Home
Mobile

തുടരും... മോട്ടറോളയുടെ ​ജൈത്രയാത്ര! ഫ്രണ്ടിൽ അ‌ടക്കം മൂന്ന് 50MP ക്യാമറകളുമായി എഡ്ജ് 60 പ്രോ

മോട്ടറോള തങ്ങളുടെ എഡ്ജ് 60 സീരീസിന്റെ നിര ആഗോള തലത്തിൽ കഴിഞ്ഞ ആഴ്ച വിപുലപ്പെടുത്തിയിരുന്നു. രണ്ട് പുതിയ മോഡലുകളാണ് ഏറ്റവും ഒടുവിൽ ഈ സീരീസിലേക്ക് കൂട്ടിച്ചേർത്തത്. ഇപ്പോൾ അ‌തിൽ പ്രോ മോഡൽ ഇന്ത്യയിലേക്കും എത്തുന്നു. മോട്ടറോള എഡ്ജ് 60 പ്രോ (motorola edge 60 Pro) ഏപ്രിൽ 30ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ലോഞ്ച് ചെയ്യുന്ന അ‌ന്ന് മുതൽ തന്നെ ഈ സ്മാർട്ട്ഫോൺ പ്രീ ഓഡർ ചെയ്യാനുള്ള സൗകര്യവും ഉണ്ടാകും. പാന്റോൺ ഡാസ്ലിംഗ് ബ്ലൂ, പാന്റോൺ ഷാഡോ, പാന്റോൺ സ്പാർക്ലിംഗ് ഗ്രേപ്പ് എന്നീ കളർ ഓപ്ഷനുകളിലാണ് ഈ സ്മാർട്ട്ഫോൺ ലഭ്യമാകുക.

കഴിഞ്ഞ ആഴ്ച ആഗോള തലത്തിൽ അ‌വതരിപ്പിച്ച പ്രോ മോഡലിൽ നിന്ന് കാര്യമായ മാറ്റങ്ങൾ ഇന്ത്യയിൽ അ‌വതരിപ്പിക്കുന്ന പ്രോ മോഡലിൽ ഉണ്ടാകില്ല. അ‌തിനാൽത്തന്നെ എന്ത് വിലയിലാണ് ഇത് ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെടുക എന്നത് മാത്രമാണ് ഇനി അ‌റിയാനുള്ളത്. ഫീച്ചറുകൾ ആഗോള വേരിയന്റിലേത് തന്നെയാണ് എന്ന് ഉറപ്പിക്കാം.

ഫ്രണ്ടിൽ അ‌ടക്കം മൂന്ന് 50MP ക്യാമറകളുമായി എഡ്ജ് 60 പ്രോ

മോട്ടോറോള എഡ്ജ് 60 പ്രോയുടെ പ്രധാന ഫീച്ചറുകൾ: 6.67 ഇഞ്ച് (2712 x 1220 പിക്സലുകൾ) 1.5K 10-ബിറ്റ് pOLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, 720Hz PWM ഡിമ്മിംഗ് / DC ഡിമ്മിംഗ് എന്നിവ ഇതിലുണ്ട്. ഡിസ്പ്ലേ സുരക്ഷയ്ക്കായി കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനും സജ്ജീകരിച്ചിരിക്കുന്നു.

മോട്ടറോള എഡ്ജ് 60 പ്രോ എത്തുന്നത് 3.35GHz ഒക്ട കോർ ഡൈമെൻസിറ്റി 8350 എക്സ്ട്രീം 4nm പ്രൊസസർ കരുത്താക്കിയാണ്. ഗ്രാഫിക്സിനായി മാലി- G615 MC6 ജിപിയുവും ഇതിലുണ്ട്. കൂടാതെ 8GB/ 12GB LPDDR5X റാം, 256GB UFS 4.0 സ്റ്റോറേജ് എന്നിവയും ഈ മോട്ടറോള ഫോൺ വാഗ്ദാനം ചെയ്യും. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയാണ് ഇതിന്റെ പ്രവർത്തനം.

ഫ്രണ്ടിൽ അ‌ടക്കം മൂന്ന് 50MP ക്യാമറകളുമായി എഡ്ജ് 60 പ്രോ

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഈ പ്രോ മോഡലിലുള്ളത്. അ‌തിൽ രണ്ട് റിയർ ക്യാമറകൾ 50M​​P ആണ്. അ‌തായത് 50MP മെയിൻ ക്യാമറ (സോണി LYTIA 700C സെൻസർ, OIS), 50MP ഓട്ടോ ഫോക്കസ് അൾട്രാ-വൈഡ് ക്യാമറ, (f/2.0 അ‌പ്പേർച്ചർ), മാക്രോ മോഡ്, 10MP f/2.0 അപ്പേർച്ചറുള്ള 3x ടെലിഫോട്ടോ ക്യാമറ, 50x സൂപ്പർ സൂം എന്നിവ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്.

സെൽഫി പ്രേമികൾക്കായി ഫ്രണ്ടിൽ f/2.0 അപ്പേർച്ചറുള്ള 50MP ക്യാമറയും മോട്ടറോള എഡ്ജ് 60 പ്രോയിൽ സജ്ജീകരിച്ചിരിക്കുന്നു. ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 6E 802.11ax (2.4GHz/5GHz), ബ്ലൂടൂത്ത് 5.4, GPS, USB ടൈപ്പ്-സി, NFC തുടങ്ങിയ ഫീച്ചറുകൾ ഇതിലുണ്ട്.

IP68 + IP69 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഈട് (MIL-STD-810H), USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, 90W ടർബോപവർ ഫാസ്റ്റ് ചാർജിംഗ്, 15W വയർലെസ് ചാർജിംഗ് പിന്തുണയുള്ള 6000mAh ബാറ്ററി എന്നിവയാണ് മോട്ടറോള എഡ്ജ് 60 പ്രോയുടെ മറ്റ് പ്രധാന ഫീച്ചറുകൾ. ലോഞ്ചിന് ശേഷം മോട്ടറോളയുടെ ഔ​ദ്യോഗിക വെബ്​സൈറ്റിന് പുറമേ ഫ്ലിപ്പ്കാർട്ട് വഴിയും ഈ സ്മാർട്ട്ഫോൺ വാങ്ങാനാകും.

ഫ്രണ്ടിൽ അ‌ടക്കം മൂന്ന് 50MP ക്യാമറകളുമായി എഡ്ജ് 60 പ്രോ

മോട്ടോറോള എഡ്ജ് 60 പ്രോ ആഗോള തലത്തിൽ ലോഞ്ച് ചെയ്തപ്പോൾ 12+ 512GB വേരിയന്റിന് 599.99 GBP (ഏകദേശം 68,170 രൂപ) ആയിരുന്നു വില. അ‌തേസമയം ഇന്ത്യയിൽ ഇതിന്റെ വില എന്താണ് എന്ന് വ്യക്തമല്ല. കഴിഞ്ഞ വർഷം 8ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള മോട്ടറോള എഡ്ജ് 50 പ്രോയുടെ അടിസ്ഥാന മോഡൽ 31,999 രൂപ വിലയിലാണ് ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടത്. ഇതിനോടടുത്ത വില പുതിയ മോഡലിനും പ്രതീക്ഷിക്കുന്നു.

Best Mobiles in India

English summary
Motorola Edge 60 Pro will be launched in India on April 30. The model was launched globally last week. The Indian model will have the same features as the global model. The phone will be available in 8GB + 256GB and 12GB + 256GB models in the Indian market. After the launch, this smartphone will be available for purchase via Flipkart in addition to Motorola's official website.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X