English summary
The Motorola Edge 60 Pro is now available on Flipkart for Rs 24,999. At launch, it was priced at Rs 29,999 for the 8GB + 256GB base variant and Rs 33,999 for the 12GB + 256GB variant. It is listed on Motorola's official website for Rs 28,999. There are also bank discounts of Rs 3,000 on credit card purchases and Rs 3,500 on credit card EMI purchases.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X