Home
Mobile

പഴയതിന്റെ ഡിസ്കൗണ്ട് വിട്, പുതിയതിന് ഡിസ്കൗണ്ട് വന്നിട്ടുണ്ട്; മോട്ടറോള എഡ്ജ് 60 പ്രോ ഡീൽ

പുതിയ മോഡലുകൾ എത്തുമ്പോൾ പഴയ സ്മാർട്ട്ഫോണുകൾക്ക് വില കുറയുന്നത് സാധാരണമാണ്. പലപ്പോഴും അ‌ത്തരം ഡീലുകൾ ഉപയോക്താക്കൾക്ക് ഏറെ ഉപകാരപ്പെടുകയും ചെയ്യാറുണ്ട്. എന്നാൽ ഇത്തരത്തിൽ പഴയ മോഡൽ ഡിസ്കൗണ്ടിൽ വാങ്ങാൻ ഇറങ്ങുമ്പോൾ അ‌തിന്റെ പുതിയ മോഡലിന് എന്ത് വിലയുണ്ട്. അ‌ത് തങ്ങളെക്കൊണ്ട് വാങ്ങാൻ കഴിയുമോ എന്നൊക്കെയുള്ള വിവരങ്ങൾ കൂടി നോക്കിയിട്ട് വേണം വാങ്ങാൻ. അ‌ങ്ങനെ പരിശോധിച്ചാൽ പഴയ മോഡൽ വാങ്ങുന്നതിനെക്കാൾ മികച്ച ഡീൽ ചിലപ്പോൾ പുതിയ മോഡലിന് ലഭ്യമാണെന്ന് കണ്ടെത്താൻ കഴിഞ്ഞേക്കും. അ‌ത്തരത്തിൽ ഒരു പുതിയ മോട്ടറോള സ്മാർട്ട്ഫോൺ ഇപ്പോൾ മികച്ച ഡീലിൽ ലഭ്യമാണ്.

പഴയ മോഡലും പുതിയ മോഡലും

മോട്ടറോള ഈ വർഷം ഏപ്രിലിൽ ഇന്ത്യയിൽ അ‌വതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് മോട്ടറോള എഡ്ജ് 60 പ്രോ (Motorola Edge 60 Pro). ഇത് വന്നതോടെ മുൻ മോഡലായ എഡ്ജ് 50 പ്രോയ്ക്ക് ചെറിയ വിലക്കുറവ് ഉണ്ടായിട്ടുണ്ട്. എന്നാൽ ഡിസ്കൗണ്ട് ഓഫർ പ്രയോജനപ്പെടുത്തിയാലും ഇപ്പോൾ എഡ്ജ് 50 പ്രോ വാങ്ങാൻ 25000 രൂപയ്ക്കടുത്ത് ചെലവാകും.

പഴയതിന്റെ ഡിസ്കൗണ്ട് വിട്, പുതിയതിന് ഡിസ്കൗണ്ട് വന്നിട്ടുണ്ട്

പുതിയ മോട്ടോറോള എഡ്ജ് 60 പ്രോയുടെ 8GB + 256GB അ‌ടിസ്ഥാന വേരിയന്റിന് 29,999 രൂപയും 12GB + 256GB വേരിയന്റിന് 33,999 രൂപയുമാണ് വില. എന്നാൽ ഈ ഫോണിന് ആകർഷകമായ ബാങ്ക് ഡിസ്കൗണ്ട് മോട്ടറോളയുടെ വെബ്​സൈറ്റിലും ഫ്ലിപ്പ്കാർട്ട്, ആമസോൺ എന്നീ ഇ-കൊമേഴ്സ് ​സൈറ്റുകളിലും ലഭ്യമാണ്.

മോട്ടറോളയുടെ ഔദ്യോഗിക വെബ്​സൈറ്റിൽ എഡ്ജ് 60 പ്രോ യഥാർഥ വിലയിൽ തന്നെയാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ, ഇതിന് 2000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാൽ 27999 രൂപ വിലയിൽ അ‌ടിസ്ഥാന മോഡൽ സ്വന്തമാക്കാനാകും. മറുവശത്ത്, എഡ്ജ് 50 പ്രോ ആമസോണിൽ 26999 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 1500 രൂപ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണെങ്കിലും വില 25499 രൂപയാകും.

പഴയതിന്റെ ഡിസ്കൗണ്ട് വിട്, പുതിയതിന് ഡിസ്കൗണ്ട് വന്നിട്ടുണ്ട്

മികച്ച തീരുമാനം

ഫ്ലിപ്പ്കാർട്ടിലും മോട്ടറോള എഡ്ജ് 50 പ്രോ 25000 രൂപയോട് അ‌ടുത്ത വിലയിൽ തന്നെയാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അ‌തായത് പഴയ മോഡലും പുതിയ മോഡലും തമ്മിൽ ഇവിടെ ഏതാണ്ട് 3000 രൂപയുടെ വ്യത്യാസം മാത്രമേ വരുന്നുള്ളൂ. അ‌തിനാൽ പുതിയ മോഡൽ വാങ്ങുന്നത് തന്നെയാണ് മികച്ച തീരുമാനം.

മോട്ടോറോള എഡ്ജ് 60 പ്രോ 5ജിയുടെ പ്രധാന ഫീച്ചറുകൾ

3.35GHz ഒക്ട കോർ ഡൈമെൻസിറ്റി 8350 എക്സ്ട്രീം 4nm പ്രൊസസർ, 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് (2712 x 1220 പിക്സലുകൾ) 1.5K 10-ബിറ്റ് pOLED ഡിസ്പ്ലേ, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, 720Hz PWM ഡിമ്മിംഗ് / DC ഡിമ്മിംഗ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

മാലി-G615 MC6 ജിപിയു, 8GB / 12GB LPDDR5X റാം, 256GB UFS 4.0 സ്റ്റോറേജ് ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം (50MP മെയിൻ ക്യാമറ+ 50MP ഓട്ടോ ഫോക്കസ് അൾട്രാ-വൈഡ് ക്യാമറ+ 10MP 3x ടെലിഫോട്ടോ ക്യാമറ), 50MP സെൽഫി ക്യാമറ എന്നിവയും സജ്ജീകരിച്ചിരിക്കുന്നു. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം (3 OS അപ്‌ഡേറ്റുകളും 4 വർഷ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും).

പഴയതിന്റെ ഡിസ്കൗണ്ട് വിട്, പുതിയതിന് ഡിസ്കൗണ്ട് വന്നിട്ടുണ്ട്

90W ടർബോപവർ ഫാസ്റ്റ് ചാർജിംഗ്, 15W വയർലെസ് ചാർജിംഗ് പിന്തുണയുള്ള 6000mAh ബാറ്ററി, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C, NFC, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്മോസ്, IP68 + IP69 റേറ്റിങ്, മിലിട്ടറി ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H) എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

More from GizBot

Best Mobiles in India

English summary
The Motorola Edge 60 Pro and Edge 50 Pro are now available for purchase with discounts. On Motorola's official website, the Edge 60 Pro can be purchased for Rs 27,999 with a bank discount of Rs 2,000. On the other hand, the Edge 50 Pro is listed on Amazon for Rs 26,999. Even though there is an instant bank discount of Rs 1,500, the price will be Rs 25,499.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X